അപകടം പിണഞ്ഞാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതു എറണാകുളം ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളമെത്തും കുറിപ്പ്

EDITOR

മുല്ലപ്പെരിയാർ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. മുല്ലപ്പെരിയാറിനെ പറിച്ചു നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന എഴുതുന്നു.ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള 125 വർഷം പുരാതനമായ ഭൂഗുരുത്വ അണക്കെട്ടിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിക്കുമ്പോൾ തിരിച്ചറിവുണ്ടകണം നമുക്ക് ?ജീവൻ വേണേൽ വായിക്കാതെ പോകരുത് 1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത് 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്.അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു എന്ന് അടിസ്ഥാനപരമായി മനസിലാക്കണം.അതിനു ശേഷം മൂന്നാമത്തെ പ്രാവശ്യമാണ് കാലാവധി കഴിയുന്നത് എന്നും മനസിലാക്കുക 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ.

അതാരും കാണാതിരിക്കാന്‍ ഡാമിന്റെ ഉടമകളായ തമിഴ്‌നാട് ജലം ഇപ്പോഴും അപകടകരമായ അളവിൽ മാത്രമേ സൂക്ഷിക്കുകയുള്ളൂ എന്നതും വർത്തമാനകാല യാഥാർഥ്യം.ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്.കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് നിങ്ങൾതന്നെ മനസിലാക്കണം ഈ കേസ് തീര്‍പ്പാക്കാനും ജാമ്പവാന്റെ പ്രായമുള്ള എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഈ ഡാം ഡീക്കമ്മീഷൻ ചെയ്യാൻ എന്താണിത്ര കാലതാമസം ?സർക്കാരുകളുടെ പ്രീണന അധികാരമോഹങ്ങൾക്കിടെ ഭരണകൂടം അതുചെയ്യുമെന്നൊന്നും ഞാൻ കരുതുന്നില്ല എന്നാൽസുപ്രീംകോടതിക്ക് അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകിക്കൂടെ ?

ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ?എന്തോന്നാണ് ഇത്ര വാദിക്കാന്‍ ?ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ?ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതിനുള്ള എല്ലാ അധികാരവും പരമോന്നത കോടതിക്കുണ്ട് അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന ഭരണകൂടങ്ങൾക്കും നിസംഗതയിലിരിക്കുന്ന ന്യായാധിപ പുംഗവന്മാർക്കും രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടു വേണോ ആത്മരതിയടയാൻ.?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഇടുക്കി കോട്ടയം പത്തനംതിട്ട എറണാകുളം തൃശൂര്‍ ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും.പണ്ഢിതനും പാമരനും പണമുള്ളവനും പണമില്ലാത്തവനും സിനിമാക്കാരനും രാഷ്ട്രീയക്കാരനും കേന്ദ്രത്തില്‍പ്പിടിയുള്ളവനും പിടില്ലാത്തവനും കുട്ടികളും വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും പാടത്തും പറമ്പിലുമൊക്കെയായി ചത്തുമലക്കും.കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍ ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും.ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി മധുര, ദിണ്ടിക്കല്‍ രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും തമിഴനും ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും.1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്.

കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും.50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം.ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട് എന്നാണു മനസിലാക്കുന്നത് അപകടരഹിതമായി അണക്കെട്ടുകൾ ഡീകമ്മീഷൻ ചെയ്യാൻപോലും നമുക്കറിയില്ല.

ഇന്ന് മുല്ലപ്പെരിയാറിന്റെ പേരിലുള്ള ആശങ്ക പുതിയ ഡാം നിർമ്മിച്ച്‌ അത്‌ പരിഹരിച്ചാലും 2035 ൽ ഇടുക്കി അണക്കെട്ട്‌ കാലഹരണപ്പെട്ട്‌ ദുരന്തഭീഷണി ഉയർത്തും.അന്ന് ജീവിച്ചിരിക്കുന്നവർ അതിന്റെ ആശങ്കയും ഉത്കണ്ഠയും പേറി അസ്വസ്ഥരാകും പശ്ചിമഘട്ടത്തിന്റെ പേര് പറഞ്ഞു സാധാരണക്കാരായ ജനതയെ ഇടുക്കിയിൽ നിന്നും കുടിയിറക്കുന്നതിനു മുൻപ് അവരുടെ തലയ്ക്കു മുകളിൽ ശബ്ദിച്ചുകൊണ്ടിരിക്കുന്ന ടൈം ബോംബ് നിർവീര്യമാക്കുക എന്നതായിരിക്കണം സ്റ്റേറ്റിന്റെ ആദ്യത്തെ ഉത്തരവാദിത്തം.നാളെ എന്നതല്ല ഇന്നുതന്നെ ശബ്ദമുയർത്തണം നാളെ ആ ശബ്ദം ഉയർത്താൻ നാമുണ്ടാകണം എന്നില്ലാ ചിത്രങ്ങളിൽ ഇന്ന് പുറപ്പെടുവിച്ച മുന്നറിയിപ്പും ബലക്ഷയമുള്ള ഡാമിന്റെ ഭാഗങ്ങളും ചോർച്ചയും ഡാമിന്റെ മുകളിൽ നിന്നുള്ള ദൃശ്യവും, ചിത്രങ്ങൾക്ക് കടപ്പാട്
അഡ്വ ശ്രീജിത്ത് പെരുമന