പ്രതിഫലം തരാന്‍ നേരം നിവിന്‍ സാധാരണ കിട്ടുന്ന പ്രതിഫലം ചോദിച്ചു ശേഷം ഒരു കാര്യം പറഞ്ഞു ജീവിതത്തിൽ മറക്കില്ല

EDITOR

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം ആണ് നിവിൻ പോളി .ഒരു സിനിമ ബന്ധവും ഇല്ലാതെ വളരെ കഷ്ടപ്പെട്ട് നായകനിരയിലേക്ക് എത്തിയ നിവിൻ പോളിയെ എല്ലാ കുടുംബ പ്രേക്ഷകർക്കും അത് പോലെ തന്നെ ചെറുപ്പക്കാർക്കും വളരെ പ്രിയപ്പെട്ടത് ആണ്.പാവങ്ങളെ സഹായിക്കാനും ചാരിറ്റി പ്രവർത്തനങ്ങളിലും മറ്റും താല്പര്യം ഉള്ള ആള് കൂടെ ആണ് പ്രേക്ഷകരുടെ നിവിൻ പോളി.ഇപ്പോൾ നിവിൻ പോളിയെ കുറിച്ച് ഒരു പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം പ്രതിഫലം തരാന്‍ നേരത്ത് നിവിന്‍പോളി സാറ് സാധാരണയായിട്ട് ഞങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലം എത്രയാണ് എന്ന് ചോദിച്ചു.ജൂനിയര്‍ ആര്‍ട്ടിസ്റ്റ്ആയതുകൊണ്ട് തന്നെ 500 രൂപയായിരുന്നു ഞങ്ങളുടെ ഒരു പ്രതിഫലം..നൈറ്റ് ഷൂട്ട് ഒക്കെ ആണെങ്കില്‍ 700..800 രൂപ വരെ ഒക്കെ പോകും.എന്നിട്ട് നിവിന്‍പോളി സാറ് ഇതൊന്ന് പിടിച്ച് നോക്കിക്കേ എന്ന് പറഞ്ഞിട്ട് ഒരു തുക കൈയ്യില്‍ വച്ച് തന്നിട്ട് പറഞ്ഞു.ഇനി ചേച്ചി ഇതീന്ന് കൂട്ടി കൂട്ടി കൊണ്ട് വരണം..ഇനി ചേച്ചി ഇതീന്ന് താഴെ പോകരുത് എന്നും പറഞ്ഞിട്ട് നിവിന്‍പോളി സാറാണ് എനിക്ക് പൈസ വച്ച് തന്നത്.

5000 രൂപ തന്നുനിവിന്‍പോളി സാറ് ഞങ്ങടെ വീട്ടിലേക്ക് വരികയും ഒരു അംഗത്തെ പോലെ സംസാരിക്കുകയും ഞങ്ങളെ ദുബായ്ലേക്ക് കൊണ്ടുപോവുകയും ഒക്കെ ചെയ്തിട്ടുണ്ട്.ഈ അടുക്കളെ കെടക്കണ ഞങ്ങള്‍ക്കെവിടെയാണ് പാസ്പ്പോര്‍ട്ട്.അതൊക്കെ എടുത്ത് തന്ന് ഞങ്ങളെ അവിടേക്ക് കൊണ്ട് പോയി.അയാളും കടന്ന് വന്നത് ഇത്തരം വഴികളിലൂടെ തന്നെ ആണ്.വെള്ളിത്തിരയിലേക്കുള്ള ആ വഴിയിലെ പ്രയാസ്സങ്ങളേയും പ്രതിസന്ധികളേയും അയാള്‍ക്ക് അടുത്തറിയാവുന്നതാണ്.അതുകൊണ്ട് തന്നെ അയാള്‍ അവരെ ഹൃദയം കൊണ്ട് ചേര്‍ത്തുപിടിച്ചു.
കടപ്പാട്