ടാർപ്പാളിൻ മേഞ്ഞ ഷെഡ്‌ഡിലെ മോളുടെ ദുരിത ജീവിതം കണ്ടു മനസ്സ് തകർന്നു ശേഷം സംഭവിച്ചത് ഹൃദ്യം ഇ കുറിപ്പ്

EDITOR

ദിവസവും ഒരുപാട് ഫേസ് ബുക്ക് പോസ്റ്റുകൾ നാം കാണാറുണ്ട് അതിൽ ചിലത് മനസിനെ സ്പർശിക്കും അങ്ങനെ ഒരു പോസ്റ്റ് ആണ് പ്രശസ്ത സിനിമ താരം അരുൺ പുനലൂർ തന്റെ ഫേസ്ബുക് വാളിൽ കുറിച്ചിരിക്കുന്നത് .പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ഒരു സന്തോഷ വർത്താനമുണ്ട്.നമ്മുടെ തനിമക്കുട്ടിയുടെ വീടു പണി പൂർത്തിയായി ചെറിയൊരു ചടങ്ങായി ഇന്നു പാല് കാച്ചി കേട്ടോ.പ്രിയ സുഹൃത്ത് ജിറ്റിഷ് സാറും ശ്രീലക്ഷ്മിയും പറഞ്ഞതനുസരിച്ചു 2020 സെപ്റ്റംബർ 8 ന് ആണ് പുനലൂർ പേപ്പർ മില്ലിന് അടുത്ത് കല്ലുമലയിൽ ഉള്ള ആറാം ക്ലാസ് വിദ്യാർത്ഥിനി തനിമയുടെ വീടിന്റെ മോശം അവസ്ഥ പോയി കണ്ടറിഞ്ഞത്.ഒട്ടും അടച്ചുറപ്പില്ലാതെ ബേസ്‌ബോർഡും ചാക്കുമൊക്കെ കൊണ്ടു മറച്ചു ടാർപ്പാളിൻ മേഞ്ഞ ആ ഷെഡ്‌ഡിലെ അവരുടെ ദുരിത ജീവിതം കണ്ടിട്ട് മനസു തകർന്നു പോയി.

ആ കുഞ്ഞിന്റെ കണ്ണുകളിലെ സങ്കടം കണ്ടപ്പോ ന്റെ മോളെയാണ് ഓർമ്മ വന്നത്.പുനലൂർ മുനിസിപ്പാലിറ്റിയ്ക്കുള്ളിൽ ഈ അവസ്ഥയിലുള്ളൊരു വീടിനുള്ളിൽ ഇഴ ജന്തുക്കളെയും മഴയെയും പേടിച്ചു ഉറക്കമില്ലാതെ കഴിയുന്ന അവരുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല.സർക്കാരിൽ നിന്നും വീടിനു അപേക്ഷിച്ചു ആദ്യ ഗഡു കിട്ടിയെങ്കിലും വണ്ടി കേറി വരാൻ വഴിയില്ലാത്ത ഈ കുന്നിന് മുകളിലേക്ക് പാറയും മറ്റും ചുമന്നു കേറ്റിയപ്പോൾ തന്നെ കൈയ്യിലുള്ള കാശൊക്കെ തീർന്നു പണ്ട് വെറുതെ കെട്ടിയ ഒരു അടിത്തറ മാത്രം ബാക്കിയുണ്ട് ന്തായാലും ഒരു ശ്രമം നടത്തി നോക്കാം എന്നു ജിറ്റിഷിനോടും ശ്രീലക്ഷ്മിയോടും പറഞ്ഞിട്ടാണ് അവർക്കു സഹായം അഭ്യർത്ഥിച്ചു ഞാനൊരു പോസ്റ്റ്‌ ഇട്ടത്.മുൻപ് പലരെയും സഹായിക്കാൻ ഇറങ്ങിതിരിച്ചു അവരിൽ നിന്നും ചില പണികൾ കിട്ടിയതുകൊണ്ട് നിർത്തിവച്ചതാണ് ഈ പരിപാടി എങ്കിലും ഇവരുടെ സങ്കടം കണ്ടപ്പോ ഇറങ്ങിത്തിരിക്കാതിരിക്കാൻ പറ്റിയില്ല.

പോസ്റ്റ്‌ കണ്ട കുറെ സുഹൃത്തുക്കൾ എവിടുന്നൊക്കെയോ പൈസ അവരുടെ അകൗണ്ടിലേക്ക് ഇട്ടു കൊടുത്തു.ഏറെക്കുറെ ഒന്നേ മുക്കാൽ ലക്ഷം രൂപ സുമനസ്സുകളുടെ സഹായം കൊണ്ടു കിട്ടി.പക്ഷെ ഒരു കൊച്ചു വീട് പണിയാൻ അതുകൊണ്ട് ഒന്നുമാകുന്നില്ല.ഇനിയെന്ത് എന്ന് ചിന്തിച്ചു വിഷമിച്ചു നിൽക്കുമ്പോഴാണ് പ്രിയപ്പെട്ട റെജി അണ്ണൻ എന്നോട് ഇതിന്റ അവസ്ഥയെക്കുറിച്ച് ചോദിക്കുന്നത്.ഇപ്പൊ എത്തി നിൽക്കുന്ന നിസഹായ അവസ്ഥ പറഞ്ഞപ്പോൾ സാരമില്ല നമുക്കൊരു കൈ നോക്കാം എന്ന് ധൈര്യം തന്നു അണ്ണൻ അദേഹത്തിന്റെ കുറച്ചു സുഹൃത്തുക്കളുടെ മുന്നിൽ ഈ വിഷയം അവതരിപ്പിക്കുകയും തുടർന്നങ്ങോട്ട് അണ്ണന്റെ നേതൃത്വത്തിൽ പണികൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.ഒരു നല്ല കാര്യത്തിനല്ലേ അണ്ണാ പ്രതിഫലം ഒന്നും തരേണ്ട എന്നു പറഞ്ഞു പ്ലാൻ വരായ്ക്കാനായി എന്റെ പ്രിയ സുഹൃത്ത് സിമി വന്നു.

മാക്സിമം കുറഞ്ഞ ചിലവിൽ പണി ചെയ്യാൻ തയ്യാറായി സിമിയുടെ സുഹൃത്ത് കോൺട്രാക്ടർ റിയാസും കൂടി വന്നതോടെ പണികൾ ആരംഭിച്ചു ലിന്റൽ വരെ പൂർത്തിയാക്കിയപ്പോൾ മുൻപ് സർക്കാരിൽ നിന്നും മുടങ്ങിപ്പോയ ബാക്കി തുക കിട്ടാൻ നമുക്കൊരു ശ്രമം നടത്താമെന്നു സുപ്രിയ പറഞ്ഞു.ആ ശ്രമത്തിൽ ബാക്കി രണ്ടു കൊച്ചു ഗഡുക്കൾ കൂടി കിട്ടിയത് രണ്ടാം ലോക്ക് ഡൌൺ കൂടി വന്നു ഉദ്ദേശിച്ച രീതിയിൽ ഫണ്ട് കളക്ട് ചെയ്യാൻ പറ്റാതെ വിഷമിച്ചു നിന്ന ഞങ്ങൾക്ക് വലിയൊരു ആശ്വാസമായി.അങ്ങിനെ ഒരുവിധം എല്ലാം സെറ്റ് ആക്കി വീട് പണിക്കൊപ്പം ഒരു കിണർ കൂടി കുഴിച്ചു കൊടുത്തു ഞങ്ങളുടെ ലീഡറും ഈ വലിയൊരു മിഷൻ ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിച്ച റെജി അണ്ണന്റെ കൈ കൊണ്ടു തന്നെ അവർക്ക് താക്കോൽ കൈമാറി വീട് ഇന്നു പാലുകാച്ചിയ വിവരം നിങ്ങളെല്ലാരേയും സന്തോഷത്തോടെ അറിയിക്കുന്നു.

ഒരുപാട് പേരോട് നന്ദി പറയാനുണ്ട് ഈ അമ്മയുടെയും മകളുടെയും കഷ്ടപ്പാട് കണ്ടറിഞ്ഞു അവരുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇറങ്ങിതിരിച്ചു എല്ലാറ്റിനും ഓടിപ്പാഞ്ഞു നടന്നു കഷ്ടപ്പെട്ട തനിമയുടെ സ്കൂൾ ടീച്ചർ ശ്രീലക്ഷ്മിയ്ക്കും ജിറ്റിഷ് സാറിനും,ന്റെ പോസ്റ്റ്‌ കണ്ടു സഹായങ്ങൾ അയച്ചു തന്ന സഹോദരങ്ങൾക്ക്, മുന്നോട്ട് പോകാൻ വഴിയില്ലാതെ കുഴങ്ങി നിന്ന ഞങ്ങളെ കൈപിടിച്ച് മുന്നോട്ട് നടത്തി ഈ വീട് പൂർത്തീകരിയ്ക്കാൻ മുന്നിൽ നിന്ന ജേഷ്ഠ സഹോദരൻ റെജി അണ്ണനൊപ്പം നിന്നു സഹായിച്ച അണ്ണന്റെ ആത്മ സുഹൃത്തുക്കൾക്ക്,സിമിക്ക്, റിയാസിനു, പ്രതിഫലം കടുപ്പിക്കാതെ ഈ പണികളെല്ലാം ചെയ്തു തന്ന സ്നേഹിതർക്കു, സുപ്രിയക്ക് രാജിഷയ്ക്ക്,പിന്നേ ഇവിടുത്തെ വസ്തു തർക്കത്തിന് പരിഹാരം കാണാൻ കൂടെ നിന്ന് സഹായിച്ച അഷറഫ് സാറിനു, പണി തുടങ്ങി തീരും വരെ കഴിയുന്ന സഹായങ്ങളും പിന്തുണയും നൽകിയ സ്നേഹനിധിയായ അയൽക്കാരൻ നിതിന്റെ കുടുംബം,പിന്നേ കൂടെ നിന്ന നിങ്ങളോരോരുത്തർക്കും.ഇറങ്ങിതിരിച്ച ഒരു കാര്യം കൂടി പൂർത്തിയായ സന്തോഷത്തിൽ യാത്ര തുടരാം വീഴുമ്പോ ഒരു നെടുവീർപ്പ് കൊണ്ടെങ്കിലും നമ്മളെ ഓർക്കാൻ ഈ ഭൂമിയിൽ ചിലരെങ്കിലും ചിലതെങ്കിലും ഉണ്ടാകട്ടെ