19 വയസ്സിൽ ഞാൻ അമ്മയായപ്പോ ഒരു ജീവൻ കളഞ്ഞിട്ട് എന്തു നേട്ടം എന്ന ഡയലോഗ് അടിച്ച മൂപ്പർക്ക് പ്രായം 21 കുറിപ്പ്

EDITOR

ഇൻസ്പിറേഷൻ സ്റ്റോറികൾ ഇഷ്ടം അല്ലാത്ത ആരും ഉണ്ടാകില്ല .ചില ഇൻസ്പിറേഷൻ സ്റ്റോറികൾ ജീവിതം തന്നെ മാറ്റി മറിച്ചിട്ടുള്ള അനുഭവങ്ങളും ഉണ്ട് .അങ്ങനെ ഒരു ജീവിത അനുഭവം ആണ് സന പങ്കുവെക്കുന്നത് ഇ മുപ്പത്തു വയസ്സിനുള്ളിൽ നേരിട്ടതും നേടി എടുത്തതും എല്ലാം സന പങ്കുവെക്കുന്നു.

ഞാൻ സന സിദ്ധിഖ് പെരുമ്പാവൂർ ആണ് ജന്മ സ്ഥലമെങ്കിലും ജീവിതം കൊണ്ടെത്തിച്ചത് മ്മടെ മലപ്പുറത്താണ് .18 ആം വയസ്സിൽ ഒരു ഇന്റർകാസറ്റ് മാര്യേജ്ലൂടെയാണ് മലപ്പുറം സ്വന്തമായത്.Degree പഠനം പൂർത്തിയാക്കാൻ സാധിക്കാതെ അമ്മ എന്ന പദവി മനോഹരമായി അങ്ങ് അലങ്കരിച്ചു.19ആം വയസ്സിൽ ഒരമ്മയായി നീ ചെറിയ കുട്ടിയാണ് ഇപ്പൊ നിനക്ക് കുട്ടി വേണ്ട എന്ന പറഞ്ഞ teams nod മ്മടെ പുയാപ്പിള പറഞ്ഞത് ഈ കുട്ടി നമ്മടെ സന്തോഷത്തിന്റെ വാതിലാവും എന്നാണ് ഒരു ജീവൻ കളഞ്ഞിട്ട് എന്തു നേട്ടം ഈ ഡയലോഗ് അടിക്കുമ്പോ മൂപ്പർക്ക് പ്രായം 21ആണ് ട്ടോ.നിങ്ങൾ രണ്ടാളും ജീവിതത്തിൽ എവിടെയും എത്തില്ല, ജോലി ഇല്ല, degree ഇല്ല.ഒരു വർഷം കൊണ്ട് തല്ലി പിരിഞ്ഞു തീരും എന്ന് ബെറ്റ് വച്ചു നമ്മുടെ ബന്ധുക്കളും.

നല്ല ഒരു orthodox മലബാർ ഫാമിലിയിൽ എത്തിയ ഞാൻ വൈകാതെ അടുക്കള അങ്ങ് സ്വന്തമാക്കി. പഠനവും ജോലിയുമൊക്കെ സ്വപ്നത്തിൽ അങ്ങനെ അങ്ങനെ അങ്ങനെ.ഞാനും മ്മടെ കെട്ടിയോനും കൂടെ dഡിസ്റ്റൻസ് ആയി ഡിഗ്രി അങ്ങട് പഠിച്ചെടുത്തു. മോനെ സ്കൂളിൽ ചേർത്തപ്പോ മ്മടെ degree സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടി കുറച്ച് കിട്ടിയാൽ ഇനിയും ഇനിയും എന്നാണല്ലോ.പഠിക്കാനും ജോലിചെയ്യാനും അതിയായ മോഹം.പക്ഷെ പഠിക്കണ്ട, ജോലിക്ക് പോവണ്ട, വീട്ടിൽ ഇരുന്നാൽ മതി അങ്ങനെ പറഞ്ഞു പലരും രംഗത്ത് വന്നു.കെട്ടിയോൻ എനിക് കട്ട സപ്പോർട്ട് ആയിരുന്നു ട്ടോമ്മടെ കെട്ടിയോൻ സ്വന്തമായി ഒരു പ്രിന്റിംഗ് കമ്പനി തുടങ്ങി.5 ന്ടെ പൈസ സ്ത്രീധനം വാങ്ങിക്കാത്തതു കൊണ്ട് നുള്ളി പെറുക്കി ആണ് കമ്പനി തുടങ്ങിയത്.

വീട്ടു ജോലിക്കിടെ പഠിക്കാൻ എവിടെ സമയം?അവസാനം മ്മടെ ഗൂഗിൾ സഹായത്തോടെ എനിക് ആവശ്യമായ കോഴ്സസ് കണ്ടെത്തി വീട്ടിൽ ഇരുന്ന് പഠിക്കാൻ തുടങ്ങി. മ്മളെ കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ട് വേണ്ടല്ലോ. കെട്ടിയോൻ കട്ട support ആരുന്നൂട്ടോ. ഇന്നിപ്പോ വിവാഹം കഴിഞ്ഞിട്ട് 12വർഷം കഴിഞ്ഞു,30 വയസ്സാവുന്നു ഇന്ന് ഞാനൊരു Early childhood education expert and research specialist ആണ് Blogger ആണ് ചൈൽഡ് സൈക്കോളജിസ്റ്റ് സ്പെഷ്യൽ needs Learning ഡിസബിലിറ്റി trainer,Nutrionist,Phonetic കോഡർ Sign language trainer Story telling trainer അങ്ങനെ പലതും ആണ് ഇന്ന്.ഒരു കൊച്ചുയൂട്യൂബ് ചാനൽ  ഉം ഇണ്ട് likkle diaries കുട്ടികളുടെ പഠന പരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉപയോഗിക്കുന്നു.

2020ലെ All ഇന്ത്യ എഡ്യൂക്കേഷൻ excellence അവാർഡ് എനിക്കായിരുന്നു.2021 ഇന്ത്യ prime 100 women icon award ഉം കിട്ടി.ഒരു പുസ്തകം കൂടെ അങ്ങ് എഴുതിക്കളയാം എന്ന് തോന്നി.Early scoops എന്ന് കുട്ടികൾക്ക് വേണ്ടി ഒരു ചെറിയ പുസ്തകവും എഴുതി.ഈ നവംബറിൽ ഷാർജക്ക് പോവാണ്.അവിടെ ഇന്റർനാഷണൽ ഷാർജ book ഫൈറിൽ വെച്ചാണ് book റിലീസ്.ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാവും പ്രിന്റിംഗ് കമ്പനി തുടങ്ങിയ കെട്ടിയോൻ എന്തായി എന്ന് പുള്ളിക്കാരൻ ആമ ഓട്ടമത്സരത്തിൽ ഓടിയപോലെ ഓടിയും നടന്നും ഇപ്പൊ ഒരു വലിയ പ്രിന്റിംഗ് and പാക്കേജിങ് ഫേം നടത്തുന്നു.(wrapie)മ്മടെ ഗോകുലം mall അറിയോ കാലിക്കറ്റ്‌ ഉള്ളതാണ് അതൊക്കെ ഇന്റീരിയർ ചെയ്തത് മ്മടെ കെട്ടിയോൻ ആണ് meldin interiors ദൈവത്തിനു നന്ദി, മക്കളും കുടുംബവുമായി സുഖമായി ഇരിക്കുന്നു.

2ആണ് കുട്ടികളാണ്. ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളോട്, പിന്തിരിപ്പിക്കാൻ ശ്രമിച്ചവരോട്,കൂടെ നില്കാതെ ഒറ്റപ്പെടുത്തിയവരോട് ഒരുപാട് നന്ദി,ചങ്ക് പോലെ കൂടെ നിന്നവരും ഇണ്ട്ട്ടോ.ജീവിതത്തിൽ സ്നേഹം ആണ് ആദ്യം വേണ്ടത്, ആദ്യം നമ്മളോട് തന്നെ, പിന്നെ വിശ്വാസം അതും ആദ്യം നമ്മളോട് തന്നെ, എനിക് സാധിക്കും എന്ന വിശ്വാസം.കുറച്ച് ദിവസം മുൻപ് മ്മടെ ജോഷി talk ഇൽ കയറി ഒരു സ്പീച് ആങ് സ്പീച്ചി.നെഗറ്റീവ്സ് സും പോസിറ്റീവ്സ്സും ഒരു അവിയൽ സദ്യ കിട്ടി പിന്നെ ഞാൻ ഇപ്പൊ straighpath international സ്കൂളിൽ 7 വർഷമായി Head of the department ആയിട്ട് വർക് ചെയ്യാണ്.അപ്പോ എല്ലാവർക്കും മംഗളം നേരുന്നു. നമ്മൾ നമ്മളായി തന്നെ ഇരിക്കുക, ആദ്യം നമ്മളെ സ്നേഹിക്കുക, പിന്നെ മുന്നോട്ട് മുന്നോട്ട്.