ചില ആശുപത്രികൾ സിസേറിയനു ലക്ഷങ്ങൾ വാങ്ങുമ്പോൾ എനിക്ക് ഇവിടെ ചെലവായത് 1125 രൂപ കുറിപ്പ്

EDITOR

മെച്ചപ്പെട്ട സൗകര്യങ്ങൾക്കായി നാം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാറുണ്ട് എന്നാൽ നമ്മുടെ സർക്കാർ ആശുപത്രികളിലും വളരെ മെച്ചപ്പെട്ട ചികിത്സയാണു നമുക്കായി ഒരുക്കിയിരിക്കുന്നത് .ഹബീബ് ഫേസ്ബുക് എഴുതിയ കുറിപ്പ് അത് വ്യക്തമാക്കുന്നു .ലക്ഷക്കണക്കിന് ആളുകൾക്ക് ആണ് വളരെ ചിലവ് കുറഞ്ഞു മെച്ചപ്പെട്ട ചികിത്സ നമ്മുടെ സർക്കാർ ആശുപത്രികളിൽ ലഭിക്കുന്നത് .ഒരുപക്ഷെ ഒരുപാട് ആളുകളെ ശ്രദ്ധിക്കേണ്ട അവസ്ഥ വരുമ്പോൾ സർക്കാർ ആശുപത്രികളിൽ കുറച്ചു താമസവും മറ്റും നേരിട്ടേക്കാം എന്നിരുന്നാലും വളരെ മികച്ച ചികിത്സ ലഭിക്കും.ഹബീബ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

സിസേറിയന് സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ വാങ്ങുമ്പോൾ ഇതാ ഇവിടെ (perumbavoor) സർക്കാർ ആശുപത്രിയിൽ നമുക്ക് ചിലവാകുന്നത് വെറും 1125 രൂപ മാത്രം. നല്ല ചികിത്സ, വൃത്തിയുള്ള സാഹചര്യം, നല്ല ഫെസിലിറ്റിയും 50ബെഡ് ഉള്ള വാർഡിൽ 8 പേരാണ് ആകെ ഉണ്ടായത്. ആകെ 8ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റായി. നാല് ദിവസം കഴിഞ്ഞ് നടന്ന് സിസേറിയൻ ചിലവ് ഉൾപ്പടെയുള്ള ഡിസ്ചാർജ് ബില്ലാണ് (പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്ന മരുന്ന് ബിൽ) 1125. ഗവ. ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നതിന് മുൻപ് പെരുമ്പാവൂരിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോയി സിസേറിയൻ ചാർജ് എത്ര വരുമെന്ന് അന്വേഷിച്ചിരുന്നു. റൂം ഉൾപ്പടെ ഒരു ഹോസ്പിറ്റലിൽ 60,000, ഒരു ഹോസ്പിറ്റലിൽ 70,000, കുറുപ്പംപടിയിൽ 55,000 ആണ് എസ്റ്റിമേറ്റ് കൊടുത്തത് അത് താങ്ങാവുന്നതിലും കൂടുതൽ ആയത് കൊണ്ടാണ് അദ്ദേഹം ഗവ. ഹോസ്പിറ്റൽ തിരഞ്ഞെടുത്തത്.സിസേറിയൻ കഴിഞ്ഞു പൂർണ സംതൃപ്തിയോടെ വീട്ടിൽ എത്തിയ സുഹൃത്ത് അയച്ച് തന്നത്). ഡിസ്ചാർജ് ചെയ്ത് വരുമ്പോൾ വണ്ടി വിളിച്ച് വീട്ടിൽ പോകുവാനുള്ള യാത്രചിലവ് 500രൂപ ഇങ്ങോട്ട് തരും. Gv.hospital