ഗവണ്മെന്റ് ആയാലും പ്രൈവറ്റ് ആയാലും വേദനയ്ക്ക് മാറ്റം ഉണ്ടാവില്ല എനിക്ക് ചിലവായത് വെറും 36 രൂപ

EDITOR

ചിലവായത് വെറും 36 രൂപ പ്രെഗ്നന്റ് ആയപ്പോളെ തീരുമാനിച്ചിരുന്നു ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണിക്കുള്ളു ന്നു.കാരണം വേറെ ഒന്നുമല്ല ക്യാഷ് ഒരു വിഷയം ആണല്ലോ.അങ്ങനെ ആദ്യം തന്നെ തൃശൂർ ജില്ല ഹോസ്പിറ്റലിൽ കാണിച്ചു. സ്കാനിങ് കഴിഞ്ഞു ചെറിയ കുഴപ്പങ്ങൾ. എങ്കിലും നോക്കാം എന്ന് ഡോക്ടർ പറഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നല്ല വയറുവേദന വേദന കൂടിയപ്പോൾ തന്നെ അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയ്‌ ഒന്നും പറയണ്ട അഡ്മിറ്റ്‌. എന്തിനാ എന്നെ അഡ്മിറ്റ്‌ ആക്കിയെന്നു അവർക്കും എനിക്കും അറിയില്ല. എന്തായാലും 10ദിവസം കഴിഞ്ഞ് ഡിസ്റ്റചാർജ് ചെയ്തപ്പോ കിട്ടിയ ബില്ല് കണ്ടു കണ്ണീന്നു പൊന്നീച്ചയാണോ പൊന്നിന്റെ തത്തമ്മയാണോ പറന്നെന്നു ഒരു ഐഡിയയും ഇല്ല. വെറുതെ അവരുടെ വാർഡിൽ കിടക്ക ഇടയ്ക്കിട്ട് വന്നു ബിപി നോക്ക ഇതിനായിരുന്നു ഇത്രയ്വും ക്യാഷ് ന്നു.

പ്രൈവറ്റ് ഹോസ്പിറ്റലിൽ കിടന്ന ബില്ല് അടയ്ക്കാൻ അത്യാവശ്യം കടം വാങ്ങി കുത്തുപാള എടുത്തു കൂനുമ്മ കുരു ന്നു പറഞ്ഞ പോരെ  പിന്നീട് ആണ് ആ നഗ്ന സത്യം മനസ്സിലാക്കുന്നത് ആ പ്രൈവറ്റ് ആപത്രിയിൽ പണി നടക്കുകയാണ് അതിൽ ഒരു റൂമിനുള്ള ക്യാഷ് ആണ് ഞാൻ കൊടുത്തത് എന്ന്. പറഞ്ഞിട്ടും കാര്യമില്ല എമർജൻസി വരുമ്പോ അടുത്തുള്ള ഹോസ്പിറ്റലിൽ അല്ലെ ആദ്യം എത്തിക്കു. ഗവണ്മെന്റ് ലക്കണേൽ വീട്ടിൽ നിന്നും ഒരു മണിക്കൂർ ഉണ്ട്.വിട്ടു ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിൽക്ക്.എന്റെ പൊന്നോ പറയാതിരിക്കാൻ വയ്യ നമ്മുടെ മനസ്സിലെ ഗവണ്മെന്റ് ഹോസ്പിറ്റലിലെ എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു കൊണ്ട് അവിടെ ഒരു ബിൽഡിംഗ്‌. പേര് അമ്മയും കുഞ്ഞും

അവിടെ അമ്മയും കുഞ്ഞും മാത്രേ കാണു.അവിടത്തെ അറ്റെൻഡർ മാരുടെ വരെ പെരുമാറ്റം ശരിക്കും അത്ഭുത പെടുത്തുന്നതായിരുന്നു. പിന്നീട് പ്രസവത്തിന്റെ അവസാനം വരെ അവിടെ തന്നെ. ഒരു ഗവണ്മെന്റ് ഹോസ്പിറ്റലും അവിടുത്തെ ജീവനക്കാരും എല്ലാം നമ്മുടെ സ്വന്തം ആളുകളെ പോലെ. സ്കാനിങ് മാത്രം പുറത്തുന്നു ആയിരുന്നു, എന്റെ കാര്യത്തിൽ പിന്നെ i4സ്കാനിങ് നു പകരം 10 എണ്ണം ചുരുങ്ങിയത് പുറത്തുന്നു ചെയ്തു. അതിനു ചിലവായത് കൂട്ടിയിട്ടില്ല പിന്നെ എല്ലാം ഫ്രീ.ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി സിസറിയൻ കഴിഞ്ഞു പുറത്ത് വാർഡിൽ കൊടുന്നു കിടത്തിയപ്പോൾ തോന്നി ഇത് ഗവണ്മെന്റ് ഹോസ്പിറ്റൽ അല്ല പ്രൈവറ്റ് ആണെന്ന്. അത്രയും വൃത്തിയും വെടുപ്പും ഉള്ള ഹോസ്പിറ്റൽ.

നമ്മുടെ ഡോക്ർ മാർ റൌണ്ട്സ് നു വരുന്നത് കൂടാതെ കുഞ്ഞുങ്ങളുടെ ഡോക്ടർ രാവിലെ തന്നെ വാർഡ്ൽ വന്നിരിക്കും. നമ്മുടെ കുഞ്ഞിന്റെ എല്ലാ ചെക്ക്അപ്പും നോക്കിട്ടെ അവരെ പോവു.പിന്നെ ഫുഡിന്റെ കാര്യം പറയണ്ട. എല്ലാം ഫ്രീ രാവിലെ ഇഡ്ഡലി ചട്ട്ണി സാമ്പാർ, 10മണിക്ക് കഞ്ഞി ഉപ്പേരി അച്ചാർ, ഉച്ചയ്ക്ക് ചോർ 2കൂട്ടം കറി ഉപ്പേരി പപ്പടം അച്ചാർ, വൈകീട്ട് ഒരു ചായ 2 കടി, 6മണിക്ക് കഞ്ഞി വീണ്ടും രാത്രി ഊണ് മച്ചാനെ ഇത് പോരെ അളിയാ.

എല്ലാം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ ചിലവായത് വെറും 36രൂപ. അതായത് ലാസ്റ്റ് സിസറിയാൻ ചെയ്യാൻ അഡ്മിറ്റ്‌ ആയത് മുതൽ 6 ദിവസം വരെ.അങ്ങനെ ആഫ്റ്റർ ഡെലിവറി അവരുടെ വണ്ടിയിൽ അവർ നമ്മളെ വീട്ടിലേക്ക് എത്തിക്കും. ഇത്രയൊക്കെ പോരെ ഇനി ഇതൊന്നും പോരാതെ ഗവണ്മെന്റ് ന്റെ വക ഒരു 5000രൂപ വേറെയും.എന്റെ സിസറിയന് ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നെങ്കിൽ ചുരുങ്ങിയത് ഒരു ലക്ഷത്തിനു മുകളിൽ പൊടിഞ്ഞേനെ.. എന്തിനാണ് ഈ ആളുകൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ലക്ഷങ്ങൾ ചിലവാക്കുന്നത്. എവിടെ ആയാലും വേദനയ്ക്ക് മാറ്റം ഉണ്ടാവില്ല.

കടപ്പാട് : റിസ്സ