ഒരു മാസം എങ്കിലും ഇങ്ങനെ ഒന്ന് ശ്രമിക്കാമോ കറണ്ട് ചാർജ് ഇടി വെട്ടിയ പോലെ കുറയും

EDITOR

ഊർജ്ജം കാര്യക്ഷമമായ് ഉപയോഗിച്ചാൽ വൈദ്യുതി ചാർജ്ജ് കുറയും നമ്മുടെ കാര്യങ്ങളും നടക്കും കഴിയുമെങ്കിൽ നമ്മുക്ക് ഒന്നു ശ്രമിച്ചു കൂടെ ആദ്യമായി മാസത്തിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജിന്റെ പുറകിലുള്ള ഗ്രില്ല് അഥവാ ആ കുഴലുകൾ ഒന്ന് വൃത്തിയാക്കണം അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന പൊടിപടലങ്ങൾ തുടച്ചു കളയണം അതു വഴി ഫ്രിഡ്ജ് വലിച്ചെടുക്കുന്ന താപം എളുപ്പം വായുവിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ ഫ്രീഡ്ജിനെ സഹായിക്കണം. ആ ഗ്രില്ല് വഴി ആയാസ രഹിതമായി ചൂട് പുറം തള്ളുവാൻ വേണ്ടിമാത്രം നമ്മുടെ ഫ്രിഡ്ജിനെ പുറകിലുള്ള ഭിത്തിയിൽ നിന്നും ആ ചെറിയ സ്കെയിലിന്റെ അകലത്തിൽ അതായത് 15 സെ.മീ.എങ്കിലും അകലത്തിലായ് നീക്കി വയ്ക്കണം.

വല്ലപ്പോഴും അല്ലങ്കിൽ എപ്പളെങ്കിലും ഒരിക്കലെങ്കിലും രാത്രിയിൽ ഫ്രിഡ്ജ് ഓഫ് ചെയ്ത് പ്ലഗ് ഊരിമാറ്റി കത്തിച്ച് വച്ച ഒരു ടോർച്ച് ഫ്രിഡ്ജിനകത്തേക്ക് വച്ച് ഫ്രിഡ്ജിന്റെ ഡോർ അടച്ച ശേഷം ഫ്രിഡ്ജിൽ നിന്നും പുറത്തേക്ക് വെളിച്ചത്തിന്റെ ഒരു തരി പോലും പുറത്തേക്ക് വരുന്നില്ല എന്ന് ഉറപ്പു വരുത്തണം. – ആ വെളിച്ചം പുറത്തേക്ക് വന്നാൽ ഏതാണ്ട് 50 രൂപയിൽ താഴെ വരുന്ന ഫ്രാഡ്ജിലെ റബർ ബീഡിംഗ് മാറ്റി സ്ഥാപിച്ച് നമുക്ക്, ഫ്രിഡ്ജിന്റെ നല്ല സുഹൃത്താവാം  എങ്ങിനെ എന്നത് ഗൂഗിൾ പറയും
യൂടൂബ് വഴി -കാണുകയും ചെയ്യാം പഴയ കാലത്തെ ഫ്രിഡ്ജുകൾ ദിവസേന ശരാശരി 1.8 യൂണിറ്റ് വൈദ്യുതോർജ്ജം ഉപയോഗിക്കുമെന്ന് പറയും പക്ഷെ പുതിയ തരം ഫ്രിഡ്ജ് BEE (ബ്യൂറോ ഓഫ് എനർജ്ജി എഫിഷ്യൻസി) അംഗീകരിച്ചത് 5 സ്റ്റാർ റേറ്റിംഗ് ഉള്ളത് എങ്കിൽ ഒരു ദിവസം 0.8 യൂണിറ്റോ അതിൽ കുറവോ മാത്രമേ വൈദ്യുതോർജ്ജം ഉപയോഗിക്കുകയുള്ളൂ എന്നത് ഓർത്ത് അറിഞ്ഞ് വയ്ക്കാം പലപ്പോഴും ഫ്രിഡ്ജ് ഡോറിൽ തന്നെ അതുപയോഗിക്കുന്ന വാർഷിക ഊർജ്ജ ഉപഭോഗ യൂണിറ്റ് ഒട്ടിച്ച് വച്ചിട്ടുമുണ്ടാകുംഅങ്ങിനെ എത്ര യൂണിറ്റ് വൈദ്യുതി യാണ് നമ്മുടെ ഫ്രിഡ്ജ് എടുക്കുന്നത് എന്നറിഞ്ഞ് അറിഞ്ഞ് നമ്മുക്ക് തന്നെ ഫ്രിഡ്ജിന്റെ വൈദ്യുതി ബില്ല് കണക്ക് കൂട്ടുവാനും നാം പഠിച്ചു പോകണം ഇനിയുള്ള കാലമെങ്കിലും.

വേനൽ ചൂടിൽ കുളിരേകാനായി നമ്മൾ വാങ്ങി ഉപയോഗിക്കുന്ന എയർ കണ്ടീഷനർ A/C )ഫൈവ് സ്റ്റാർ ഉള്ളത് തന്നെ ആകണം ഒപ്പം ഓർക്കണം നമ്മുടെ വീട്ടിലെ A/C മുറിക്കുള്ളിലെ വായു വലിച്ചെടുത്ത് തണുപ്പിക്കുമ്പോൾ കൂടെ മുറിയിലെ വായുവിലെ ഈർപ്പവും കൂടി വലിച്ചെടുക്കുന്നുണ്ട് എന്നിട്ട് ഒരു കുഴൽ വഴി അത് മുറിക്ക് പുറത്തേക്ക് കളയും ആയതിനാൽ മുറിക്കുള്ളിൽ ഒരു വരൾച്ച അനുഭവപ്പെടുകയും പിന്നെ മുറിയിൽ കിടന്നുറങ്ങുന്ന ഓരോരുത്തരുടേയും ശരീരത്തിലെ ജലാംശം വലിച്ചെടുക്കാൻ തുടങ്ങുകയും ചെയ്യുംഅപ്പോൾ ത്വക്ക് വരണ്ട് ദാഹനീരിനായി കേഴും അന്നേരം മുറിക്കുള്ളിൽ ഒരു ചെറിയ പാത്രത്തിൽ കുറച്ച് നല്ല വെള്ളം ഉണ്ടായിരുന്നെങ്കിൽ എന്ന് പിന്നീട് ആലോചിക്കാതെ ഇന്നേ തന്നെ A/C ഇടുന്നേരം മുന്നേ മുറിയിൽ പരന്ന വൃത്തിയുള്ള ഒരു കുഞ്ഞു പാത്രത്തിൽ കുറച്ച് ശുദ്ധമായ വെളളം എടുത്ത് പാത്രം തുറന്ന് തന്നെ വയ്ക്കാം.

അടഞ്ഞ ഒരു മുറിയിലെ A/C പ്രവർത്തിപ്പിക്കുമ്പോൾ മുറിക്ക് പുറത്തെ വായു അകത്ത് കടക്കാൻ സാദ്ധ്യത കുറവാണ് പുറത്തെ വായു ഇല്ലാതെ ആ അടഞ്ഞ മുറിയിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് കുറഞ്ഞ് മുറിക്കുള്ളിലെ നമ്മുക്ക് ചെറുതായ ക്ഷീണം അനുഭവപ്പെടാം ആയതിനാൽ പുറത്ത് നിന്ന് ഓക്സിജൻ അടങ്ങിയ വായു അകത്തേക്ക് കയറുവാനും നമ്മുടെ ഉച്ഛ്വാസവായു അടങ്ങിയ ചൂടുള്ള മുറിയിലെ വായു പുറത്തേക്ക് പോകാനും സഹായകരമായ വിധത്തിൽ നമ്മുടെ AC മുറിയിൽ ഭിത്തിയുടെ മേൽ ഭാഗത്ത് പരമാവുധി ഒരെട്ട് ഇഞ്ച് എങ്കിലും ആകെ വ്യാസം വരുന്ന ചെറിയ ചെറിയ ദ്വാരങ്ങൾ സ്ഥാപിച്ച് ഒരു വായു ശുദ്ധീകരണ മാർഗ്ഗം അവലംബിക്കാമെങ്കിൽ ഏറെ നല്ലത് എന്ന കാര്യം ഒന്നു മനസ്സിരുത്തി പഠിക്കണം,
നാളേറെ താമസിക്കുന്ന നമ്മുടെ സ്വന്തം മുറിയല്ലെ.

AC സ്ഥാപിച്ച ആ മുറിയിലെ ഡോർകർട്ടനുകൾ വെളുത്തതോ അതോ അനുബന്ധമായ കളറിനാലോ ഉള്ളതാണെങ്കിൽ നല്ല വെളിച്ചവും കിട്ടും ജനൽ ഗ്ലാസ്സിലൂടെ മുറിക്ക് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന വെളിച്ചത്തോടൊപ്പമുള്ള ചൂടിനെ ഓടിച്ച് ഒഴിവാക്കാനും പറ്റും ഏറെ ഭംഗിയും നല്ലതുമാണ്.ഒരു മണിക്കൂറോ മറ്റോ സമയം കൊണ്ട് ഫുൾ ചാർജ്ജ് ആവേണ്ട മൊബൈൽ ചാർജ്ജിഗിന് രീതിയാണ് പുതു തലമുറ ഫോണുകളിൽ രാത്രി മുഴുവൻ ചാർജ്ജർ കുത്തിയിട്ട ശേഷം രാവിലെ അത് ഊരിമാറ്റുമ്പോൾ നാം അറിയാതെ ഓർത്ത് വയ്ക്കേണണം മൊബൈൽ ചാർജ്ജർ ചിലപ്പോൾ ചൂടാകുമെന്നും മൊബൈലിലെ ബാറ്ററിയുടെ ആയുസ്സ് കുറഞ്ഞ് വരികയാണെന്നും മൊബൈലിൽ ഒരിരുപത് ശതമാനം ആകും മുന്നേ കുത്തിവച്ച് 90 കഴിഞ്ഞയുടൻ ഊരിമാറ്റണം പിന്നെ 2mm കനമുള്ള നമ്മുടെ ഫാനിന്റെ നാം ആരും തിരിഞ്ഞു നോക്കാത്ത ആ പങ്കയെ മാസത്തിൽ ഒരിക്കലെങ്കിലും ഒന്ന് തുടച്ച് വച്ച് ഫാനിന്റെ ആയുസ്സ് ഉയർത്തുകയും കരണ്ട് കാശ് കുറയ്ക്കുകയും ചെയ്യണം.

ആരാണോ യജമാനൻ അദ്ദേഹത്തിന്റെ ഒരു ഉത്തരവ് വരുന്നതും നോക്കിയിരിക്കുന്ന നമ്മുടെ ടിവിയുടെ റിമോട്ട് സെൻസർ- അതിന്റെ സ്വന്തം ചിലവിനായി മാത്രം നമ്മുടെ മീറ്ററിലൂടെ ഒഴുകി വരുന്ന വൈദ്യുതോർജ്ജത്തിൽ നിന്ന് കുറച്ച് എടുത്ത് നാമറിയാതെ ഉപയോഗിക്കുന്നുണ്ട് ആവശ്യമുള്ളപ്പോൾ പറയാം എന്നു പറഞ്ഞ് ടിവിയുടെ സ്വിച്ച് തന്നെ നമ്മുക്ക് ഓഫ് ചെയ്ത് വച്ചു കൂടെ അങ്ങിനെയാകുമ്പോ കുറച്ച് കാശ് വൈദ്യുതി ചാർജ്ജിനത്തിൽ ലാഭിക്കുകയും ചെയ്യാം അങ്ങിനെ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ തേടി തേടി പോകാം നമ്മുക്ക് നമ്മുടെ കുഞ്ഞു മക്കൾക്കായ്.
കടപ്പാട്
AC Sabu