എവിടെ കുത്തിത്തിരിക്കും എന്ന് ദൈവത്തിനു പോലും പറയാൻ കഴിയില്ല എന്റെ പൊന്നു ഓട്ടോ സഹോദരന്മാരെ ഒന്ന് ശ്രദ്ധിക്കുക

EDITOR

ഓട്ടോ സാധാരണക്കാരന്റെ വാഹനം ആണ് നമ്മുടെ നിരത്തുകളിൽ ഒരുപാട് ഓട്ടോ തൊഴിലാളികൾ ഉണ്ട് .മഹാമാരി മൂലം ഓട്ടം കുറഞ്ഞ അവസ്ഥയിൽ ആണ് എല്ലാവരും ജീവിക്കുന്നത് .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്നവർ .പക്ഷെ അവരിൽ ചിലരുടെ എങ്കിലും അശ്രദ്ധ മൂലം റോഡിൽ അപകടം പതിവാകാറുണ്ട് .ഓട്ടോയുടെ പുറകിൽ പോകരുത് എപ്പോ കുത്തിത്തിരിക്കും എന്ന് പറയാൻ കഴിയില്ല എന്ന് തമാശയ്ക്ക് എങ്കിലും ചിലർ പറയാറുണ്ട് .ഇത് പോലെ തന്നെ ബൈക്കും മറ്റു വാഹനങ്ങളും വ്യത്യസ്തമല്ല .റോഡ് നിയമങ്ങൾ പാലിച്ചു ചിട്ടയോടും കൃത്യതയോടും വാഹനം ഓടിച്ചാൽ പല അപകടങ്ങളും നമുക്ക് തന്നെ ഒഴിവാക്കാൻ കഴിയും. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പങ്കുവെച്ച പോസ്റ്റ് ഇന്ന്.

എന്റെ പൊന്ന് ഓട്ടോ ഓടിക്കുന്ന സഹോദരങ്ങളെ നിങ്ങള് ജീവിക്കാൻ വേണ്ടിയാണ് ഓട്ടോ ഓടിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഓട്ടം കിട്ടുന്നത് നിങ്ങൾക്ക് സന്തോഷം ഉള്ള കാര്യം ആണ്,റോഡിൽ ആര് കൈ കാണിച്ചാലും നിങ്ങൾ വണ്ടി നിർത്തും.നിങ്ങള് main റോഡുകളിൽ കൂടി പോകുമ്പോൾ എങ്കിലും ഒരാൾ കൈ കാണിച്ചാൽ sadden break  നടുറോഡിൽ പെട്ടെന്ന്  ഉപയോഗിച്ച് നിർത്താതെ റോഡിന്റെ വശങ്ങളിലേക്ക് ഇൻഡിക്കേറ്റർ ഇട്ട് പതുക്കെ  indicator ഇട്ട് slow യില് നിർത്തുക.വേറെ ഒന്നും അല്ല.നിങ്ങളെ പോലെ ജീവിക്കാൻ വേണ്ടി വേറെ വണ്ടികൾ ഓടിക്കുന്നവർ നിങ്ങളുടെ പുറകിൽ വരുനുണ്ടായിരിക്കും നിങ്ങള് പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോൾ പുറകെ വരുന്നവർക്ക് അറിയില്ല പ്രതിക്ഷിക്കില്ല നിങ്ങള് വണ്ടി നിർത്തും എന്ന്.അവർ നിങ്ങളുടെ വണ്ടിയിൽ ഇടിക്കാതിരിക്കാൻ ബ്രക്ക്‌ ചവിട്ടുമ്പോൾ പിടിക്കുമ്പോൾ അവർക്ക് എന്തൊക്കെ സംഭവിക്കുന്നു എന്ന് നിങ്ങള് ഒന്ന് ആലോചിക്കണം മനസ്സിലാക്കിയിരിക്കണം.

ഇന്ന് എനിക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായി.മുന്നിൽ പോയി കൊണ്ടിരുന്ന ഓട്ടോ ഡ്രൈവർ വഴിയരുകിൽ നിന്ന് ഒരാള് കൈ കാണിച്ചപ്പോൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും പുറകെ വന്ന കാറുകാരൻ ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടുകയും അതിന് പുറകിൽ പത്ത് മീറ്റർ വ്യത്യാസത്തിൽ സ്കൂട്ടറിൽ വന്നുകൊണ്ടിരുന്നു ഞാൻ കാറിൽ ഇടിക്കാതിരിക്കാൻ ഞാൻ ബ്രേക്ക് പിടിക്കുകയും
ഞാൻ താഴെ വീഴുകയും ചെയ്തു ഇതിനാൽ എനിക്കും വണ്ടിക്കും പരുക്ക്.വലിയ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു.ഇൻഡികേറ്റർ ഇട്ട് പതുക്കെ വശങ്ങളിൽ വണ്ടി നിർത്തൂ.മറ്റുള്ളവരുടെ ജീവൻ രക്ഷിക്കൂ.