ബെൽറ്റ് കൊണ്ട് എന്റെ കുഞ്ഞിനെ പുറം അടിച്ചു പൊട്ടിച്ച അമ്മ ഇന്ന് വീട്ടിൽ നില്ക്കാൻ നിർബന്ധിക്കുന്നു അതിനു കാരണം ഇതാണ്

EDITOR

രണ്ടര വർഷം മുൻപ് ഇതേ ദിവസമാണ് എന്റെ അമ്മ എന്റെ കുഞ്ഞിനെ ബെൽറ്റ് കൊണ്ട് അടിച്ചു പുറം പൊട്ടിച്ചത്.പ്രത്യേകിച്ച് കാരണം ഒന്നുമില്ല ,ഫോൺ വന്നപ്പോ ടീവി യുടെ വോളിയം കുറച്ചില്ല എന്നോ മറ്റോ പറഞ്ഞായിരുന്നു പക്ഷെ എനിക്കറിയാമായിരുന്നു കാരണം കുഞ്ഞിനെ അല്ല അടിച്ചത് എന്നെ ആണെന്നും എനിക്കറിയാമായിരുന്നു.അവരുടെ സങ്കല്പത്തിലുള്ള ഒരു മകൾ ആയിരുന്നില്ല ഞാൻ  എന്നെ നേഴ്‌സിങ് പഠിപ്പിച്ചു യൂറോപ്പിൽ അയക്കണമെന്ന ആഗ്രഹത്തിന് ഞാൻ നിന്നു കൊടുത്തില്ല  അവരുടെ സങ്കല്പത്തിലുള്ള ഒരാളെ ഞാൻ വിവാഹം കഴിച്ചില്ല .മൊത്തത്തിൽ അവരുടെ കണ്ണിൽ ഒരു പരാജയപ്പെട്ട മകളായിരുന്നു ഞാൻ .അതിന്റെ വെറുപ്പും പകയും തരം കിട്ടുമ്പോഴൊക്കെ എന്നോടും കുഞ്ഞിനോടും അവർ കാട്ടുമായിരുന്നു.

അമ്മക്കു എന്നോട് തരിമ്പും സ്നേഹമില്ല എന്നറിയാമായിരുന്നിട്ടും രണ്ടും മൂന്നും മാസം കൂടുമ്പോ ഞാൻ എന്റെ വീട്ടിൽ പോവും.ഒരാഴ്ച നിൽക്കാം എന്നുകരുതിയാണ് ചെല്ലുക.പക്ഷെ രണ്ടു ദിവസത്തിൽ കൂടുതൽ എനിക്കെന്റെ വീട്ടിൽ നില്ക്കാൻ സാധിച്ചിട്ടില്ല.ഇറങ്ങി പോകൂ എന്ന് നേരിട്ട് പറയില്ല കുഞ്ഞിനോട് തട്ടിക്കയറിയും എന്നോട് കുത്തുവാക്കുകൾ പറഞ്ഞും രണ്ടാം ദിവസം എന്നെ ഇറക്കി വിടാൻ അവർക്കു കഴിഞ്ഞിരുന്നു ഇനി ഈ വീടിന്റെ പടി ചവിട്ടില്ല എന്ന് ഉറപ്പിച്ചു ഇറങ്ങിയാലും രണ്ടോ മൂന്നോ മാസം കഴിയുമ്പോ നാണമില്ലാതെ വീണ്ടും ഞാൻ അമ്മയെ കാണാൻ പോയിരുന്നു ഇന്നിപ്പോ ഞാൻ എന്റെ വീട്ടിലാണ് പോവാൻ ഇറങ്ങിയ എന്റെ കൈ പിടിച്ചു “ഒരു ദിവസം കൂടി അമ്മേടെ കൂടെ നിക്കുമോളെ” എന്ന് പറഞ്ഞു അമ്മ കെഞ്ചുന്നു നാത്തൂൻ എന്റെ മോളെ ചേർത്തുപിടിച്ചു “മമ്മിയോട് പറയൂ മോളെ” എന്ന് സോപ്പിടുന്നു.

നരച്ചു തുടങ്ങിയ വസ്ത്രം ധരിച്ചു മോളുടെ കയ്യും പിടിച്ചു വെയിൽ കൊണ്ടു വിയർത്തു കുളിച്ചു ഒരാഴ്ച വീട്ടിൽ നിക്കാൻ ചെല്ലുന്ന അവരുടെ പരാജയപ്പെട്ട മകളല്ല ഇന്നു ഞാൻ അമ്പതിനടുത്തു സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുന്ന , മൂന്നാലു നഗരങ്ങളിൽ ഷോപ്പുകൾ ഉള്ള സക്‌സ് ആയ ഒരു ബിസിനസ് വുമൺ ആണ് ഇന്നു ഞാൻ .വീട്ടിൽ വന്നു പിറ്റേന്നു രാവിലെതന്നെ പോവാൻ കാറിൽ കയറിയത് ആരും കുത്തുവാക്കുകൾ പറഞ്ഞിട്ടല്ലാ എനിക്കു സമയം ഇല്ലാഞ്ഞിട്ടാണ് ഇൻസൽറ്റിങ്ങിനെക്കാൾ വലിയ ഇൻവെസ്റ്റ് മെന്റ് വേറെ ഇല്ല എന്ന് കേട്ടിട്ടുണ്ട്  പക്ഷെ ബെൽറ്റിന് അടികൊണ്ടിട്ടു എന്റെ മോൾ എന്നോട് “നമ്മൾ പൈസ ഇല്ലാത്തവരായോണ്ടാണോ അമ്മേ എല്ലാവരും നമ്മളെ തല്ലുന്നത് എന്ന എന്റെ മോളുടെ കണ്ണീരണിഞ്ഞു കൊണ്ടുള്ള ചോദ്യമായിരുന്നു എന്റെ ഇൻവെസ്റ്റ് മെന്റ്.
മുറ്റത്തിട്ടു വണ്ടി തിരിച്ചു റോഡിലേക്ക് ഇറങ്ങുമ്പോ സൈഡ് ഗ്ളാസിലൂടെ ഞങ്ങളെ നോക്കി കൈ വീശുന്ന അമ്മയെയും ബന്ധുക്കളെയും എനിക്ക് കാണാമായിരുന്നു.

അന്നു പരാജപ്പെട്ടുപോയ മകളോട് വന്ന പിന്നെ പോവുകയുമില്ല നശൂലങ്ങൾ” എന്ന് പിറുപിറുത്തിരുന്ന അമ്മ രണ്ടു ദിവസം കൂടി നിക്കുമോളെ” എന്നു സമ്പന്നയായ അതേമകളോട് കെഞ്ചി പറയുന്നത് ഓർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി .കുടുംബം ബന്ധുത്വം ഓക്കേ എന്നും അതെ ഊഷ്മളതയോടെ നിലനിൽണമെങ്കിൽ സ്വന്തം ഭർത്താവു പോലും ബഹുമാനിക്കണമെങ്കിൽ ഒരു സ്ത്രീ സ്വയം പര്യാപ്തയായിരിക്കണമെന്നു എന്നെ പഠിപ്പിച്ച എന്റെ അനുഭവങ്ങളെ നിങ്ങൾക്കു നന്ദി (ഇതൊരു കഥയാണ് എന്ന് പറയാൻ കഴിയില്ല, എനിക്ക് പരിചയമുള്ള കുറച്ചു മനുഷ്യരുടെ കണ്ണീരുപ്പുവീണ അനുഭവങ്ങളെ കഥയാക്കി പറഞ്ഞതാണ്  സ്വീകരിക്കണോ തിരസ്കരിക്കണോ എന്ന് നിങ്ങൾക്കു തീരുമാനിക്കാം )

കടപ്പാട് : വർഗീസ് പ്ലാന്തോട്ടം