ആത്മ വിശ്വാസം സേവ്യർ തന്റെ ഫർണിച്ചർ ഷോ റൂം പൂട്ടി തിരിഞ്ഞതും തൊട്ട് പുറകിൽ നിന്ന് ഒരു ചോദ്യം സർ എനിക്ക് പത്തു രൂപ തരുമോ? അയാൾ നോക്കിയപ്പോൾ ഏകദേശം പത്തു വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി നില്കുന്നു. മുഷിഞ്ഞ വേഷം എങ്കിലും അവന്റെ മുഖം പ്രസന്നമായിരുന്നു.എന്തിനാണു നീ ഇങ്ങനെ ഭിക്ഷ യാചിക്കാൻ നടക്കുന്നത്. നിനക്ക് ആരുമില്ലേ? സർ എനിക്ക് ഇന്ന് പത്തു രൂപ തന്നാൽ നാളെ ഞാൻ അത് പതിനൊന്നു രൂപ ആക്കി മടക്കി തരാം ഇതു ഭിക്ഷ അല്ല എന്റെ വീട്ടിൽ എന്റെ അമ്മയും അനിയത്തിയും ആണ് ഉള്ളത് അവരെ നോക്കാൻ ഞാൻ മാത്രം ഉള്ളു യാചിച്ചു കഴിയാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം സേവ്യറിന് വളരെ കൗതുകം തോന്നി അയാൾ പോക്കറ്റിൽ നിന്ന് അൻപതു രൂപ എടുത്തു നീട്ടി.ഇതാ ഇതു വച്ചോളു.
പത്തു രൂപ കൊണ്ട് നിനക്ക് ഒന്നും ആവില്ല.. ഒരു നേരത്തെ അരിയെങ്കിലും വാങ്ങാമല്ലോ വേണ്ട സർ എനിക്ക് പത്തു രൂപ മതി.അത്ഭുതത്തോടെ പത്തു രൂപ എടുത്തു കൊടുത്ത് കൊണ്ട് അയാൾ അവനോട് ചോദിച്ചു.ഇതു കൊണ്ട് നീ എന്ത് ചെയ്യും നാളെ നീ പതിനൊന്നു രൂപ തിരിച്ചു എങ്ങനെ തരും കേൾക്കട്ടെ.
സർ ഞാൻ ഈ പൈസ കൊണ്ട് രാവിലെ മാർക്കറ്റിൽ പോയി ഒരു കെട്ട് കടല ചെടി വാങ്ങും അത് പത്തു കെട്ടുകൾ ആക്കി കൊണ്ട് നടന്നു വിറ്റാൽ എനിക്ക് അൻപതു രൂപ കിട്ടും വീണ്ടും ഞാൻ കടല വാങ്ങും ചെറിയ കെട്ടുകൾ ആക്കി വിൽക്കും പത്തു മണിക്കൂ മുൻപ് എനിക്ക് രണ്ടു തവണ ഇങ്ങനെ കച്ചോടം ചെയ്യാൻ സാധിക്കും തൊണ്ണൂറു രൂപ കയ്യിൽ കിട്ടും. ആ പൈസ അമ്മയെ ഏല്പിച്ചു ഞാൻ സർക്കാർ സ്കൂളിൽ പോകും വൈകുന്നേരം വരെ എന്റെ വീട്ടിൽ ചെലവിന് എൺപത് രൂപ മതി പൈസ തന്ന ആൾക്ക് ഞാൻ ആ പൈസ തിരിച്ചു കൊടുക്കും നാളെ സർ ന് ഇതേ സമയം ഞാൻ പൈസ തന്നിരിക്കും.
സേവ്യർ അന്തം വിട്ടു അവനേ നോക്കി.. അവൻ നടന്നു മറഞ്ഞു.പിറ്റേന്ന് വൈകുന്നേരം ഷോപ്പ് പൂട്ടി ഇറങ്ങിയ സേവ്യർ ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി സർ അതാ ആ കുട്ടി വീണ്ടും.അയാൾ അവന്റെ കാര്യം തന്നെ മറന്നു പോയിരുന്നു.
ഓഹ്. നീയൊ? ഇതാ സർ പതിനൊന്നു രൂപ ഇനി എനിക്ക് പത്തു രൂപ കടം തരൂ നാളെ തിരിച്ചു തരാം.എങ്കിൽ പിന്നെ നീ ഈ പൈസ കൊണ്ട് നാളെ കച്ചോടം ചെയ്താൽ പോരെ തിരിച്ചു തന്നില്ലെങ്കിലും ഞാൻ ഒന്നും പറയില്ലല്ലോ പത്തു രൂപ അല്ലെ
അങ്ങനെ അല്ല സർ.തിരിച്ചു തരുന്നത് വീണ്ടും ചോദിക്കുമ്പോൾ കിട്ടും എന്നൊരു വിശ്വാസം സർ ന് കിട്ടാൻ ആണ് ഒരു രൂപ കൂടുതൽ തരുന്നത് എന്റെ കടമയും ഇനി എനിക്ക് പത്തു രൂപ തരണം സർ.
നാളെ ഞാൻ പതിനൊന്നു രൂപ തിരിച്ചു തരും.അയാൾ അവന്റെ മുഷിഞ്ഞ വേഷം പോലും നോക്കാതെ അവനേ ചേർത്ത് പിടിച്ചു.ഇത്രയും കണക്ക് കൂട്ടലും ബുദ്ധിയും ഉള്ള നീ ജീവിതത്തിൽ വളരെ വലിയ സ്ഥാനത്ത് എത്തും എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കേണ്ട ഇതാ നിന്റെ പത്തു രൂപ നാളെ ഞാൻ നിന്നെ പ്രതീക്ഷിച്ചു നില്കും.ഒരു ചിരിയോടെ അയാൾ പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ചു നടന്നു നീങ്ങിയ അവനേ നോക്കി നിൽക്കേ അയാൾ ചിന്തിച്ചു അവന്റെ പേര് പോലും ചോദിച്ചില്ല അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്താണ് കാര്യം??
അവന്റെ മിടുക്ക് ഈ സമൂഹത്തിൽ പലർക്കും ഇല്ലാതെ പോയി ആത്മവിശ്വാസം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും.