അൻവി മോളുടെ കീമോയ്ക്ക് ശേഷം ഉള്ള ചെക്കപ്പിന് ശേഷം അച്ഛൻ വിനീതിന്റെ കുറിപ്പ്

EDITOR

അൻവി മോളെയും മോളുടെ ചിരിയും നമ്മൾ മറക്കാൻ സാധ്യത ഇല്ല ഇവളുടെ കഥ ഇച്ചിരി സന്തോഷങ്ങളും ഒത്തിരി വേദനകളും നിറഞ്ഞതാണ്. ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന വില്ലൻ അവളോടൊപ്പം കൂടി. പക്ഷെ ദൈവം അവളുടെ അമ്മയുടെ രൂപത്തിൽ ഭൂമിയിൽ അവളോടൊപ്പം ഉള്ളത് ഈ വില്ലൻ അറിഞ്ഞില്ല…വെറുതെ തമാശക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നും ആ വില്ലനെ ഞങ്ങൾ കണ്ടെത്തി. ഇടതു കണ്ണിൽ visible ആയിരുന്നു ആ വില്ലൻ. ഞങ്ങൾ ഉടനെ വില്ലനെ തകർക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു.ഹൈദരാബാദ് LV PRASAD EYE INSTITUTE ഇൽ ചികിത്സ ആരംഭിച്ചു. ആദ്യം 6 കീമോ എടുത്തു. ഒന്നര മാസത്തിനു ശേഷം വീണ്ടും ചെക്കപ്പ് ചെയ്തു വില്ലൻ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതായി ഡോക്ടർ പറഞ്ഞു.ഞങ്ങൾ എല്ലാവരും തോറ്റു പോയി എന്ന് തോന്നിയ നിമിഷം.ശേഷം പല നല്ല മനസ്സുകളുടെയും സഹായം കൊണ്ട് അച്ഛൻ വിനീതും അമ്മയും മകളെ ചികിത്സിച്ചു .ഇന്ന് ഇപ്പോൾ അൻവിയെ ചെക്ക് ചെയ്ത ശേഷം ഡോക്ടർ പറഞ്ഞ കാര്യങ്ങൾ സന്തോഷം നൽകുന്നത് ആണ് അച്ഛന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

രാവിലെ 8.30 ന് തന്നെ ഞങ്ങൾ അൻവിയുമായി ഹോസ്പിറ്റലിൽ എത്തി. ഇന്നലെ രാത്രി മുതൽ മോൾ ഫാസ്റ്റിംഗ് ആണ്.ചെക്കപ്പ് കഴിഞ്ഞ് 1 മണിക്കൂർ കഴിയാതെ വെള്ളം പോലും കുടിക്കാൻ പാടില്ല.അതുകൊണ്ട് ഞങ്ങളും ഒന്നും കഴിക്കാറില്ല. ഹൈദരാബാദ് ലേക്ക് പോകുന്നു എന്ന് പറയുമ്പോൾ തന്നെ പൊതുവെ ബഹളക്കാരിയായ അൻവി പിന്നെ അങ്ങോട്ട്‌ സൈലന്റ് ആയിരിക്കും ടിക്കറ്റ് ന് ഭയങ്കര ചാർജ് ആയതിനാൽ 2 ദിവസം മുന്നേ ഞങ്ങൾ ഹൈദരാബാദ് എത്തി.ഇത്തവണയും ഒരുപാട് നല്ല മനസ്സുകൾ ഞങ്ങളെ സഹായിച്ചു. രാവിലെ കാറിൽ കയറിയപ്പോ തന്നെ ഒരാൾക്ക് കാര്യം മനസിലായി.പിന്നെ അങ്ങോട്ട് സൈലന്റ് ആയിരുന്നു. ഇവിടെ എത്തി മരുന്ന് ഒഴിച്ച് കാത്തിരുന്നു.8.30 മുതൽ 11. മണി വരെ.

അങ്ങനെ അൻവി യുടെ ഊഴം എത്തി.അകത്ത് കയറ്റി 15മിനിറ്റ്. ഡോക്ടർ വന്നു പറഞ്ഞു എല്ലാം ഓക്കേ ആണ്.6 മാസം കഴിഞ്ഞു കാണാം. അതെ അൻവി ഓക്കേ ആണ് ഇനി 6 മാസം കഴിഞ്ഞ് പ്രാർത്ഥനകൾക്കെല്ലാം ഒരുപാട് നന്ദി ആവശ്യമായ പണം കൈയിൽ ഇല്ലാതെ ആണ് ഞാൻ ഈ യാത്രക്ക് ഇറങ്ങിയത് ഞങ്ങളെ സഹായിച്ച ദാമു സാർ, ശിവൻ സാർ (extra weave), അരുൺ ചേട്ടൻ, പ്രത്യേകിച്ച് ഞങ്ങൾക്കായി താമസവും കാറും ഒക്കെ തന്ന് കൂടെപ്പിറപ്പിനെ പോലെ കൊണ്ടുനടക്കുന്ന ജോബി ചേട്ടനും ഫാമിലിക്കും തീർത്താൽ തീരാത്ത നന്ദി പതറി പോയ നിമിഷങ്ങളിലൊക്കെ കൈപിടിച്ച് മുന്നോട്ട് കൊണ്ടുപോയ എന്റെ ചങ്ക് അജിത് ചേട്ടനും GNPC ക്കും ഒരുപാട് സ്നേഹം തരുന്ന കൂട്ടുകാർക്കും എല്ലാവർക്കും നന്ദി.എല്ലാത്തിനും പുറമെ കൈ വിടാതെ കൂടെ നിൽക്കുന്ന സർവ്വ ഈശ്വരന്മാർക്കും ഞങ്ങളുടെ ഡോക്ടർ സ്വാതി കൽക്കി ക്കും നന്ദി