സാധാരണക്കാരനായ സുനീഷിനു റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ ഡൽഹിക്ക് ക്ഷണം കാരണം ഇത് അഭിനന്ദനം

EDITOR

പ്രിയ വിദ്യാർത്ഥി സുനീഷ് ഇന്ന് ഡൽഹിയിലേക്ക് വണ്ടി കയറുന്നു. 2022ജനുവരി 26 ന് ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് NSS വോളന്റീയർമാറിൽ ഒരാളായിട്ടാണ് സുനീഷ് പോവുന്നത്. അറിഞ്ഞിടത്തോളം വയനാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു NSS വോളി‌യന്റിയർ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുന്നത്. അതിനപ്പുറം ഒരു ആദിവാസി വിഭാഗത്തിൽ നിന്നും അതും പ്രാക്തന ഗോത്ര വിഭാഗത്തിൽ പെട്ട (PVTGs) കാട്ടുനായ്ക വിഭാഗത്തിൽ നിന്നുമാണ് സുനീഷ് വരുന്നത് എന്നത് ഏറെ ആഹ്ലാദം തരുന്നു. ജീവിതത്തിലുടനീളം അവഗണന മാത്രം നേരിട്ടു മാറ്റിനിർത്തിപ്പെട്ട ഒരു വിഭാഗത്തിന്റെ ആവേശവും ഊർജ്ജവും ആയി സുനീഷ് മാറും എന്നുറപ്പാണ്.

മാന്യന്മാരും സംസ്കാരസമ്പന്നരുമായി മേനി നടിക്കുന്ന പൊതുസമൂഹത്തിൽ നിന്നും പലപ്പോഴും നേരിട്ട അവഗണനയും തൊട്ടു തീണ്ടായ്മയിലും മാറ്റിനിർത്തപ്പെടലിലും തളരാതെ പിടിച്ചു നിന്ന് ഇത്തരമൊരു അഭിമാന നേട്ടം കൈവെരിക്കാനായി എന്നതു തന്നെയാണ് സുനീഷിന്റെ ഏറ്റവും വലിയ കരുത്ത്. ആദിവാസി ആയതു കൊണ്ടു മാത്രമുള്ള ഈ മാറ്റിനിർത്തലിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു തിരുവനന്തപുരത്തു വെച്ചു നടന്ന PRD ക്യാമ്പിലും സുനീഷിന് തന്റെ സഹ മത്സരാർത്ഥികളിൽ നിന്നും നേരിടേണ്ടി വന്നത്. ബാക്കിയുള്ള എല്ലാ മത്സരാർഥികളും ഭക്ഷണം കഴിക്കലും കൂട്ടുകൂടലും സൊറ പറച്ചിലികളും എല്ലാം ഒരുമിച്ചു ആവുമ്പോൾ സുനീഷിന് മാത്രം അവിടെ ഏകാന്തതയായിരുന്നു എന്നാണ് അവൻ പറഞ്ഞത്. പലപ്പോഴും അങ്ങോട്ട്‌ പോയി പലരുടെയും കൂടെ കൂടാൻ ശ്രമിച്ചപ്പോൾ അവരെല്ലാം മനഃപൂർവം അവനിൽ നിന്ന് മാറി നിൽക്കാൻ ആയിരുന്നു ശ്രമിച്ചത് പല രാത്രികളിലും അവഗണന സഹിക്കാൻ ആവാതെ കുറെയധികം കരഞ്ഞു തീർത്താണ് സുനീഷ് ക്യാമ്പ് പൂർത്തിയാക്കിയത്.

ഈ അവഗണനയൊക്കെയുണ്ടായിട്ടും ഈ ക്യാമ്പിൽ തന്റെ കഴിവ് പരമാവധി ഉപയോഗിച്ച് ഇന്ന് ഈ നേട്ടത്തിന് അർഹനായ സുനീഷ് ഇന്ന് എനിക്കും ജീവിതത്തിലെ വലിയൊരു പാഠപുസ്തകമാണ്. ഏതൊരു തളർത്തുന്ന സാഹചര്യത്തിലും പൊരുതാൻ ഉള്ള പാഠം ഇന്ന് അവൻ എന്നെ പഠിപ്പിച്ചിരിക്കുന്നു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിൽ വയനാട്സുൽത്താൻബത്തേരി ചെതലയത്ത് പ്രവർത്തിക്കുന്ന ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിലെ (ITSR) രണ്ടാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിയാണ് സുനീഷ്. ചീയമ്പം 73 കോളനിയിൽ താമസിക്കുന്ന പ്രാക്തന ആദിവാസി വിഭാഗത്തിൽ പെടുന്ന കാട്ടുനായ്ക്ക ഗോത്രത്തിലെ അംഗമാണ്.ചീയമ്പം ആദിവാസി കോളനിയിലെ നിര്യാതനായ കാളന്റെയും രാധയുടെയും മകനാണ്

മുജീബ്