കല്യാണം കഴിഞ്ഞാൽ പാസ്സ്പോർട്ടിലും മറ്റും ഭർത്താവിന്റെ പേര് ചേർത്താൽ ഇതാണ് അനുഭവം വൈറൽ കുറിപ്പ്

EDITOR

പാസ്പോർട്ട് പോലുള്ള ആധികാരിക രേഖകളിൽ സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കുന്നത് ഒഴിവാക്കുക.കല്ല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഒരു ആധികാരിക രേഖകളിലും സ്വന്തം പേരോട് ഭർത്താവിന്റെ പേര് ചേർത്ത് കൊടുക്കരുത് .എസ്എസ്എൽസി ബുക്കിലെ പേരേ കൊടുക്കാവൂ. ഉദാഹരണത്തിന് സാറാ ക്ലീറ്റസ് എന്നാണ് എസ്എസ്എൽസി ബുക്കിൽ എങ്കിൽ കല്ല്യാണം കഴിച്ച ആളുടെ പേര് മനോ ജോസഫ് എന്ന് കരുതുക . ഒരിക്കലും സാറ മനോ എന്ന് എഴുതി കൊടുക്കരുത്. കാരണം സാറാ മനോ എന്നത് നിങ്ങളുടെ നിയമപരമായ പേരല്ല , നിങ്ങൾ സ്വയം ഉണ്ടാക്കിയ പേരാണ്. മനോ ജോസഫ് വിവാഹം ചെയ്തത് സാറാ മനോയെ അല്ല സാറാ ക്ലീറ്റസിനെ ആണ്… മനസ്സിലായോ നിങ്ങളുടെ ഐഡന്റിറ്റി എന്നും ഒന്ന് തന്നെയാവണം .Sarah cleetus W / o Mano Joseph എന്ന മാറ്റം മാത്രമേ നിങ്ങൾക്ക് ഉണ്ടാവൂ.

കല്ല്യാണം കഴിഞ്ഞ് എടുക്കുന്ന എല്ലാ ആധികാരിക രേഖകളിലും ആളുകൾ ചെയ്യുന്ന വലിയ തെറ്റാണ് ഇത്. വിവാഹ സർട്ടിഫിക്കറ്റ് , പാസ്പോർട്ട് , ആധാർ തുടങ്ങി എല്ലാത്തിലും ഭർത്താവിന്റെ പേര് വെച്ച് കൊടുക്കും.. പിന്നെ ഓരോ ആവശ്യങ്ങൾക്ക് പത്തിലെ സർട്ടിഫിക്കറ്റും പാസ്പോർട്ടും ആധാറും കൊടുക്കുമ്പോൾ പേരുകൾ ഒരുപോലെ അല്ലെങ്കിൽ ഒറ്റ കാര്യമേ ഈ വകുപ്പുകളിൽ നിന്ന് ഉണ്ടാവൂ  Rejected ഇന്ന് കാലം മാറി. ഇനി നിലവിലുള്ള ഭർത്താവുമായി പിരിയുകയോ മറ്റോ ചെയ്താൽ നിങ്ങൾ തന്നെ പേര് മാറ്റാൻ ഓടി നടക്കണം. കാര്യം ഭർത്താവിനോട് സ്നേഹം ഒക്കെ ആയിക്കോ.. ഭർത്താവിന്റെ പേര് ചേർത്ത് പറയുകയോ , ചിന്തിക്കുകയോ ചെയ്തതോ.എഴുതി കൊടുക്കുമ്പോൾ , അല്ലെങ്കിൽ ഏതെങ്കിലും ഓഫീസിൽ പേര് ചോദിക്കുമ്പോൾ പത്തിലെ പേര് പറയുക . അല്ലെങ്കിൽ ചില കാര്യങ്ങൾക്ക് ധാരാളം ഓഫീസ് കയറി ഇറങ്ങേണ്ടി വരും.ഇത് ഷേർ ചെയ്തു മറ്റുള്ളവരുടെയും അറിവിലേക്ക് എത്തിക്കുക