അപകടത്തിൽ ചികിത്സയിൽ ഉള്ള സൈനികൻ മുൻപും വാർത്തകളിൽ നാം ഇദ്ദേഹത്തിന്റെ മനഃസാന്നിധ്യം ധൈര്യം അറിഞ്ഞിട്ടുണ്ട്

EDITOR

ഇന്ന് രാജ്യത്തെ നടുക്കിയ ഒരു സംഭവം ആണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സഹപ്രവർത്തകരും അപകടത്തിൽ പെട്ടത് രാജ്യം അവർക്കു വേണ്ടി ചെയ്ത പ്രാർത്ഥനകൾ എല്ലാം വിഫലമായി.പക്ഷെ ഹെലികോപ്ടർ ദുരന്തത്തെ അതിജീവിച്ചത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രം .അദ്ദേഹം സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും തൃപ്തികരമായ നിലയിലേക്ക് എത്താൻ ദിവസങ്ങൾ എടുത്തേക്കാം . ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങിയ സൈനികനാണ് വരുൺ സിങ്. ഗ്രൂപ്പ് ക്യാപ്റ്റൻ ആയി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം ഇപ്പോൾ വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.ധീരനായ വരുൺ സിങ് ശൗര്യ ചക്ര നേടിയ സൈനികൻ ആണ്.

ഇന്ത്യൻ വ്യോമസേനയിൽ വിങ് കമാണ്ടർ ആയ അദ്ദേഹം 2020 ഒക്ടോബര് പന്ത്രണ്ടിന് യുദ്ധവിമാനം പറത്തുന്ന സമയമുണ്ടായ അപകടത്തെ ധീരതയോടും മനസ്സുറപ്പോടെയും നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ആളാണ് .ഇ കാരണം കൊണ്ട് തന്നെ രാജ്യം അദ്ദേഹത്തെ ശൗര്യ ചക്ര നൽകി ആദരിച്ചു വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. ഉയർന്ന വിതാനത്തിൽ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് മനസ്ഥൈര്യത്തോടെ നേരിടുകയായിരുന്നു.ശേഷം വലിയ അപകടത്തിൽ നിന്ന് രക്ഷപെടുകയായിരുന്നു.

സ്വന്തം ജീവൻ ഉൾപ്പെടെ നഷ്ടപ്പെടാമായിരുന്ന ഒരു വലിയ അപകടത്തിലേക്ക് വഴിതുറക്കുമായിരുന്നു. വിമാനം ഉയരത്തിൽ പറക്കവേ നിയന്ത്രണം നഷ്ടമാകുകയും അതിവേഗം താഴേക്ക് പതിക്കുകയുമായിരുന്നു. പിന്നീട് വളരെ അപകടകരമായ വിധത്തിൽ മുകളിലേക്കും താഴേക്കും പറന്നു. അങ്ങേയറ്റം ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യത്തിൽ കടുത്ത ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിലായിരുന്നിട്ടും, വരുൺ സിങ് മനോധൈര്യം കൈവിട്ടില്ല.ഒരിക്കലും സംഭവിക്കുമെന്ന് മുൻകൂട്ടി കരുതാത്തത്രയും വലിയ തകരാറായിരുന്നു അന്ന് സംഭവിച്ചത്.

വിമാനം തന്റെ നിയന്ത്രണത്തിൽ അല്ല എങ്കിൽ പൈലറ്റിന് വിമാനം ഉപേക്ഷിച്ചു പുറത്തു കടക്കാമായിരുന്നു എന്നാൽ തന്റെ ജീവൻ പോലും പണയം വെച്ച് അന്ന് വരുൺ സിങ് ചെയ്തത് രാജ്യത്തിൻറെ മുഴുവൻ പ്രശംസയും പിടിച്ചു പറ്റിയിരുന്നു.ഒടുവിൽ വിമാനത്തെ വളരെ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു.ഏതു പ്രതിസന്ധി ഘട്ടത്തിലും മനസ്സ് കൈ വിടാത്ത ഒരു സൈനികൻ ആണ് വരുൺ സിങ് എന്ന് തെളിയിക്കുകയും ചെയ്ത അദ്ദേഹത്തെ രാജ്യം ശൗര്യചക്ര നൽകി ആദരിക്കുക ആയിരുന്നു സ്വന്തം ജീവനും തേജസ് യുദ്ധവിമാനവും മാത്രമല്ല വരുൺ സിങ് സംരക്ഷിച്ചതെന്ന് ശൗര്യചക്ര പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.