ആന്മരിയ നേടി എടുത്ത റെക്കോർഡ് വിജയം ഇങ്ങനെ അച്ചടി മെഷീൻ വരെ തോൽവി സമ്മതിക്കും ഇ കയ്യക്ഷരത്തിനു മുന്നിൽ

EDITOR

ടീച്ചറുമാർ രക്ഷകർത്താവിനെ കാണുമ്പോൾ സ്ഥിരം പറയുന്ന ഒരു കാര്യം ആയിരിക്കും കുറച്ചു കൂടുതൽ മാർക്ക് കിട്ടാൻ കുട്ടിയുടെ കൈയക്ഷരം ഒന്ന് കൂടെ ശ്രദ്ധിക്കണം എന്ന് .പക്ഷെ എത്ര നോക്കിയാലും കയ്യക്ഷരം നന്നാവാത്തവരും ഉണ്ട് .കല ദൈവം തന്ന വരദാനം എന്ന് പറയുന്നത് പോലെ ആണ് കയ്യക്ഷരവും .ചിലർക്ക്ക് ദൈവ കൃപയും അത് പോലെ ജന്മനാ ഉള്ള കഴിവും കാരണം അച്ചടി മെഷീൻ വരെ തോൽവി സമ്മതിക്കുന്ന കയ്യക്ഷരം ലഭിക്കും അങ്ങനെ ഒരു വരദാനം ആണ് കണ്ണൂർ സ്വദേശിയായ ആന്മരിയയ്ക്ക് ലഭിച്ചിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ കുടിയാന്മല എന്ന കൊച്ചു ഗ്രാമത്തിൽ ചന്ദ്രകുന്നേൽ ബിജു ജോസിന്റെ മകൾ ആന്മരിയ ബിജു എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് തന്റെ കയ്യക്ഷരത്തിന്റെ മികവ് കൊണ്ട് ആണ് .അച്ചടി മെഷീനോ കമ്പ്യൂട്ടർ ഫോണ്ടുകൾ നല്കുന്ന അക്ഷരരങ്ങളെക്കാൾ മികച്ച കയ്യക്ഷരം ആന്മരിയയുടെ പേനയിൽ നിന്ന് ലഭിക്കും.ഒരുപാട് സമ്മാനങ്ങൾ ആണ് ഇതിനകം ആന്മരിയയെ തേടി എത്തിയത് .ഏറ്റവും ഒടുവിലായി വേൾഡ് ഹാൻഡ് WRITING കോംപെറ്റീഷനിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ആന്മരിയ.കണ്ണൂർ, ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ മരിയ. കുട്ടിക്കാലം മുതൽ സ്വയം ആർജിച്ചെടുത്ത് നിരന്തരമായ കഠിന പരിശ്രമത്തിലൂടെയാണ് ഈ വലിയ വിജയം ആന്മരിയ നേടിയത് ആന്മരിയയ്ക്ക് എല്ലാ വിധ ആശംസകളും കൂടുതൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥനകളും.