വഴിയിൽ കിടന്നു തല്ലു ഉണ്ടാക്കിയിട്ട് ഒരു കാര്യവും ഇല്ല പെട്രോൾ വില കുറയാൻ ഇതാണ് ചെയ്യേണ്ടത്

EDITOR

ഡൽഹിയിൽ ചെയ്യേണ്ടത് വൈറ്റിലയിൽ ചെയ്തതിന്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല കഴിഞ്ഞ ഒരു വർഷം മുൻപ് വരെ ഇന്ത്യയിൽ പെട്രോൾ വില വർധിക്കുമ്പോൾ, അമേരിക്കയിലെ വിലവിവര പട്ടിക കാണിച്ചു കേന്ദ്ര സർക്കാരിനെ കുറ്റം പറയാമായിരുന്നു.ഇന്ന് അതല്ല സ്ഥിതി പെട്രോൾ പ്രൈസ് കുത്തന്നെ കൂടി വരികയാണ്.പെട്രോൾ മാത്രമല്ല, പാൽ മുതൽ പച്ചക്കറിയുടെ വിലവരെ കൂടി കൊണ്ടിരിക്കുകയാണ്.ഇപ്പോൾ ബൈഡനെ അധികാരത്തിൽ എത്തിച്ചവർ തന്നെ ചെയ്തു പോയ തെറ്റിൽ വിലപിച്ചു കൊണ്ടിരിക്കുകയാണ്അമേരിക്കയുടെ കാര്യം അവിടെ നിൽക്കട്ടെ ഇന്ത്യയിലേക്ക് വരാം പെട്രോൾ വില അനുദിനം ഉയർത്തികൊണ്ടിരിക്കുകയാണ്.ആരാന്നല്ലേ? പെട്രോളിന്റെ വില നിയന്ത്രിക്കുന്ന പ്രൈവറ്റ് കമ്പനികളും യാതൊരു ദാക്ഷണ്യവും കൂടാതെ റ്റാക്സിനത്തിൽ കേന്ദ്ര സർക്കാരും.

മൂന്നിൽ ഒന്ന് കേന്ദ്രത്തിന് ഉള്ളതാണ്, അതായത് മുപ്പത്തിമൂന്നു ശതമാനം.. പെട്രോളിന്റെ വില ശരാശരി 102 രൂപ ആണെങ്കിൽ, അതിൽ നാൽപ്പത്തി രണ്ട് രൂപ ഓയിൽ കമ്പനികൾക്ക് പോകും 33 രൂപ കേന്ദ്ര സർക്കാരിന് പോകും, 24 രൂപ സംസ്ഥാന സർക്കാരിനുള്ളതാണ്, നാല്‌ രൂപ ഡീലർക്കും.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ഈടാക്കുന്ന നികുതി മിതമാണ്, പ്രത്യേകിച്ചു അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ചുമത്തുന്ന അധിക നികുതി ദേശീയ ശരാശരിയേക്കാളും താഴെയാണ്.ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ ഈ നികുതിയും വെട്ടിക്കുറച്ചാൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ നിലക്കും, സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങും, പൊതുപരാമത്തു സ്തംഭിക്കും.. പ്രത്യേകിച്ച് പ്രളയാനന്തര കേരളത്തിന്റെ പ്രവർത്തനം മൊത്തം വഴിമുട്ടിലാകും.

അപ്പോൾ എന്താണ് ചെയ്യേണ്ടത്?? എല്ലാത്തിനും എന്ന പോലെ കേന്ദ്രം കേരളത്തോട് കനിയണം ഒന്നുകിൽ കേരളത്തെ പ്രത്യേകം പരിഗണിച്ചു സബ്‌സിഡി തരണം, അല്ലങ്കിൽ ഓയിൽ കമ്പനി അടക്കം ഉള്ളവർ വില കുറക്കണം.കൂട്ടത്തിൽ കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയിൽ അൽപ്പം ഇളവ് നൽകണം.ഡൽഹിയിൽ ഇങ്ങനൊരു ആവശ്യം ഉന്നയിക്കാൻ, സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതിയെ നിയമിക്കണം, കേരളത്തിൽ നിന്നുള്ള എംപിമാർ അവർക്ക് പൂർണ്ണ പിന്തുണ നൽകണം. കുറഞ്ഞ പക്ഷം ഇപ്പോൾ വൈറ്റിലയിൽ നടത്തിയത് പോലൊരു സമരം ഡൽഹിയിൽ നടത്തണം.അല്ലാതെ അങ്ങാടിയിൽ തോറ്റതിന് അമ്മേടെ നെഞ്ചത്ത് പൊങ്കാല ഇട്ടിട്ടു ഒരു കാര്യവും ഇല്ല.

വൈശാഖ് ചെറിയാൻ