പോലീസ് വാഹനത്തിന് അടുത്തെത്തിയപ്പോൾ പിൻസീറ്റിൽ ഒരു യുവതി തീരെ അവശ നിലയിൽ കിടക്കുന്നു കാര്യമറിഞ്ഞു പോലീസ് ചെയ്തത് കയ്യടി

EDITOR

മലയാളത്തില്‍ അടുത്തിടെ സൂപ്പര്‍ ഹിറ്റായി മാറിയൊരു സിനിമയാണ് ഹോം ആ സിനിമയുടെ climax ല്‍ തന്‍റെ മകന്‍റെ ജീവന്‍ രക്ഷിച്ച ഒലിവര്‍ ട്വിസ്റ്റിനെ കാണാന്‍ KPAC ലളിത അവതരപ്പിച്ച കഥാപാത്രം വരുന്നുണ്ട് .മലയാളികളെ ഒന്നടങ്കം ചിന്തിപ്പിക്കുകയും സന്തോഷ അശ്രുക്കളാല്‍ കണ്ണ് നിറക്കുകയും ചെയ്ത സീന്‍ ആയിരുന്നു സിനിമയില്‍ അതിന് ശേഷം ചെറിയൊരു വിത്യാസത്തോടെ അതേ climax ഒരിക്കല്‍ കൂടി കഴിഞ്ഞ ദിവസം അരങ്ങേറി .പക്ഷേ സിനിമയില്‍ അല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ആണെന്ന് മാത്രം. സ്ഥലം ഹോമിന് പകരം അത്തോളി പോലീസ് സ്റ്റേഷനും ആയി സാധാരണയായി വാഹനങ്ങളിൽ യാത്ര ചെയ്യവേ റോഡിൽ പോലീസ് വാഹനം നിർത്തിയിട്ടതായി കണ്ടാൽ നല്ലൊരു ശതമാനം ആളുകളും ആ ഭാഗത്തേക്ക് നോക്കാതെ കടന്നു പോവുകയാണ് പതിവ്. ആ പതിവ് തെറ്റിച്ച ഒരു കാർ യാത്രികരുമായി ബന്ധപ്പെട്ട ഒരു അനുഭവം ആണ് ഞാൻ ഇവിടെ കുറിക്കുന്നത്.

ഈ കഴിഞ്ഞ ഒക്ടോബർ ആദ്യം ഒരു ദിവസം ഉള്ളിയേരി യിൽ ഗതാഗതനിയന്ത്രണ ഡ്യൂട്ടി ചെയ്യുകയായിരുന്ന ഹൈവേ പോലീസിലെ സഹപ്രവർത്തകരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു അത്തോളി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ആയ ബാലുശ്ശേരി പനായി സ്വദേശി നവാസ്. ആ സമയത്ത് പേരാമ്പ്ര ഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിച്ചുവന്ന ഒരു കാർ പോലീസ് വാഹനത്തിന് അടുത്തുവന്നു നിർത്തുന്നു. വാഹനം ഓടിച്ച സ്ത്രീ പോലീസ് ഉദ്യോഗസ്ഥരോട് അത്യാവശ്യമായി ഒരു ആംബുലൻസ് കിട്ടുമോ എന്ന് അന്വേഷിക്കുന്നു. നവാസ് പെട്ടെന്ന് തന്നെ മൊടക്കല്ലൂർ എം എം സി ആശുപത്രി മായി ബന്ധപ്പെട്ട് ആംബുലൻസ് ലഭ്യമാണോ എന്ന് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പോലീസ് ഉദ്യോഗസ്ഥർ നോക്കുമ്പോൾ കാറിലെ പിൻസീറ്റിൽ ഒരാളുടെ മടിയിൽ ഒരു യുവതി തീരെ അവശനിലയിൽ കിടക്കുന്നത് കണ്ടു.

കാറോടിച്ചു വന്ന സ്ത്രീയോട് നവാസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ അനുജത്തിയായDrഹൃദ്യയാണ്‌ പിറകിലെ സീറ്റിൽ അത്യാസന്നനിലയിൽ കിടക്കുന്നതെന്നും എത്രയും പെട്ടെന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിക്കാൻ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചത് അനുസരിച്ച് പോവുകയാണെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ തനിക്ക് ഇനിയും കാറോടിച്ചു പോകാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ നവാസ് പെട്ടെന്ന് തന്നെ വണ്ടി താൻ ഓടിക്കാമെന്ന് പറയുകയും വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. വെറും 27 മിനിറ്റ് കൊണ്ട് നവാസ് രോഗിയെ ഉള്ളിയേരി യിൽ നിന്നും 26 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിക്കുന്നു.

തന്റെ സഹയാത്രിക ദിവ്യ എന്ന അധ്യാപിക യാണെന്നും അവശനിലയിൽ കിടക്കുന്നത് അവരുടെ സഹോദരി ആയ ഡോക്ടർ ഹൃദ്യ ആണെന്നും അവർ വിദേശത്തുനിന്നും കൊ  റോണ ബാധിച്ചു ഭേദപ്പെട്ട ശേഷം തുടർ ചികിത്സയ്ക്ക് നാട്ടിൽ വന്നതാണെന്നും മരണപ്പാച്ചിലിന് ഇടയിൽ നവാസ് ചോദിച്ചറിയുന്നുണ്ട്. ആശുപത്രിയിൽ എത്തിച്ച ശേഷം അവിടെ അത്യാവശ്യ സഹായങ്ങൾ ചെയ്തു തിരികെ യാത്രയ്ക്ക് ടാക്സി ഏർപ്പാടാക്കി കൊടുക്കാമെന്ന ടീച്ചറുടെ വാഗ്ദാനത്തെ സ്നേഹപൂർവ്വം നിരസിച്ചു നവാസ് ഉള്ളിയേരി യിലേക്ക് തിരികെ വരുന്നു മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഒരാഴ്ചത്തെ ചികിത്സ ശേഷമാണ് ഡോക്ടർ ഹൃദ്യ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. A stitch in time saves nine എന്ന ചൊല്ല് ഈ അവസരത്തിൽ ഓർമ്മവരുന്നു. ആ സമയത്ത് ആശുപത്രിയിൽ എത്തി ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി കൂടുതൽ വഷളായേനെ എന്ന് ഡോക്ടർ പറഞ്ഞതായി ദിവ്യ ടീച്ചർ ഓർമിക്കുന്നുണ്ട്.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതിനുശേഷം, അടുത്തദിവസം വിദേശത്തുനിന്നും എത്തിയ ഭർത്താവുമൊന്നിച്ച് – സമയോചിതമായ ഇടപെടലുകളിലൂടെ തന്റെ ജീവൻ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥനായ നവാസിനെ കാണാൻ ഡോക്ടർ ദിവ്യ അത്തോളി പോലീസ് സ്റ്റേഷനിൽ എത്തി സന്തോഷം പങ്കുവെക്കുന്നു. അതിന്റെ ദൃശ്യമാണ് ഇതോടൊപ്പം ചേർത്തത്. എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായാലും ഏറ്റവും എളുപ്പത്തിൽ സമീപിക്കാവുന്നതും വിശ്വാസയോഗ്യവുമായ ഒരു സംവിധാനമാണ് കേരള പോലീസ് എന്ന് നല്ലൊരു ശതമാനം ആളുകളും തിരിച്ചറിയുന്നുണ്ട്. വിമർശനങ്ങൾ ഉണ്ടാവാം. സമൂഹത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിൽ പോലീസിന്റെ ഭാഗത്തും വിമർശന വിധേയമാക്കേണ്ട ചെയ്തികൾ വന്നു പോയിട്ടുണ്ടാവാം.

സദുദ്ദേശപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. അല്ലാത്തവയെകാര്യമാക്കുന്നില്ല. നവാസിനെ പോലുളള നിരവധി പോലീസ് ഉദ്യോഗസ്ഥരുടെയും ത്യാഗമാണ് ഞങ്ങളുടെ വഴികാട്ടി. അവർ തെളിയിച്ചു തന്ന ദീപശിഖ ഞങ്ങൾ ഇനിയും അണയാതെ കാക്കും.(സാന്ദര്‍ഭീകമായി കഴിഞ്ഞ ദിവസം വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന ഏതോ ഒരു നിര്‍ധന രോഗിക്ക് ഒരു അപേക്ഷ കൊടുക്കാനായി ഒരു A4 ഷീറ്റ് പേപ്പര്‍ ചോദിച്ചിട്ട് പേപ്പര്‍ ഇല്ലാന്ന് മറുപടി വന്നത് കൊണ്ട് മാത്രം അപ്പോള്‍ തന്നെ ഒരു ബണ്ടില്‍ A4 പേപ്പറും 10 പേനയും കൊണ്ടു പോയി ഒരു അതെ സര്‍ക്കാര്‍ ഓഫീസില്‍ കൊടുത്തിട്ട് പാവപ്പെട്ട രോഗികള്‍ ആരെങ്കിലും പേപ്പര്‍ ചോദിച്ചാല്‍ കൊടുക്കണം എന്നും പേപ്പര്‍ തീര്‍ന്നാല്‍ അറിയിച്ചാല്‍ മതിയെന്നും പറഞ്ഞ് അത് കൊടുത്ത് ക്രച്ചസില്‍ നടന്ന് വരുന്ന ഒരു വികലാംഗന്‍റെ വാര്‍ത്ത വായിച്ചത് ഓര്‍ത്ത് പോകുന്നു.

കടപ്പാട് : ജെനീഷ് ചേരമ്പിള്ളി