അയാൾ മരം പിടിച്ച് കുലുക്കിയപ്പോൾ വീണതല്ല കാശ് അയാൾ വർഷങ്ങളായി തൻ്റെ പാഷന് പിറകെ പോയി നേടിയതാണ് കുറിപ്പ്

EDITOR

ശരിയാണ് പ്രതിഷേധിക്കണം.സാധാരണക്കാരുടെ ജീവിതത്തെ പുല്ലുവില കല്പിച്ച് കൊണ്ട് ഇങ്ങനെ ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കണം.പക്ഷേ എവിടെയാണ് പ്രതിഷേധിക്കേണ്ടത് ? മന്ത്രിമാരുടെയും എം.പിമാരുടെയും വീടുകൾക്ക് മുൻപിലും ഓഫീസിന് മുൻപിലും പ്രതിഷേധിക്കാം. എണ്ണക്കമ്പനികളുടെ ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധിക്കാം.എന്താ അതല്ലേ വേണ്ടത് ?അന്നന്നത്തെ അന്നം തേടി ജോലിയ്ക്ക് പോകുന്നവരും ആശുപത്രിയിൽ പോകുന്നവരും പരീക്ഷകൾക്ക് പോയവരുമൊക്കെയാണ് ഇടപ്പള്ളി വൈറ്റില ബൈപാസിൽ നിങ്ങൾ തന്നെ പറയുന്നതനുസരിച്ചാണെങ്കിൽ 14 കേന്ദ്രങ്ങളിലായി 1500 വാഹനങ്ങൾ’ നിരത്തിയിട്ടുള്ള പ്രതിഷേധത്തിൽ കുടുങ്ങിയത്.സാധാരണക്കാരുടെ ജീവിതം തടഞ്ഞ് വച്ചാൽ ഇവിടെ ഏത് ഭരണകൂടം ഇളകും എന്നാണ് ?

ഭരിക്കുന്നവരുടെ ജീവിതമല്ലേ തടയേണ്ടത് ?ജോജു ജോർജ് എന്ന നടൻ പ്രതിഷേധിച്ചപ്പോൾ അയാൾ ഷോ കാണിക്കുകയാണ്. അയാൾക്ക് കാശ് ഉണ്ടല്ലോ പിന്നെന്താ ? എന്നൊക്കെയാണ് ചോദ്യങ്ങൾ. പ്രതിഷേധിച്ചത് ജോജു മാത്രമാണോ ? അയാൾ ഇറങ്ങിയപ്പോൾ അയാളുടെ കൂടെ അത്രയും നേരം അവിടെ കുടുങ്ങി കിടന്ന പലരും ഇറങ്ങി. ചാനലുകളിൽ ലൈവ് ആയി കാണിച്ച വിശ്വലുകളിൽ അതൊക്കെ വ്യക്തമാണ്. പിന്നെ കാശിന്റെ കാര്യം. അയാൾ മരം പിടിച്ച് കുലുക്കിയപ്പോൾ വീണതൊന്നുമല്ല അതൊന്നും. അയാൾ വർഷങ്ങളായി തൻ്റെ പാഷന് പിറകെ പോയി കഷ്ടപ്പെട്ട് അലഞ്ഞ് തിരിഞ്ഞ് നേടിയതാണ് ഇതൊക്കെ. ഇനി ജോജു എന്ത് കാണിച്ചെന്ന് പറഞ്ഞാലും ശരി അയാളുടെ വാഹനം തല്ലി തകർക്കാൻ നിങ്ങൾക്ക് ആരാണ് ഇവിടെ അധികാരം കൊടുത്തിരിക്കുന്നത് ?

ജോജുവിന്റെ ഭാഗം പറഞ്ഞത് പോലെ തന്നെ എതിർ പക്ഷത്തുള്ളവരുടെ ഭാഗം പറഞ്ഞാൽ അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്ന ജോജുവിനെ നാം കണ്ടു.സമയത്തിൻ്റെ ഒരൽപ്പ ഭാഗം പോലും പാഴാക്കാൻ ആഗ്രഹിക്കാത്ത പ്രിയ ജോജു അങ്ങ് മനസ്സിലാക്കാൻ ശ്രമിക്കേണ്ട ഒരു കാര്യമുണ്ട് സമരം ചെയ്ത ഒരോ കോൺഗ്രസുകാരെൻ്റെയും സമയം അങ്ങയെപ്പോലെ തന്നെ വിലയുള്ളത് തന്നെയാണ് പിന്നെ എന്തുകൊണ്ട് അവർ ഈ സമരവുമായി ഇറങ്ങുന്നു ജോജു ജോർജ് അടക്കമുള്ള മുഴുവൻ പൊതു ജനങ്ങളുടേയും അടിസ്ഥാനപരമായ ആവശ്യത്തിനാണ് ഈ സമരം പെട്രോൾ – ഡീസൽ വില അനുദിനം കുതിച്ചുയരുമ്പോൾ അത് സാധാരണക്കാരൻ്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാൻ നിങ്ങൾ മുതിർന്നിട്ടുണ്ടോ ?ഈ വിലവർദ്ധനവ് ഒരു സാധാരണ കുടുംബത്തിൻ്റെ ഒരു മാസത്തെ ബഡ്ജറ്റിനെ അപ്പാടെ തകർക്കുന്നു എന്ന കാര്യം മനസ്സിലാക്കാൻ നിങ്ങൾക്ക്‌ സാധിക്കുമോ ?

ഇതെല്ലാം ചിന്തിക്കാൻ സാധിച്ചിരുന്നെങ്കിൽ ഈ പ്രഹസനം കാണിക്കേണ്ടി വരില്ലായിരുന്നു.അടിസ്ഥാന വിലയേക്കാളേറെ നികുതി നൽകേണ്ട ഗതികേടിലേക്ക് രാജ്യം മാറുമ്പോൾ വിവിധ പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും സമരത്തോട് കണ്ണടക്കുന്ന ഭരണകൂടത്തിന്റെ തിമിരം മാറ്റാൻ മറ്റൊരു ശസ്ത്രക്രിയയും സാധ്യമല്ലാത്തപ്പോൾ പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലാണ് കോൺഗ്രസ് ഇത്തരം ഒരു സമരവുമായി രംഗത്തിറങ്ങിയത് നിങ്ങളെക്കെ സിനിമയിൽ അഭിനയിച്ച് ജീവിക്കുന്ന സാധാരണ ജീവിതങ്ങൾക്ക് വേണ്ടി സംസാരിക്കണം എന്ന് പറയുന്നില്ല പക്ഷേ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ എങ്കിലും ശ്രമിക്കണം.

ഇരുപക്ഷത്തും തെറ്റുകളും ശരികളും ഉണ്ട് പക്ഷെ ഇന്ധന വിലയ്ക്ക് കുറവ് ഉണ്ടാകണം എങ്കിൽ ഇ പ്രതിഷേധം ഒന്നും പോരാ എന്ന് തന്നെ പറയേണ്ടി വരും