വാപ്പയ്ക്ക് ലിവർ സർജറി അല്ലാതെ മറ്റു മാർഗം ഇല്ല ലിവർ ഡോണർനെ ലഭിക്കാതെ ഒടുവിൽ ജീവിതത്തിൽ സംഭവിച്ചത് നന്മ

EDITOR

ലിവർ ട്രാൻസ്പ്ലാന്റേഷൻ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടണോ വേണ്ടയോ എന്ന് ഞാൻ പലവട്ടം ആലോചിച്ചു.പിന്നീട് ഒരു നേഴ്‌സ് എന്ന നിലയിൽ എനിക്കു ചെയ്യാവുന്ന ഒരു ചെറിയ കാര്യമല്ലേ എന്ന തോന്നലിൽ ഈ പോസ്റ്റിലെ പ്രധാന കഥാപാത്രങ്ങൾ എന്റെ വാപ്പയും, സഹോദരിയുമായ ലിബിന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ എന്റെ വാപ്പ ജീവിതത്തിൽ ഒരിക്കൽ പോലും പുകവലിക്കുകയോ മദ്യപിക്കുകയോ മറ്റൊരു വിധത്തിലുള്ള ദുശ്ശീ ലങ്ങളോ ചെയ്തി ട്ടില്ല. എന്നിട്ടും വർഷങ്ങൾക്കു മുൻപ് തന്നെ കരൾ രോഗിയായി.ഫാറ്റി ലിവർ ആരംഭിച്ച് ക്രമേണ സിറോസിസ് ആയി കൺവെർട്ട് ചെയ്തു.ഇതിനിടയിൽ എന്റെ വാപ്പാക്ക് 2020 അവസാനത്തോടെ ഇ മഹാമാരിയിൽ പിടികൊടുക്കേണ്ടി വന്നു .അതിനു നു ശേഷം വയറിൽ വെള്ളം കെട്ടുവാനും ദേഹമാസകലം നീര് വരുവാനും,മറ്റു ബുദ്ധിമുട്ടുകളും ആരംഭിച്ചു.മരുന്ന് കൊണ്ട് ആശ്വാസം കണ്ടെത്താൻ പറ്റാത്ത സ്ഥിതിയിലായി വാപ്പയുടെ ജീവൻ രക്ഷിക്കുവാൻ ഇനി ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി മാത്രമാണ് ഏക പ്രതിവിധി എന്ന് ഒരു നേഴ്സ് എന്ന നിലയിൽ എനിക്ക് അറിയാമായിരുന്നു.

അങ്ങനെ കേരളത്തിലെ ഏറ്റവും നല്ല ആശുപത്രികളിൽ ഒന്നായ Aster Medicity, Kochi യിലേക്ക് ചികിൽസ മാറ്റുവാൻ ഞങ്ങൾ തീരുമാനിച്ചു.Aster Medcitymedicity ലിവർ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം തലവന്മാരായ Dr. Charles Panakkal, Dr. Mathew Jacob എന്നിവരെ സമീപിച്ചു. അവരും പറഞ്ഞത് ലിവർ ട്രാൻസ്പ്ലാന്റേഷൻ മാത്രമാണ് ഇതിന്റെ പ്രതിവിധിയെന്നാണ്.അങ്ങനെ ഞങ്ങളും ട്രാൻസ്‌പ്ലാന്റ് ചെയാമെന്ന തീരുമാനത്തിൽ എത്തി.ഉമ്മയും മക്കളായ ഞങ്ങൾ മൂന്നു പേരും ഡോണർ ആകുവാൻ തയ്യാറായി എങ്കിലും ഉമ്മയുടെ പ്രായം കണക്കാക്കി ഡോക്ടർ പറ്റില്ല എന്ന് പറഞ്ഞു. ഞാനും എന്റെ അനുജനും വിദേശത്തായതിനാൽ ഞങ്ങൾ നാട്ടിൽ ഉണ്ടായിരുന്നില്ല.ആ സമയം എന്റെ സഹോദരി ഡോക്ടറോട് പറഞ്ഞു അവർ വരട്ടെ, എന്റെ ബ്ലഡും ഉം മറ്റു ടെസ്റ്റുകളും എത്രയും വേഗം നടത്തൂ .അങ്ങനെ സഹോധരി വിവിധ ഘട്ടങ്ങളിലുള്ള ടെസ്റ്റുകൾക്ക് വിധേയമായി.ടെസ്റ്റിൽ ലിവറിലെ കൊഴുപ്പ് 60% മുകളിൽ ആയതിനാലും Weight കൂടുതലായതിനാലും donor ആകുവാൻ കഴിയില്ല എന്ന് ഡോക്ടർ തീർത്തു പറഞ്ഞു.

പക്ഷെ വാപ്പയുടെ ആരോഗ്യനില വഷളായതിനാൽ എത്രയും വേഗം സർജറി നടക്കേണ്ടതു കൊണ്ട് ഡോക്ടർ ഒരു ഓപ്ഷൻ തന്നു 30ദിവസം കൊണ്ട് കൊഴുപ്പ് 60% ത്തിൽ താഴ്ത്തുകയും, ശരീര ഭാരം 10% കുറയ്ക്കുകയും ചെയ്താൽ സഹോദരിയെ donor ആയി പരിഗണിക്കാമെന്ന് പറഞ്ഞു. 1 മാസം കൊണ്ട് 10 % വെയ്റ്റ് കുറക്കുക എന്നത് achievable ആയ കാര്യമല്ലെന്ന് തോന്നിയതുകൊണ്ട് എന്റെയും സഹോദരന്റെയും ടെസ്റ്റുകൾ ചെയ്തു എന്നാൽ ഞങ്ങളെയും ഡോക്ടറുമാരെയും ഡൈറ്റിഷ്യനെയിം അത്ഭുതപ്പെടുത്തി കൊണ്ട് വെറും 4 ആഴ്ച കൊണ്ട് 10kg ഭാരം എന്റെ സഹോദരി കുറച്ചു പിന്നീട് എല്ലാം എടുപിടിയായിരുന്നു സർജറി തീയതി ഫിക്സ് ചെയ്തതും ,ഞാനും സഹോദരനും നാട്ടിൽ എത്തി. സർജറി ദിവസം വാപ്പയെയും, സഹോദരിയെയും രാവിലെ 6 മണിയോടെ തീയറ്ററിലേക്ക് കൊണ്ടുപോകുന്നത് ഞാനും ഉമ്മയും നിറ കണ്ണുകളോടെ നോക്കി നിന്നു.16 മണിക്കൂർ നീണ്ട സർജറിക്കിടയിൽ എന്റെ ഉമ്മ പ്രാർത്ഥനയോടെ ഓപ്പറേഷൻ തീയറ്ററിനു മുന്നിൽ കാത്തിരുന്നു.

ഉമ്മച്ചിയുടെ പ്രാർത്ഥന ആയിരിക്കണം ഞങ്ങൾക്കുള്ള ധൈര്യവും രാത്രി 10.30 യോട് കൂടി സർജറി കഴിഞ്ഞ അവരെ ICU വിലേക്ക് മാറ്റി 21 ദിവസം കഴിഞ്ഞു അവരെ ഡിസ്ചാർജ് ചെയ്തു.ദൈവകൃപയാൽ അവർ സുഖം പ്രാപിച്ചു വരുന്നു.ഈ കാലയളവിൽ വാപ്പാക്കും സഹോദരിക്കും ഞങ്ങൾക്കും ധൈര്യം തന്ന ഞങ്ങളുടെ മൂത്താപ്പ,ഏതു കാര്യത്തിലും കൂടെ നിന്ന ഹോസ്പിറ്റലിലെ Doctors, Mathew sir,Charles Panackel sir Sudheerahmed sir Dietician Suhana, Physiotherapist Sreeraj, Transplantation co-ordinators ( Aneetta,Beneela Mathew ) ICU staffs ward staffനും എന്റെയും കുടുംബത്തിന്റെയും ഒരായിരം നന്ദി.അതുപോലെ എടുത്തു പറയേണ്ട ഒരാളുണ്ട്.. ഞങ്ങളുടെ അഭാ വത്തിൽ വാപ്പയുടെയും ഉമ്മയുടെയും എന്ത് കാര്യത്തിനും എന്നും, ഇന്നും കൂടെ നിൽക്കുന്ന എന്റെ സഹോദരിയുടെ ഭർത്താവിനെ ഞങ്ങൾക്ക് മറക്കുവാൻ കഴിയില്ല എല്ലാവരും സ്വാർത്ഥമായി ചിന്തിക്കുന്ന ഈ ലോകത്ത് വളരെ ആത്മാർത്ഥതയോടെ വാപ്പയുടെ ജീവൻ നിലനിർത്തുവാൻ സ്വന്തം ലിവർ പകുത്തു നൽകിയ എന്റെ സഹോദരി എല്ലാവർക്കും ഒരു മാതൃകയാകട്ടെ. സാധാരണക്കാരിയായ എന്റെ സഹോദരിക്ക് അവയവധാനത്തിലൂടെ ഒരു ജീവൻ നിലനിർത്തുവാൻ സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും.അതിനു നല്ല ഒരു മനസ്സ് മാത്രം മതിയാകും. Be A Hero, Be An Organ Donor.Life is a gift. Pass it on.N:B patient നോട്ട്സ് അല്ലാതെ ഒന്നും എഴുതി പരിചയമില്ല ഒരുപാട് തെറ്റുകൾ എഴുത്തിൽ ഉണ്ടാകാം.
കടപ്പാട് : ലിജി തേക്കുടി ബഷീർ