വറുത്തരച്ച മയിൽ കറി ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടു കണ്ണ് തള്ളി ആരാധകർ

EDITOR

കഴിഞ്ഞ ദിവസം മയിലിനെ കറി വെക്കാൻ ദുബായിലേക്ക് പോകുന്നു എന്ന പോസ്റ്റ് ഇട്ടപ്പോൾ മുതൽ ആണ് പ്രമുഖ ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ വിവാദത്തിലേക്ക് പോയത് .നൂറുകണക്കിന് ആളുകൾ ആണ് മയിലിനെ ഒന്നും ചെയ്യരുത് എന്ന് ചുട്ടിപ്പാറ ഫിറോസിനോട് അഭ്യർത്ഥിച്ചത് .ഇവിടെ മയിലിനെ തൊടാന്‍ പോലും പറ്റില്ലെന്നും കേ സാണെന്നും അതുകൊണ്ടാണ് ദുബായ് പോയി ക റി വയ്ക്കാന്‍ തീരുമാനിച്ചതെന്നും ഫിറോസ് മുൻപ് പങ്കുവെച്ച വിഡിയോയിൽ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാന്‍ മയിലിനെ വാങ്ങാന്‍ കിട്ടുമെന്നും അദ്ദേഹം പറയുന്നു.ഇതിന് താഴെയാണ് ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് ത ക ര്‍ക്കുന്നതെന്ന വി മര്‍ശനം ഉയരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു. ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്ന ഉപദേശമായും ആളുകള്‍ എത്തിയിരുന്നു.

എന്നാൽ ഇപ്പൊ അതിലും വലിയ ട്വിസ്റ്റുമായാണ് ഫിറോസ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത് ഷാർജയിൽ നിന്ന് വാങ്ങിയ മയിലിനെ ഒരു പാലസിന് കൈമാറുന്നു എന്നും പകരം കോഴിക്കറി വെച്ചുമാണ് വീണ്ടും ഫിറോസ് ആരാധകർക്ക് പ്രിയങ്കരൻ ആയിരിക്കുന്നത്.മയിൽ കറി വെക്കാതെ മയിലിനെ വെറുതെ വിട്ട ഫിറോസിന് സപ്പോർട്ടുമായി നൂറുകണക്കിന് കമെന്റുകളും വീഡിയോയ്ക്ക് ചുവടെ കാണാം .പൊതുവെ മറ്റു വ്ലോഗേഴ്സിനെ പോലെ വിമർശകർ ഇല്ലാത്ത ഒരു യൂട്യൂബർ ആണ് ഫിറോസ് ആദ്യമായാണ് ഫിറോസ് ഇങ്ങനെ ഒരു വിവാദത്തിലേക്ക് എത്തുന്നത് .എല്ലാവരെയും ഞെട്ടിച്ചു ഫിറോസ് തന്നെ ഇപ്പോൾ അതിനൊരു അന്ത്യം കണ്ടെത്തിയിരിക്കുന്നു .നൂറുകണക്കിന് ആളുകൾ ആണ് ഇതിനകം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് ഒരു മണിക്കൂർ കൊണ്ട് 3 ലക്ഷം ആളുകൾ വീഡിയോ കണ്ടു