കുഴിയിൽ നിന്ന് തെറിച്ച്‌ ഒരു കല്ല് എന്റെ കാറിന്റെ ടയറിൽ കയറി ടയർ പൊട്ടി വണ്ടി നന്നായി പാളി ശേഷം ഞാൻ ചെയ്തത്

    0
    14

    വൈറലായ ഒരു യുവതിയുടെ കുറിപ്പ് കേരളത്തിനൊരു പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയുണ്ട്‌. അത്‌ ബഹുമാനപ്പെട്ട മുഹമ്മദ്ദ്‌ റിയാസ്‌ ആണു എന്ന് അടുത്തിടെ ഇറങ്ങിയ ഒരു മാസ്‌ ചലച്ചിത്ര ഭാഷയെ ഞാൻ തിരുത്തുകയാണു.ഇന്ന് 23/11/2021 പകൽ 10.30 മണിയോടെ തേവര വെണ്ടുരുത്തി പാലത്തിൽ വച്ച്‌ പാലത്തിലെ കുഴിയിൽ നിന്നും തെറിച്ച്‌ വീണ ഒരു കല്ല് എന്റെ കാറിന്റെ ടയറിൽ വന്നിടിക്കുകയും ടയർ പൊട്ടി വണ്ടി നന്നായി പാളുകയും ചെയ്തു. പാലത്തിൽ വലിയ തിരക്കിലാഞ്ഞതിനാലും കാറിനു വേഗത വളരെ കുറവായിരുന്നു എന്നതിനാലും വലിയ ഒരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടു. സ്റ്റെപ്പിനി ടയർ ഇട്ടു യാത്ര തുടർന്നു.

    വെണ്ടുരുത്തി പാലത്തിലെ വലിയ കുഴി ഏകദേശം രണ്ട്‌ മാസത്തോളമായി ജനങ്ങൾക്ക്‌ വലിയ ദുരന്തമാണു സമ്മാനിക്കുന്നത്‌. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തി ഗൂഗിളിൽ നിന്നും ലഭിച്ച നമ്പറിൽ ബഹു.പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ്ദ്‌ റിയാസിനു ഞാൻ ഒരു വാട്സാപ്‌ സന്ദേശം അയച്ചു. എന്നെത്തന്നെ അത്ഭുതപ്പെടുത്തി കൊണ്ട്‌ അദ്ദേഹം ഉടനടി മറുപടി സന്ദേശം അയക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി നിമിഷങ്ങൾക്കുള്ളിൽ എന്നെ ഫോണിൽ ബന്ധപ്പെടുകയും കുഴിയടയ്ക്കാൻ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ട്‌ എന്ന് അറിയിക്കുകയും ചെയ്തു.ഇനിയാണു ഈ സംഭവത്തിലെ യഥാർത്ഥ ട്വിസ്റ്റ്‌. ഉച്ചയ്ക്ക്‌ ബഹുമാനപ്പെട്ട മിനിസ്റ്റർ മുഹമ്മദ്ദ്‌ റിയാസ്‌ എന്നെ നേരിട്ട്‌ ഫോണിൽ വിളിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്‌ എന്നും ഉടനടി നടപടികൾ ആരംഭിച്ചിട്ടുണ്ട്‌ എന്നും അറിയിക്കുന്നു.

    ഞാനിത്‌ സത്യമോ മിഥ്യയോ എന്നറിയാതെ വീണ്ടും വീണ്ടും ഫോണിലെ കോൾ ലിസ്റ്റ്‌ നോക്കിക്കൊണ്ടേയിരിക്കുന്നു.കഴിഞ്ഞില്ല ഉച്ചയ്ക്കൊരു മൂന്ന് മണിയോടെ കാലാവസ്ഥ മോശമായതിനാൽ പണികൾ പൂർത്തീകരിക്കുന്നതിൽ താത്കാലിക തടസ്സമുണ്ട്‌ എന്ന് അദ്ധേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറി വിളിച്ച്‌ അറിയിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നു.അധികം വൈകാതെ കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക്‌ പ്രശ്ന പരിഹാരം നടത്തുമെന്ന് ഉറപ്പ്‌ നൽകുന്നു.
    രാത്രി 10.04നു വെണ്ടുരുത്തി പാലത്തിലെ കുഴികൾ അടച്ചതായി ബഹു.മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി അപ്ഡേറ്റ്‌ നൽകുന്നു.

    അതും നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർണ്ണമായ ചിത്രങ്ങൾ സഹിതം.ഈ സർക്കാർ ഇങ്ങനെ എന്നെ അത്ഭുതപ്പെടുത്തുകയാണു.ഒരു വോട്ടർക്ക്‌ കൃത്യമായ അപ്ഡേഷൻസ്‌ ആ നിമിഷം മുതൽ ഇത്‌ വരെ നൽകിക്കൊണ്ട്‌ കൃത്യമായ നടപടികൾ സമയബന്ധിതമായി നടപ്പാക്കിക്കൊണ്ട്‌!! ജനാധിപത്യത്തിൽ ഒരു വോട്ടറിനുള്ള സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ട്‌ അഭിമാനത്തോടെ ഞാൻ പറയട്ടെ
    കേരളത്തിനൊരു പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയുണ്ട്‌.അത്‌ സഖാവ്‌ മുഹമ്മദ്ദ്‌ റിയാസ്‌ ആണു. ഉറപ്പാണു കേരളം ഉറപ്പാണു ഇടതുപക്ഷം