നിങ്ങളുടെ അയൽക്കാരൻ മരം വെട്ടിയില്ല എങ്കിൽ ആദ്യം മരത്തിൽ ഊഞ്ഞാൽ കെട്ടുക ഭാര്യയുമായി അവിടെ സമയം ചിലവിടുക

EDITOR

കേരളത്തിൽ പൊതുവെ മഴ സമയം ആണ് ന്യൂനമർദ്ദം കാരണം പലരും ഇപ്പോൾ മഴക്കെടുതിയിൽ ആശങ്കപ്പെട്ടു ഇരിക്കുകയാണ് .ചില ആളുകളെ എങ്കിലും ഇപ്പോൾ പ്രധാനമായും അലട്ടുന്ന ഒന്നാണ് അയൽക്കാരന്റെ വലിയ മാവും പ്ലാവും എല്ലാം തങ്ങളുടെ പറമ്പിലേക്കും വീടിന്റെ മുകളിലേക്കും ചാഞ്ഞു നിൽക്കുന്നത് .ചില നല്ല അയൽക്കാർ അത് പറയുമ്പോൾ മുറിച്ചു കൊടുക്കും എങ്കിലും ചില അയൽക്കാർ കേട്ട ഭാവം കാണിക്കില്ല .അപകടം സംഭവിച്ച ശേഷം ആകും അവർ ആലോചിക്കുന്നത് .ഇത് പോലെ ഒരാൾ സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം ചോദിച്ചു അയൽക്കാരൻ മരം മുറിച്ചു തരുന്നില്ല എന്ത് ചെയ്യും ?? അപ്പോൾ ലഭിച്ച മറുപിടിയും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .

ആ മറുപിടി ഇങ്ങനെ വീടുപണി കഴിഞ്ഞു താമസം ആയതിനു ശേഷം അയൽക്കാരൻ മരം മുറിച്ചു തരുന്നില്ല എങ്കിൽ മതിലെല്ലാം കെട്ടിയതിനു ശേഷം നിങ്ങളുടെ പറമ്പിലേക്ക് ചാടി നിൽക്കുന്ന കൊമ്പുകളുടെ താഴെ ഒരു നീളമുള്ള കോൺക്രീറ്റ് ബെഞ്ച്, പരിസരത്തു പുൽത്തകിട്ടി, ആ കൊമ്പിൽ ഒരു ഊഞ്ഞാൽ സെറ്റ് ആക്കുക,വൈകുന്നേരങ്ങളിൽ ചായയും സ്നാക്സും ആയി കുടുംബസമേധം അവിടെ ചിലവഴിക്കുക, ഭാര്യയെ ആ ഊഞ്ഞാലിൽ ഇരുത്തി ആട്ടുക, ഇത്രേം മതി, ഇതെല്ലാം കണ്ട് മനസികമായി തകരുന്ന അയല്പക്കത്തുകാരി തന്നെ പ്ലാവേൽ വലിഞ്ഞുകയറി വെട്ടിക്കോളും ലീഗൽ ആയിട്ടു പോവുകയാണെങ്കിൽ അതിന്റെ കൊമ്പ് വെട്ടുന്നത് കാണാൻ താങ്കളുടെ ആയുസ്സ് തികയാതെ വരും. ഇത് രസകരമായി തോന്നും എങ്കിലും നാം നിയമപരമായി ചെയ്യേണ്ടത് ഇങ്ങനെ അല്ല അതെന്തൊക്കെ എന്ന് നോക്കാം.

ഇങ്ങനെ ഒരു അനുഭവം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായാൽ ആദ്യം നിങ്ങളുടെ വാർഡ് മെമ്പറെയോ അല്ലെങ്കിൽ റെസിഡൻസ് അസ്സോസിയേഷനോ പരാതിപ്പെട്ടു രണ്ടു അയൽക്കാരും പ്രശ്നം രമ്യമായി പരിഹരിക്കണം.അത് നിങ്ങൾ പരാജയപ്പെട്ടാൽ നിയമപരമായി ഇതിനെ നേരിടാൻ ശ്രമിക്കുകയാണെങ്കിൽ കേരള പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം, ഒരു മരമോ, അതിന്റെ ശാഖയോ, ഫലമോ മറ്റൊരാളിന്റെ വീട്ടിലെ ജീവനോ, സ്വത്തിനോ, കൃഷിക്കോ ഭീഷണി ഉയർത്തിയാൽ അതല്ല നാശനഷ്ടം ഉണ്ടാക്കുകയാണെങ്കിൽ ആ വീടിന്റെ ഉടമസ്ഥന് എതിരെ ആവശ്യമായ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ട വർക്ക് അവകാശമുണ്ട്.കൂടാതെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 പ്രകാരവും ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.

നിങ്ങളുടെ മുന്സിപ്പാലിറ്റിക്കോ പഞ്ചായത്തിനോ പരാതി കൊടുത്താൽ അവർക്ക് നടപടി എടുക്കാൻ അധികാരം ഉണ്ട് .നിങ്ങൾ പരാതി കൊടുത്താൽ പഞ്ചായത്തു അല്ലെങ്കിൽ മുൻസിപ്പാലിറ്റി അയൽക്കാരാണ് രേഖ മൂലം നോട്ടീസ് അയക്കും .നിശ്ചിത സമയത്തിൽ അത് മുറിച്ചു മാറ്റാൻ.അപകടം നടക്കാൻ സാധ്യത ഉള്ള മരം എങ്കിലും മുന്നറിയിപ്പ് ഇല്ലാതെ തന്നെ മരം മുറിച്ചു മാറ്റാൻ കഴിയും.ഇതൊന്നും നടന്നില്ലെങ്കിൽ RDO തഹസിൽദാർ എന്നിവർക്ക് പരാതി കൊടുത്താൽ അവർ നടപടി എടുക്കും അതും അല്ലെങ്കിൽ കോടതി വഴി നേരിട്ടും നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും