പെട്രോൾ തീർന്നു വഴിയിലായി ആരേലും ലിഫ്റ്റ് തരും എന്ന് കരുതി പക്ഷെ സംഭവിച്ച അനുഭവം ഇങ്ങനെ

EDITOR

മനസ്സ് ഒന്ന് ശാന്തം ആകണം എങ്കിൽ യാത്രകൾ പോകണം എന്ന് അറിവുള്ളവർ പറയാറുണ്ട് .യാത്രകൾ നമുക്ക് സ്കൂളുകളിൽ നിന്ന് ലഭിക്കാത്ത പല അറിവുകളും അനുഭവങ്ങളും കണ്മുൻപിൽ കാണിച്ചു തരും .ഒരു യാത്ര പോയാൽ നമുക്ക് മനസിലാകും നമ്മെക്കാൾ വിഷമം അനുഭവിക്കുന്നവരെയും മറ്റു പല അനുഭവങ്ങളും അങ്ങനെ ഒരു ചെറിയ അനുഭവം ആണ് നിഷാദ് പങ്കുവെക്കുന്നത് .ഒരുപക്ഷെ ഇത് ചെറിയ ഒരു സംഭവം ആയിരിക്കാം പക്ഷെ സഹായിക്കാൻ ഉള്ള മനസുകൾക്ക് ചെറുതോ വലുതോ എന്നുള്ള വ്യത്യാസം ഇല്ല എന്നത് ആണ് സത്യം.

ഇന്നലെ എനിക്കും സുഹൃത്ത് ഷഫീക്കിനും ഉണ്ടായ സന്തോഷകരമായ ഒരു അനുഭവം പ്രിയപ്പെട്ടവർക്ക് മുന്നിൽ പങ്കുവെക്കുകയാണ്.ഇന്നലെ കായംകുളം മൂന്നാംകുറ്റിയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ വടക്കു മാറി എന്റെ ബൈക്കിന്റെ പെട്രോൾ തീർന്നു വിഷമിച്ചു നിൽക്കുന്ന സമയത്ത് ഒരു വൈറ്റ് ആക്റ്റീവ സ്കൂട്ടറിൽ വന്ന ആളിനോട് എന്നെയും കൂടി അങ്ങോട്ടേക്ക് ഒന്ന് ഡ്രോപ്പ് ചെയ്യാമോ എന്ന് ചോദിച്ചു അദ്ദേഹം വണ്ടി നിർത്തി.വലിയ സന്തോഷത്തോടു കൂടി ഞാൻ ഓടി അടുത്തേക്ക് ചെന്നു.എന്താണ് കാര്യം എന്ന് തിരക്കിയപ്പോൾ പെട്രോൾ തീർന്നതാണെന്നു പറഞ്ഞു.എങ്കിൽ വണ്ടിയിൽ കയറേണ്ട എന്ന് എന്നോട് പറഞ്ഞുകൊണ്ട് അദ്ദേഹം വണ്ടിയുടെ ആക്‌സിലേറ്റർ പതിയെ കൂട്ടാനായി തുടങ്ങി. എനിക്ക് വലിയ നിരാശ തോന്നി.

പക്ഷെ റോഡിൽ നിന്ന് സൈഡിലേക്ക് വണ്ടി ഒതുക്കിനിർത്തിയ ആ മനുഷ്യൻ വണ്ടിയിൽ സൂക്ഷിച്ചിരുന്ന ഒരു ബോട്ടിൽ പെട്രോൾ എന്റെ കയ്യിലേക്ക് തന്നു. മനസ്സിൽ വലിയ സന്തോഷവും അദ്ദേഹത്തോട് വലിയ ബഹുമാനവും തോന്നിയ നിമിഷം.എന്നിട്ടദ്ദേഹം പറഞ്ഞു.നിങ്ങൾ ഇതുപയോഗിച്ച് പമ്പിൽ പോയി പെട്രോൾ അടിച്ചിട്ട് ഈ ബോട്ടിലിൽ പെട്രോൾ വാങ്ങി അവിടെ കാണുന്ന മുത്തു ഡോക്ടറുടെ ഹോസ്പിറ്റലിൽ ഏൽപ്പിച്ചാൽ മതി എന്ന് പറഞ്ഞു.(അവിടങ്ങളിൽ അങ്ങിനെയാണ് ആ ഹോസ്പിറ്റൽ അറിയപ്പെടുന്നത് )ഒരു പ്രതിസന്ധി ഘട്ടത്തിൽ വലിയ സഹായവുമായി ദൈവദൂതനെപ്പോലെ മുന്നിലെത്തിയ ആ മനുഷ്യനോട് സാറിന്റെ പേരെന്താണ് എന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് ശെരിക്കും ഞെട്ടിയത്.

എന്റെ പേര് Dr.ആ പ്രദേശത്തെ ഒരു കിടപ്പുരോഗിയെ സന്ദർശിച്ച ശേഷം ക്ലിനിക്കിൽ തന്നെ കാത്തിരിക്കുന്ന മറ്റുള്ള രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടിയുള്ള ആ യാത്രയിലാണ് ആ വലിയ മനസ്സിന്റെ ഉടമ എന്നെയും സുഹൃത്തിനെയും സഹായിക്കാൻ സന്മനസ്സ് കാട്ടിയത് എന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തോട് വലിയ ആദരവ് തോന്നി.തിരികെ പെട്രോളും വാങ്ങി നൽകി ഡോക്ടറിനോട് നന്ദി അറിയിച്ച് അദ്ദേഹത്തിന്റെ ഒരു ഫോട്ടോയും എടുത്ത് ഡോക്ടർ വിസമ്മതിച്ചെങ്കിലും അവിടെ നിന്ന് ഇറങ്ങി.

കടപ്പാട്: നിഷാദ്