കേൾക്കുന്നവർക്ക് ഇത് തമാശ ആവാം കുറ്റപ്പെടുത്താ൦ കളിയാക്കാം പക്ഷെ എന്റെ അമ്മയ്ക്ക് നൽകാൻ ഇതിലും വലിയ സമ്മാനം ഇല്ല

EDITOR

ജീവിതത്തിൽ പലതരം പ്രയാസങ്ങളും ദുഖങ്ങളും ഉണ്ടാകും അതെല്ലാം തരണം ചെയ്തു ജീവിത വിജയം നേടിയ ഒരുപാട് അനുഭവ കഥകളും അത് പോലെ തന്നെ പല സംഭവങ്ങളും നാം ദിവസേന കേൾക്കാറുണ്ട് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റെ അമ്മയ്ക്കായി നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തി വ്യത്യസ്തയായിരിക്കുകയാണ് കീർത്തി പ്രകാശ് എന്ന മകൾ .ഇന്നത്തെ സമൂഹം മാറി ചിന്തിക്കുന്നു എന്ന തെളിവ് ആണ് കീർത്തിയുടെ വരികൾ .കീർത്തി തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ ആണ് ചുവടെ .അമ്മയ്ക്കും റെജി ചേട്ടനും ഒരായിരം ആശംസകൾ.

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നലെ ആയിരുന്നു ഞങ്ങടെ അമ്മയുടെ കല്യാണം കേൾക്കുന്നവർക്ക് തമാശ ആവാം  കുറ്റപ്പെടുത്തലുകൾ ആവാം കളിയാക്കൽ ആവാം പലതും ആവാം പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ ശെരി ആവും എന്നത് തീർച്ച തന്നെ
സന്തോഷവും ആവാം എന്ന് എനിക്ക് ഉറപ്പാണ് മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ മാറി ചിന്തക്കണം .ജീവിതത്തിൽ വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ട ഒരു സ്ത്രീ ആണ് എന്റെ അമ്മ പോരാടി ഭയക്കാതെ തോൽക്കാതെ ചിറകിനടിയിൽ ഞങ്ങളെ ചേർത്ത് വെച്ച് കണ്ട സ്വപ്നങ്ങളൊക്കെയും നേടി ജീവിതത്തിൽ ജയിച്ച ഞങ്ങടെ പെണ്കരുത്തിനു ഇതിലും നല്ലതു എന്ത് നല്കാൻ ആവും ??

എന്നെയും അനിയനെയും സർവ സുഖവും സന്തോഷവും ജീവിത സൗകര്യങ്ങളും നൽകി ഇന്നും മക്കളും മരുമക്കളും, കൊച്ചു മക്കളും എന്ന ലോകത്തിൽ ജീവിച്ച ഈ അമ്മക്ക് തിരികെ നല്കാൻ ഒരു നല്ല കൂട്ടുകാരൻ  ഒരു പ്രൊട്ടക്ടർ  അതാണ് റെജി അങ്കിൾ എന്ന് എനിക്ക് വിശ്വാസമുണ്ട്  ഞങ്ങടെ ഈ തീരുമാനത്തിൽ കൂട്ട് നിന്നവരും ഞങ്ങൾ അറിയാതെ വിമർശിക്കുന്നവരോടും ഒന്നേ പറയാനുള്ളു അമ്മയുടെ കല്യാണം നടത്താൻ മക്കളായ ഞങ്ങൾക്ക് കിട്ടിയതു ഏറ്റവും വലിയ ഭാഗ്യം ആണ് ഞങ്ങടെ തണൽ മരത്തിനും ഞങ്ങടെ reji unclinum എല്ലാ വിധ ആശംസകളുംReji uncle welcome to our lovely family.