കഴിഞ്ഞ ഒരു വർഷമായി ജോജു ചേട്ടൻ മദ്യപിക്കാറില്ല എനിക്ക് അറിയാം കാരണം കുറിപ്പ്

EDITOR

കഴിഞ്ഞ മണിക്കൂറുകളിൽ കേരളം ഒരേ പോലെ ചർച്ച ചെയ്യുന്ന വിഷയം ആണ് ജോജു ജോർജ് പെട്രോൾ വില വർധനയ്ക്ക് എതിരെ ഉള്ള റോഡ് തടയൽ സമരത്തിന് എതിരെ പ്രതിഷേധിച്ചത്.ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നതും പലരും പങ്കുവെക്കുന്നതും .ഇതിനകം തന്നെ നിരവധി നടന്മാരും സംവിധായകരും ജോജുവിന്‌ അനുകൂലമായി ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും സപ്പോർട് അറിയിച്ചു കഴിഞ്ഞു .സംവിധായകൻ അഖിൽ മാരാർ എഴുതുന്നു.

ആയുർവേദ ചികിത്സയിൽ ആയതിനാൽ കഴിഞ്ഞ ഒരു വർഷമായി ജോജു ചേട്ടൻ മദ്യപിക്കാറില്ല.വളരെ ഏറെ ഭക്ഷണപ്രിയൻ ആയിരുന്നിട്ടും നോൺ വെജ് പോലും ആഴ്ചയിൽ ഒരിക്കലാണ്.സമരത്തിനെതിരെ പ്രതികരിച്ചു എന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ വണ്ടി അടിച്ചു പൊട്ടിച്ച തെമ്മാടികൾ ഇപ്പോൾ ഇത്തരത്തിൽ നടത്തുന്ന പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
വളരെ ശുദ്ധനായ ഒരു മനുഷ്യൻ കാപട്യങ്ങൾ ഇല്ലാത്ത ഒരു മനുഷ്യ സ്നേഹി തന്റെ അദ്വാനത്തിൽ നിന്നും ഈ കോവിഡ് കാലത്ത് 25 ലക്ഷം രൂപയിൽ അധികം ചെലവാക്കിയ മനുഷ്യൻ.ഞാൻ ചില കാര്യങ്ങൾ ഫേസ്‌ബുക്കിൽ ഇടട്ടെ എന്ന് ചോദിച്ചപ്പോൾ ചെയ്യരുത് എന്ന് പറഞ്ഞു തടഞ്ഞ മനുഷ്യൻ.

അയാൾ സ്വന്തം അദ്വാനം കൊണ്ട് നേടിയെടുത്ത നേട്ടങ്ങൾ അയാളുടെ വാഹനം അടിച്ചു പൊട്ടിച്ച തെമ്മാടികൾക്ക് സമയത്തിന്റെയോ പണത്തിന്റെയോ വില അറിയില്ല.നിങ്ങൾക്ക് നട്ടെല്ലുണ്ടെങ്കിൽ പോയി കേന്ദ്ര മന്ത്രിമാരെയോ സംസ്ഥാന മന്ത്രിമാരെയോ തടയുക അല്ലാതെ നടു റോഡിൽ കുറെ പാവപ്പെട്ടവരുടെ ജീവിതം തകർത്തു കൊണ്ടവരുത് സമരം.സമരം ചെയ്യുന്നത് നീതി നടപ്പിലാക്കാൻ വേണ്ടി ആവണം അല്ലാതെ വാർത്ത ചാനലിൽ മുഖം വരാൻ ഉള്ള ഉടായിപ്പ് ആവരുത്.