പത്തും തൊണ്ണൂറും വയസുള്ള ആളുകൾ പറയുന്നു മുൻപ് ഇതിലും വലിയ മഴകൾ പെയ്തിട്ടും വെള്ളം കേറുന്നില്ലായിരുന്നു ഇപ്പൊ എന്താ കാരണം

EDITOR

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായതു ശക്തമായ മഴ ആണ് .പല സ്ഥലത്തും ഉരുൾ പൊട്ടി പല സ്ഥലത്തും വലിയ നാശ നഷ്ടങ്ങൾ ഉണ്ടായി .പത്തും തൊണ്ണൂറും വയസുള്ള ആളുകൾ പറയുന്നു മുൻപ് ഇതിലും വലിയ മഴകൾ പെയ്തിട്ടും വെള്ളം കേറുന്നില്ലായിരുന്നു എന്താകും ഇതിനു കാരണം എന്ന് അന്വേഷിച്ചാൽ ഒരുപാട് കാര്യങ്ങൾ നമുക്ക് ,മനസിലാക്കാൻ കഴിയും.കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ കണ്ട ഒരു പോസ്റ്റ് നിങ്ങളുമായി പങ്കുവെക്കുന്നു.

നമ്മുടെ നാട്ടിൽ പ്രളയങ്ങൾ കൂടി വരുന്നു, കാലം തെറ്റിയും തെറ്റാതെയും വരുന്ന മഴ ഭീതിയുടെ ദിനരാത്രങ്ങളാണ് നമ്മുടെ നാടിന് സമ്മാനിയ്ക്കുന്നത് എഴുപത് വയസ്സിന്നിടയിൽ കാണാത്ത പ്രളയങ്ങളാണ് ഇന്ന് ഉണ്ടാകുന്നത് എന്ന് പഴയആളുകൾ പറയുന്നു.പല കാരണങ്ങൾ ഉണ്ടാക്കാം പണ്ടെക്കെ ഭൂമിയിൽ കിളയും പണിയും ഒക്കെ ഉണ്ടായിരുന്നു ഇന്ന് അതൊക്കെ നിന്നു പോയിരിയ്ക്കുന്നു, കൃഷി ലാഭം അല്ലാത്തതാണ് പ്രധാന കാരണം. അതുമൂലം ഭൂമിയിലേയ്ക്ക് വെള്ളം താഴാതെ ഒലിച്ച് നേരെ തോട്ടിലും ആറ്റിലും എത്തുന്ന അവസ്ഥ

പുഴയുടെ ആഴം കുറയാതെ അവയെ സംരക്ഷിയ്ക്കുന്നതിനുള്ള പദ്ധതികൾ ഉടൻ നമ്മുടെ നാട്ടിൽ ഉണ്ടാകണം അല്ലാതെ പിന്നെ വിലപിച്ചിട്ട് കാര്യം ഉണ്ടാകില്ല പരമ്പരാഗത മാർഗ്ഗങ്ങളിലൂടെയും മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ചും മണൽവാരൽ പുനരാരംഭിയ്ക്കുക അതുവഴി പുഴകളുടെ ആഴം കുറയാതെ സംരക്ഷിയ്ക്കാൻ നമ്മുക്ക് കഴിയും അത് മണൽ ഊറ്റൽ ആകരുത് എന്നു മാത്രം അതുവഴി വെള്ളം കവിയുന്നത് ഒരു പരിധി വരെ തടയാൻ കഴിയും.ഇതിനായി ഗവൺമെൻ്റ് അടിയന്തിരമായി ഒരു അഡ്മിനിട്രേഷൻ ബോർഡ് രൂപീകരിച്ച്, പ്രായോഗിക നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും സ്വീകരിച്ച് വേണ്ട നടപടികൾ ചെയ്യുകയാണ് വേണ്ടത്

ഇനിയും അതിന് അമാന്തം പാടില്ല സ്വന്തം ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം, ഇത് ഒരു കുറ്റപ്പെടുത്തൽ ആയി വ്യാഖ്യാനിയ്ക്കരുതേ, നിർദ്ദേശമായി ഉൾക്കൊള്ളുക, നമ്മുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം രാജേഷ് കൈടാച്ചിറ പൊതുപ്രവർത്തകൻ