വ്ളോഗര്‍മാരായ ഇ ബുൾ ജെറ്റ് എബിനും ലിബിനും തിരിച്ചടി.എബിന്റെയും ലിബിന്റെയും വാഹനമായ നെപ്പോളിയൻ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടി ചോദ്യം ചെയ്തുള്ളതും വാഹനം തിരികെ ലഭിക്കാൻ വേണ്ടി നൽകിയ ഹർജ്ജി ആണ് കോടതി തള്ളിയത് .വാഹനം വിട്ടു നൽകാൻ ഇപ്പോൾ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.വാഹനം നിയമം തെറ്റിച്ചു മോഡിഫിക്കേഷൻ വരുത്തുകയും മറ്റും ചെയ്തത് മോട്ടോർവാഹന വകുപ്പിന് നിയമം അനുസരിചുള്ള നടപടി സ്വീകരിക്കാൻ വാഹന വകുപ്പിന് അധികാരം ഉണ്ടെന്നു കോടതി വ്യക്തമാക്കി .വാഹനം വിട്ടു കിട്ടണം എന്ന ഹര്‍ജി അങ്ങനെ കോടതി തള്ളുകയായിരുന്നു.
നിയമ൦ അനുസരിക്കാതെ വാഹനം രൂപമാറ്റം വരുത്തിയെന്ന് കാണിച്ചാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് ഇ ബുൾ ജെറ്ററിന്റെ നെപ്പോളിയൻ എന്ന് സോഷ്യൽ മീഡിയ വിളിപ്പേരുള്ള ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷന് റദ്ദാക്കിയത്. ഇ വാഹനം രൂപമാറ്റം വരുത്തിയ വിഷയത്തില്‍ വാഹന ഉടമകളായ എബിന്റെയും ലിബിന്റെയും മറുപടി തൃപ്തികരമല്ലെന്നായിരുന്നു എംവിഡിയുടെ വാദം.ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. 42400 രൂപ പിഴ അടക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ഡീലര്‍ നിയമവും കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. റിമാന്‍ഡിലായതിന്റെ അടുത്ത ദിവസം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജി തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
എന്നാൽ ഹര്‍ജി തള്ളിയ ഇ വിഷയത്തിൽ ഇ ബുൾ ജെറ്റിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു . നമ്മുടെ കേസ് കോടതി തള്ളി നീതി ലഭിക്കുന്നത് വരെ ഞങ്ങൾ പോരാടും ഇത്രയും നാളും ഞങ്ങളുടെ കൂട്ടത്തിൽ നിന്ന എല്ലാവര്ക്കും നന്ദി ഇ സമയവും കടന്നു പോകും . ഇപ്പോൾ ദുബായിലുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങൾ എബിനും ലിബിനും ഇൻസ്റ്റഗ്രാമിലൂടെ ആണ് തങ്ങളുടെ പ്രതികരണം അറിയിച്ചത് .ഇരുവരെയും സപ്പോർട്ട് ചെയ്തും പ്രതികൂലിച്ചും നിരവധി കമെന്റുകൾ പോസ്റ്റുകൾക്ക് അടിയിൽ നിറയുന്നുമുണ്ട്.