സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും കൂടെ ഉള്ള 13 പേർക്കുമായി പ്രാർത്ഥനയോടെ രാജ്യം.ഉച്ചയ്ക്ക് 12 .20 കഴിഞ്ഞാണ് രാജ്യത്തെ തന്നെ നടുക്കിയ കോപ്ടർ അപകടം നടന്നത് .പ്രതികൂല കാലാവസ്ഥ മൂലം ആണ് വിമാനത്തിന് തകർച്ച സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.വനത്തിൽ തകർന്നത് മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായെങ്കിലും ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാരും പോലീസും പ്രവർത്തിച്ചു.കൂടുതൽ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല .കനത്ത മൂടൽ മഞ്ഞു പ്രദേശത്തു ഉണ്ടായിരുന്നതായി ആണ് പ്രാഥമിക നിഗമനം.ഇത് രണ്ടാം തവണ ആണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത് അപകടത്തിൽ പെടുന്നതു .2015 നാഗാലാന്റിൽ ഉണ്ടായ അപകടത്തിൽ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു .
വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ ഉള്ള അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നു .ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റ്‌നന്റ് കേണൽ ഹജീന്ദർ സിങ്ങ്, നായിക് ഗുർസേവക് സിങ്ങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാന്ഡസ് നായിക് സായി തേജ, ഹവിൽദാർ സത്പാൽ എന്നിവർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം. MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
പ്രധാന മന്ത്രി അടിയന്ത യോഗം വിളിച്ചു സാഹചര്യം വിലയിരുത്തി കേന്ദ്ര മന്ത്രിമാർ ഉൾപ്പെട്ട സംഘം സംഭവ സ്ഥലത്തേക്ക് തിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് .രാജ്യത്തെ ഒന്നാകെ ദുഖത്തിലാക്കിയ സംഭവം തീർത്തും വേദനാജനകം തന്നെ എന്ന് ജനങ്ങൾ ഒന്നാകെ പ്രതികരിക്കുന്നു.ഏറ്റവും പുതിയതായി 11 പേർ മര |ണപ്പെട്ടു എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു