കഴിഞ്ഞ ആഴ്ച ആണ് കേരളത്തിൽ നിന്ന് ഉള്ള ഒരു പെൺകുട്ടി അച്ചടി പോലെ ഉള്ള കയ്യക്ഷരം എഴുതി ലോക ശ്രദ്ധ പിടിച്ചു പറ്റിയത്.വ്യത്യസ്ത കഴിവുകൾ ആണ് ഓരോത്തർക്കും ഉള്ളത് അത് പോലെ ഉള്ള കഴിവുകൾ നാം പരിശീലനത്തിലൂടെ കൂടുതൽ നന്നാക്കിയാൽ മാത്ര൦ മതിയാകും.ഇന്ന് അത് പോലെ വ്യത്യസ്ത കഴിവ് ഉള്ള ഒരാളെ പരിചയപ്പെടാം അദ്ദേഹം ആണ് വയനാട് മാനന്തവാടി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ എം കെ ജയൻ .താൻ ഇടുന്ന ഒപ്പിന്റെ വ്യത്യസ്തത മൂലം ആണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.ആരും ഒറ്റ നോട്ടത്തിൽ തന്നെ ഇ ഒപ്പിൽ കണ്ണുടക്കും എന്നതും ശ്രദ്ധേയം ആണ്.
എം കെ ജയൻ എന്ന് ഇംഗ്ലീഷിൽ എഴുതിയ ശേഷം ഇംഗ്ലീഷ് അക്ഷരം M അത് പോലെ K യും പ്രത്യേക രീതിയിൽ വരച്ചാണ് അദ്ദേഹം ഈ ഒപ്പിടുന്നത് പത്തില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഒപ്പ് ഇടാന്‍ പഠിച്ചിട്ട് വരണമെന്ന് പറഞ്ഞപ്പോള്‍ വെറുതെ ഒരു കൗതുകത്തിനു പരിശീലിച്ചു ഇട്ട ഒപ്പ് ഇന്നും തുടരുന്നു .ആ 10 ക്ലാസിൽ ഇട്ട ഒപ്പു ഇന്നും അദ്ദേഹം തുടരുന്നു.സർക്കാർ ഉദ്യോഗസ്ഥൻ ആയതിനാൽ ദിവസം ഇരുന്നൂറിലധികം ഒപ്പിടേണ്ടി വരും എന്നാൽ ഒരു ഒപ്പിൽ പോലും ഒരു ചെറിയ വ്യത്യാസം പോലും കണ്ടെത്താൻ കഴിയില്ല എന്നുള്ളത് അദ്ദേഹത്തെ വളരെ വ്യത്യസ്തനാക്കുന്നു.
ചില അപേക്ഷകളിലും മറ്റും ചെറിയ കോളത്തിൽ ഈ മനോഹര ഒപ്പ് ഒതുക്കേണ്ടി വരുന്നത് മാത്രമാണ് മൂപ്പർക്ക് ഇത്തിരി പ്രതിസന്ധിയുണ്ടാക്കുന്നത്.ഹൈ സ്കൂൾ അദ്ധ്യാപിക മിനി ആണ് സഹധർമിണി തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ദ്രുപത് ഗൗതം മകനും മൗര്യ മകളുമെന്ന്.
വ്യത്യസ്ത കഴിവുകൾക്ക് ആശംസകൾ.