ഇത് ആർദ്ര അടുത്ത വർഷം കൂടി കഴിഞ്ഞാൽ ഡോക്ടർ ആർദ്ര ഹോട്ടലിലെ സപ്ലയറാണ് ആള് 10 വർഷമായി കുറിപ്പ്

EDITOR

ഇത് ആർദ്ര അടുത്ത വർഷം കൂടി കഴിഞ്ഞാൽ PHD പൂർത്തിയാക്കേണ്ട ആള്.10 വർഷമായി ഒരു ഹോട്ടലിലെ സപ്ലയറാണ് ന്യൂ ജൻ ഭാഷയിൽ പറഞ്ഞാൽ ആള് കിടുവാണ്. നാളെ ഡോക്ടർ ആർദ്ര അപ്പുക്കുട്ടൻ എന്ന് അറിയപ്പെടട്ടെ ആശംസകളോടെ എഴുതുന്നു.ഒരു ഫെയ്സ്ബുക്ക് ഫ്രണ്ടിനെ ആദ്യമായ് കണ്ട അഭിനമാന നിമിഷത്തെ കുറിച്ച്.ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റമായ അരൂർമുക്കം  വഴി കൊച്ചിക്ക് പോകുമ്പോൾ അരൂർ മാർക്കറ്റിന് എതിർവശം ആദ്യം കാണുന്ന ചെറിയ ഹോട്ടലാണ് ആദർശ് ഹോട്ടൽ. ചൂടുള്ള ഭക്ഷണമായത് കൊണ്ട് ഞാൻ അതു വഴി പോകുമ്പോൾ അവിടെ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്.ഇന്ന് രാവിലെ കഴിക്കാൻ വെള്ളയപ്പവും മുട്ടക്കറിയും പറഞ്ഞപ്പൊ മാസ്ക് മാറ്റി ഒരു ചോദ്യം.?ചേട്ടന് എന്നെ മനസ്സിലായോ??ആഹാ ഇങ്ങളായിരിന്നോ ആർദ്ര എന്ന മുഖപുസ്തക സുഹൃത്തിനെ ഞാൻ തിരിച്ചറിഞ്ഞു.ഉം പത്ത് വർഷമായി ഇവിടെ ആണ് ഞാനും കുടുംബവും. വാടകക്കെട്ടിടമാണെങ്കിലും ഇതു ഞങ്ങളുടെ വീട് പോലെയാണ്.

ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഞങ്ങൾ അപൂവ്വമായേ ഭക്ഷണം ഉണ്ടാക്കാറുള്ളു. ഓണം വിഷു, ക്രിസ്മസ് അങ്ങനെയുള്ള ദിവസങ്ങളിൽ മാത്രം ബാക്കി ഫുൾ ടൈം ഇവിടെയാണ്.ഞങ്ങൾ കഴിക്കുന്ന ഭക്ഷണം തന്നെ ഹോട്ടലിൽ വരുന്നവർക്കും കൊടുക്കണം എന്ന് അച്ചനും അമ്മയ്ക്കും നിർബന്ധമാണ്, അതുകൊണ്ട് വീട്ടിൽ ഫുഡ് ഉണ്ടാക്കാറില്ല. ഉച്ചയ്ക്ക് നാടൻ ഊണും എന്നുമുണ്ട്.പല ഹോട്ടൽ നടത്തിപ്പുകാരും അങ്ങനെ ആയിരിക്കാം. എന്തോ ആ വാക്കുകളിൽ എന്റെ മനസ്സിൽ ഒരു സംതൃപ്തി തോന്നി. സാധരണ ഇങ്ങനെയൊക്കെ സാഹചര്യം ഉള്ള പലരും കണ്ടാലും കാണാത്തത് പോലെയാണ് ഇരിക്കാറ്. അച്ചൻ അപ്പുകുട്ടനും, അമ്മ മോളിക്കും, ഒരു കൈതാങ്ങായി മക്കൾ രണ്ടുപേരും ജോലിയും പഠനവും ഒന്നിച്ചു കൊണ്ട് പോകുന്നു. ഇതു പോലുള്ള മക്കൾ ഈ ഡിജിറ്റൽ കാലത്ത് അപൂർവ്വമായേ കാണു.രാവിലെ 5.30 മുതൽ തുടങ്ങുന്ന ചായയുടെ പണിമുതലുള്ള പാചകം അമ്മയുമൊത്ത് ചെയ്യും. അത് കഴിഞ്ഞ് അതിഥി തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും ടേബിളിൽ ഭക്ഷണം എത്തിക്കുന്നത് നമ്മുടെ ചുള്ളത്തി തന്നെ.

10 മണിക്ക് കോളേജിലും എത്തണം. വീണ്ടും വൈകിട്ട് തിരികെ ഹോട്ടലിലേയ്ക്ക് തന്നെ സമ്മതിക്കണം രാത്രി 9.30 വരെ ഹോട്ടൽ പ്രവർത്തനമുണ്ട്. ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന അനുജൻ ആദർശാണ് ആർദ്ര ഇല്ലാത്ത സമയം അച്ചനും അമ്മയ്ക്കും സഹായി.ഏതു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട്.മുന്നിൽ വന്നിരിക്കുന്നവർക്ക് വയറ് നിറയെ ഭക്ഷണം വിളിമ്പികൊടുക്കുന്നതിൽ മികച്ചതായി എന്തുണ്ട് സുഹൃത്തേ എന്നേ എനിക്ക് ചോദിക്കാനുള്ളൂ.1-4 st. St. Augustines,4-10 Model Residential school, punnapraPlus two – TDHSS Thuravoor,BSc. Zoology – Maharajas college,MSc. Marine Biology – Cochin university of Science and technology (CUSAT ),PhD in Marine biology – (cusat)ഇതാണ് ആർദ്രയുടെ പഠനവഴി.വിവാഹമല്ല ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടേയും പ്രധാനം. അവരുടെ സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമാണ് എന്ന അഭിപ്രായക്കാരിയാണ് ആർദ്ര. ഏതുനേരം നോക്കിയാലും മൊബൈൽ ഫോണിൽ നോക്കി തല താഴ്ത്തിയിരിക്കുന്ന പുതു തലമുറ കണ്ടു പഠിക്കേണ്ടതാണ്, തല ഉയർത്തി സമൂഹത്തിൽ ജീവിക്കുന്ന ആർദ്ര എന്ന ഈ ചെറുപ്പക്കാരിയെ. ഇതിനേക്കാൾ വലിയ മോട്ടിവേഷൻ വേറെ എന്തുണ്ട് മക്കളെ.മുന്നോട്ടുള്ള യാത്രയ്ക്ക്പ്രിയ സുഹൃത്തിന് ആശംസകളോടെ
സ്നേഹപൂർവ്വം
Alby Alban