ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർമാൻ സുധാമൂർത്തിയുടെ ഒരു അനുഭവ കഥയാണ്.സുധാ മൂർത്തി മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകവേ ട്രെയിനിൻെറ സീറ്റിനടിയിൽ ഒളിച്ചിരിക്കുന്ന പതിമൂന്നോ പതിനാലോ വയസുള്ള പെൺകുട്ടിയെ ടിക്കറ്റ് പരിശോധകൻ കണ്ടുപിടിച്ചു ചോദ്യം ചെയ്തു ടിക്കറ്റ് എവിടെ?”ആ പെൺകുട്ടി വിറച്ചുകൊണ്ടു പറഞ്ഞു ഇല്ല സർ.ടിക്കറ്റ് ഇല്ലെങ്കിൽ ട്രെയിനിൽ നിന്നിറങ്ങണം.അല്ലെങ്കിൽ ഫൈൻ അടയ്ക്കണം പരിശോധകൻെറ സ്വരം കടുത്തു.ഞാൻ ഈ കുട്ടിക്കുള്ള പണം തരാം പിന്നിൽ നിന്ന് ഇതെല്ലാം കണ്ടുനിന്ന മറ്റൊരു യാത്രക്കാരിയായ സുധാ മൂർത്തിയുടെ ശബ്ദം ഉയർന്നു.നിങ്ങൾക്ക് എവിടെ പോകണം?”സുധ ആ പെൺകുട്ടിയോട് ചോദിച്ചു.പെൺകുട്ടി മാഡം അറിയില്ല സുധ എങ്കിൽ നീ എന്നോടൊപ്പം ബാംഗ്ലൂരിലേക്ക് വരൂ നിങ്ങളുടെ പേര് എന്താണ്.
പെൺകുട്ടി ചിത്ര ബാംഗ്ലൂരിലെത്തിയ സുധാ മൂർത്തി ചിത്രയെ ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി.അവളെ അവർ ഒരു നല്ല സ്കൂളിൽ ചേർത്തു.താമസിയാതെ സുധ ദില്ലിയിലേക്ക് മാറി അതിനാൽ ചിത്രയുമായുള്ള ബന്ധം നഷ്ടപ്പെട്ടു.വളരെ അപൂർവ്വമായി ഫോൺ വഴി സംസാരിച്ചിരുന്നു.കുറച്ചുകാലത്തിന് ശേഷം അതും നിന്നു.ഏതാണ്ട് ഇരുപത് വർഷത്തിന് ശേഷം സുധാ മൂർത്തിയെ സാൻ ഫ്രാൻസിസ്കോയിലേക്ക് (യുഎസ്എ) ഒരു പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു.പ്രഭാഷണത്തിന് ശേഷം അവർ താമസിച്ചിരുന്ന ഹോട്ടൽ ബിൽ അടയ്ക്കാൻ റിസപ്ഷനിൽ പോയപ്പോൾ, അല്പം അകലെ നിൽക്കുന്ന ദമ്പതികളെ ഹോട്ടൽ ജീവനക്കാർ ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു.
മാഡം, അവർ നിങ്ങളുടെ ബിൽ അടച്ചു അടച്ച ബില്ലിൻെറ കോപ്പി ഇതാ.അത്ഭുതത്തോടെ സുധ അവരുടെ സമീപത്തെത്തി ചോദിച്ചു നിങ്ങൾ എന്തിനാണ് എന്റെ ബിൽ അടച്ചത്.മാഡം, ഇത് മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റിന് മുന്നിൽ ഒന്നുമല്ല.സുധ നീ ഹേ ചിത്രനമ്മൾ പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഒരാൾക്ക് ചെയ്യുന്ന സഹായം ഒരുപക്ഷേ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു എന്ന് വരാം.സുധാ മൂർത്തിയുടെ ദി ഡേ ഐ സ്റ്റോപ്പ് ഡ്രിങ്ക് മിൽക്ക്എന്ന പുസ്തകത്തിലെ അവരുടെ സ്വന്തം ജീവിത കഥയാണിത്.ചിലപ്പോൾ നിങ്ങൾ നൽകുന്ന സഹായം മറ്റൊരാളുടെ ജീവിതത്തെ മാറ്റിമറിക്കും.അതുകൊണ്ടാണ് മനുഷ്യർ എല്ലാ വീട്ടിലും ജനിക്കുന്നു, പക്ഷേ മനുഷ്യത്വം എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്നില്ല എന്ന് പറയുന്നത്.
ഇന്ന് സ്വത്തിനും പണത്തിനും സ്ഥാനത്തിനും വേണ്ടി കൂട്ടുകാരേയോ കൂടപ്പിറപ്പുകളേയോ ചതിക്കാനോ പറ്റിക്കാനോ പിടിച്ചുപറിക്കാനോ ഒന്നിനും മടിയില്ലാത്തവരായിരിക്കുന്നു മനുഷ്യരിൽ പലരും.സ്വന്തം തെറ്റുകൾ മറക്കാൻ മറ്റുള്ളവരുടെ മേൽ പഴിചാരാൻ ഒരു മടിയുമില്ലാത്തവർ.നമ്മുടെ തെരുവുകളിലും മറ്റും കഴിയുന്നവരുടെ ഒരു നേരത്തെ വിശപ്പകറ്റാൻ അവരെ സഹായിക്കാൻ നമുക്ക് ഏവർക്കും കഴിയും.പക്ഷെ മുന്നിട്ടിറങ്ങാനുള്ള മടി തന്നെയാണ് പ്രശ്നം.അന്നദാനം എന്നത് മഹാദാനം തന്നെയാണ് വിശപ്പിനോളം വിളി മറ്റൊന്നിനുമില്ല വയറെരിയുന്നവരുടെ മിഴിനീർ തുടയ്ക്കാൻ നമുക്കാവട്ടെ.പരസ്പരം സ്നേഹിക്കുക, സഹായിക്കുക.ജാതിയോ സമുദായമോ രാഷ്ട്രീയമോ ഏതെന്ന് നോക്കാതെ.