പാവങ്ങളുടെ മാലാഖ നർഗ്ഗീസ് വിവാഹിതയായി ഇ വിവാഹസമയത്തും അവർ ചെയ്ത നന്മ ഇങ്ങനെ കുറിപ്പ്

EDITOR

മാതൃകയായ മാംഗല്യം പാവങ്ങളുടെ മാലാഖക്ക് വിവാഹ മംഗളാശംസകൾ.ഇന്ന് കാരാട് പള്ളിയില്‍ ഒരു നിക്കാഹ് നടന്നു. ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പിയ സാമൂഹിക പ്രവര്‍ത്തകയായ പാവങ്ങളുടെ മാലാഖ എന്നറിയപ്പെടുന്ന നര്‍ഗീസ് ബീഗത്തിന്റെയും സുബൈറിന്റെയും വിവാഹം.സാധാരണ നിക്കാഹിന് വരന്‍ വധുവിന് സ്വര്‍ണാഭരണം മഹ്‌റായി നല്‍കിയാണ് നിക്കാഹ് നടത്താറുള്ളത് ഇവിടെയും മഹര്‍ ഉണ്ടായിരുന്നു.രണ്ട് കുഞ്ഞു കമ്മല്‍ മറ്റൊരു മഹര്‍ കൂടി സുബൈര്‍ നര്‍ഗീസിന് നല്‍കി ഒന്നര ലക്ഷം രൂപ അതായിരുന്നു നര്‍ഗീസ് ആവശ്യപ്പെട്ട മഹര്‍ വീഴ്ച്ചയില്‍ നട്ടെല്ല് തകര്‍ന്ന് ശയ്യാവലംബിയായ ഒരു കുടുംബനാഥന് ജീവിതമാര്‍ഗ്ഗം തുടങ്ങാനുള്ള പണമായിരുന്നു അത് പാലക്കാട്ടുകാരനായ അദ്ദേഹം കഷ്ടപ്പാടിന്റെ അങ്ങേയറ്റം അനുഭവിക്കുന്നയാളാണ്.മക്കളെ വളര്‍ത്താന്‍ വഴിയില്ലാത്തതിനാല്‍ അവരെ അനാഥാലയത്തില്‍ അയച്ച ഗതികേടിലുള്ള ഒരാള്‍.

അദ്ദേഹത്തിന് ഒരു ചെറിയ കട തുടങ്ങാനുള്ള പണം അതാണ് നര്‍ഗീസ് ബീഗം മഹറായി പ്രതിശ്രുത വരനോട് ആവശ്യപ്പെട്ടത് വര്‍ഷങ്ങളായി നര്‍ഗീസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അകമഴിഞ്ഞ സഹായവുമായി കൂടെയുള്ള സുബൈര്‍ക്ക അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു വിവാഹ വസ്ത്രത്തിന് 5000 രൂപ ചിലവായപ്പോഴേക്കും ഇത്രും വിലയുള്ള വസ്ത്രം വേണ്ടിയിരുന്നില്ല എന്ന് സങ്കടം പറഞ്ഞയാളാണ് നര്‍ഗീസ് ബീഗം. സമ്മാനമായി മറ്റുള്ളവര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ അതേപോലെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്ന ഒരാള്‍ ഒരുപാട് പേരുടെ വേദനകള്‍ക്ക് ആശ്വാസവുമായി ഓടിക്കൊണ്ടേയിരിക്കുന്ന ഒരാള്‍, വീടും, ഭക്ഷണവും, മരുന്നും ചികിത്സയും പഠന സഹായവും തുടങ്ങി സഹായത്തിന്റെ നൂറുനൂറു കൈകളുള്ള ഒരു മാലാഖ.അങ്ങിനെയൊരാളുടെ വിവാഹവും മാതൃകയായി മാറുകയാണ് നര്‍ഗീസ് നിങ്ങള്‍ക്കേ ഇങ്ങിനെ കഴിയൂ അതുകൊണ്ടാണല്ലോ ഞങ്ങള്‍ക്ക് നിങ്ങള്‍ ഇത്രമേല്‍ പ്രിയപ്പെട്ട ഒരാളായി മാറുന്നത്.
കടപ്പാട്