ഉരുൾപൊട്ടൽ രണ്ട് തരം ഉണ്ട് ഒന്ന് മല ഉള്ള പ്രദേശം വെള്ള൦ ഭുഗർഭജലവുമായി വോമിറ്റ് ചെയ്യുന്നു രണ്ടാമത്തെ ആണ് അപകടകാരി

EDITOR

ഉരുൾപൊട്ടൽ കേരളത്തിൽ പ്രളയകാലം ആയതിനാൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അറിവിലേക്ക്.ഉരുൾപൊട്ടൽ രണ്ട് തരം ഉണ്ട് ഒന്ന് തുടർച്ച ആയ മഴ കരണം ഒരു മല ഉള്ള പ്രദേശത്തു മണ്ണിനു ഉറപ്പ് കുറവായതിനാൽ ആ പ്രദേശം കൂടുതൽ വെള്ളം വലിച്ചു വീർക്കുകയും പിന്നീട് മണ്ണ് മുഴുവൻ ഒലിച്ചു പോകുകയും ചെയ്യുന്നു.രണ്ട് ഒരു മല ഉള്ള പ്രദേശം വള്ളം വലിച്ചെടുത്തു അത് ഭുഗർഭ ജലവും ആയി കൂടി വോമിറ്റ് ചെയ്യുന്നു ഇത് ഒരു തോടുപോലെ ഒഴുകി അതിന്റെ ചാലിൽ ഉള്ളത് എല്ലാം നശിപ്പിക്കുന്നു.ആദ്യത്തെ ടൈപ്പ് ആണ് കൂടുതൽ അപകടം ഉണ്ടാക്കുന്നത്. കരണം ഇത് ഒരു പ്രദേശം തന്നെ ഇല്ലാതാകും ഉരുൾപൊട്ടൽ നിന്ന് എങ്ങനെ രക്ഷപെടടാം.

സാദാരണ ഉരുൾപൊട്ടൽ നാം അറിയാത്ത പോകുന്നത് ആണ് അപകടം കൂടുതൽ ഉണ്ടാക്കുന്നത്.കൂടുതൽ ഉരുൾപൊട്ടൽ രാത്രിയിൽ ആണ് ഉണ്ടാകുന്നത്.അതുകൊണ്ടു രാത്രിൽ എല്ലാം അടച്ചു പുട്ടി ഉറങ്ങാതെ ഒരു ജനൽ എങ്കിലും തുറന്നു പുറത്തു ഉള്ള ശബ്ദങ്ങൾ അറിയുന്ന രീതിയിൽ ആയിരിക്കുക.ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവ് മൃഗങ്ങൾ ക്ക്‌ ഉണ്ട്. അതുകൊണ്ട് വളർത്തുമൃഗങ്ങൾ അപസ്വരങ്ങൾ പ്രകടിപ്പിക്കുകയോ മറ്റോ ചെയ്താൽ ശ്രദ്ധിക്കുക. ആകാശത്ത് മഴ പുള്ളുകൾ മുൻപെങ്ങും കാണാത്ത രീതിയിൽ ഒച്ചയിട്ടു ബഹളം വെക്കുന്നു എങ്കിൽ അതും ശ്രദ്ധിക്കണം.അതൊക്കെ അപകടസൂചനകൾ ആണ്

ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടാൻ ഒരേ ഒരു മാർഗം ഉരുൾപൊട്ടൽ ന്റെ ചാൽ നിന്ന് ഓടി രക്ഷപ്പെടുക. എന്നത് മാത്രമാണ് വിലങ്ങനെ ഓടുക അല്പം കുന്ന് ഉള്ളഭാഗത് അഭയം പ്രാപിക്കുക.സേഫ് കിറ്റ് റെഡി ആക്കി വയ്ക്കുക അതിൽ വീടിന്റെ ആധാരം, സർട്ടിഫിക്കറ്റ് കൾ, ആഭരണങ്ങൾ പണം മൊബൈൽ, ചാർജർ, പവർ ബാങ്ക്, മരുന്നുകൾ, ടോർച്, എന്നിവ കരുതാം ഭക്ഷണം വസ്ത്രം വെള്ളം ഓക്കേ പിന്നീട് ആണെങ്കിലും കിട്ടും എന്ന് കരുതുക. മേൽപറഞ്ഞവ പ്ളാസ്റ്റിക് കുടിൽ നനയാതെ വേണം കരുതാൻ.ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ ആദ്യം കലക്കവെള്ളം പതിവില്ലാതെ വരുന്നത് കാണാം ആ പ്രദേശത്തു അപ്പോൾ ഓടി മാറുക.

വലിയ കോര ശബ്ദത്തോടെ ആണ് ഉരുൾ പൊട്ടി വരുന്നത് പതിവില്ലാതെ അശ്ശബ്ദങ്ങൾ കേൾക്കുമ്പോൾ വീടിന് പുറത്തിറങ്ങി ശ്രദ്ധിക്കുക.മൊബൈൽ ഫോൺ കയ്യിൽ കരുതുക പറ്റുമെങ്കിൽ ഡ്രോൺ വഴി നിരീക്ഷണം നടത്താവുന്നതാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് ധാരാളം മരങ്ങൾ ഉണ്ടെങ്കിൽ ഉരുൾപൊട്ടലിനെ കാഠിന്യം കുറയും.അതുകൊണ്ട് നല്ല മരങ്ങൾ വച്ചു പിടിപ്പിക്കുക.സർക്കാർ അറിയിപ്പിക്കൾ ശ്രദിക്കുക അതനുസരിച്ചു പ്രവർത്തിക്കുക. വാർത്തകൾ കേൾക്കുക മഴ 24 മണിക്കൂർ കൂടുതൽ പെയ്താൽ മലയോര പ്രദേശങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം.ഭൂമിയുടെ ഘടന മനസിലാക്കുക, മണ്ണിനു ഉപപ്പില്ലാത്ത പ്രദേശം ആണെങ്കിൽ അത് മനസികാക്കി മുൻകരുതലുകൾ എടുക്കുക.

കുട്ടികളെ ശ്രദിക്കുക മഴ ഉള്ളപ്പോൾ കളിക്കാൻ വിടരുത്.രാത്രിയിൽ ആണ് കൂടുതൽ ഉരുൾ പൊട്ടൽ ഉണ്ടാകുന്നത് അതുകൊണ്ട് ഉറങ്ങുബോൾ എല്ലാവരും ഒരു മുറിയിൽ കിടന്നുറങ്ങുക അതാണ് കൂടുതൽ സുരക്ഷിതം.ഒരിക്കിലും പാനിക്ക് ആവരുത് ബുദ്ധി പൂർവം പ്രവർത്തിക്കുക.വീട്ടുപകരണങ്ങൾ മറ്റു സ്വത്തുക്കൾ ഇവക്ക് എല്ലാം ഉപരി സ്വന്തം ജീവൻ ആണ് പ്രദാനം.അതിനാൽ മാറി സുരക്ഷിത സ്ഥാലങ്ങളിൽ ആയിരിക്കാൻ സർക്കാർ ഉത്തരവ് ഉണ്ടങ്കിൽ അത് അനുസരിക്കുക.വാഹനങ്ങളിൽ കയറി രക്ഷപെടാം പക്ഷേ സാഹചര്യങ്ങൾ നോക്കിവേണം ചെയ്യാൻ.പ്രകൃതി ദുരന്തങ്ങളിൽ രക്ഷപ്പെടാൻ ഏറ്റവും സാധ്യത കുറഞ്ഞ ഒന്നാണ് ഉരുൾപൊട്ടൽ. ആർക്കും ഈ ദുരന്തം ഉണ്ടാവാതിരിക്കട്ടെ ഉരുൾപൊട്ടലിൽ നമ്മോട് വിട പറഞ്ഞ മാർട്ടിനും കുടുംബത്തിനും കണ്ണീരോടെ പ്രണാമം
(Sijo puthooran)