കേരള പോലീസ് സി പി ഓ സതീഷ്കടക്കരപ്പള്ളി സർ എഴുതുന്നു.ഇവനെയൊക്കെ കയ്യിൽ കിട്ടുമ്പോൾ തല്ലി ശരിയാക്കി കളയണം സാറേ അപ്രതീക്ഷിതമായുണ്ടായ സുഹൃത്തിൻറെ അകാല വിയോഗത്തിൽ ആത്മരോഷം കൊണ്ടൊരാൾ ഇന്നലെയെന്നോട് പറഞ്ഞു പോയതാണ് മകളെ കൂട്ടിക്കൊണ്ടുവരാനായി പതിവുപോലെ പോയൊരു സന്ധ്യാനേരത്ത് പൃഷ്ഠമെടുത്തു വെച്ചാൽ പുഷ്പകവിമാനമെന്നു കരുതി ടു വീലർ പറപ്പിക്കുന്ന യുവതലമുറയുടെ അമിത വേഗതയ്ക്ക് സ്വന്തം ജീവൻ വില കൊടുക്കേണ്ടി വന്ന ജ്യേഷ്ഠ സഹോദരന്റെ ചിത കത്തിയമർന്നതിന്റെ ശേഷിപ്പുകളുടെ അരികിലിരിക്കുമ്പോൾ കണ്ണുകൾ സജലമാകാതെ വയ്യ.മിതമായ വേഗതയിൽ വന്നൊരു സ്കൂട്ടർ യാത്രക്കാരനെ വായുവേഗത്തിൽ വന്നിടിച്ച് ആ ചെറുപ്പക്കാരന്റെ ഇരുകയ്യുകളിലെയും, കാലുകളിലെയും അസ്ഥികളൊക്കെ പലതായി ഒടിഞ്ഞു തൂങ്ങി നിമിഷങ്ങൾ കൊണ്ട് പ്രാണനഷ്ടം വരുത്തിയപ്പോൾ നീയെന്താണ് നേടിയത് ?
പത്രത്താളുകളിൽ വായിച്ചു മറക്കുന്ന വാർത്തകളിൽ പ്രിയപ്പെട്ടവരുടെ നഷ്ടമാവുമ്പോൾ ഉയർന്നു പോകുന്ന ചോദ്യമാണ് നേരത്തെ കേൾക്കേണ്ടി വന്ന അത്മരോഷം ടൂവീലറിൽ ഹോളിവുഡ് ബോളിവുഡ് സിനിമകളിലെ നായകൻ കാണിക്കുന്ന അതിമാനുഷികത്വം നമ്മുടെ റോഡുകളിൽ ഒരിക്കലും പറ്റില്ലെന്നറിഞ്ഞിട്ടും ഭീഷണി മുഴക്കിയും പട്ടിണി കിടന്നും വീട്ടുകാരെ കടക്കെണിയിലാക്കി വാങ്ങുന്ന സ്പോർട്സ് ബൈക്കുകൾ കാരണം ദിനംപ്രതി എത്ര ജീവനുകളാണ് കുടുംബങ്ങളെ അനാഥമാക്കി നമ്മുടെ റോഡുകളിൽ പൊലിഞ്ഞു വീഴുന്നത്ഒരു മുരൾച്ച മാത്രം കേൾപ്പിച്ച് ശരവേഗത്തിൽ പാഞ്ഞ് കാണുന്നവരുടെയൊക്കെ പ്രാക്ക് വാങ്ങിക്കൊണ്ട് എന്ത് നേടാനാണീ പോക്ക് ?
അവനവന് മാത്രം നഷ്ടങ്ങൾ വരുമ്പോളുണ്ടാകുന്ന ഇത്തരത്തിലുള്ള തിരിച്ചറിവുകളല്ല മിതമായ വേഗതയിൽ പരിമിതമായ ദൂരങ്ങളിൽ മാത്രം പോവേണ്ട നമ്മുടെ കുട്ടികൾക്ക് യാത്ര ചെയ്യുവാൻ മാത്രമുതകുന്ന യോജ്യമായ വാഹനങ്ങൾ വാങ്ങി നൽകുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.റോഡുകളെ ചോരയൊഴുകുന്ന തോടുകളാക്കുന്ന ലഹരിയേക്കാൾ മാരകമായ വേഗതയുടെ സ്വപ്നത്തിന്റെ ചിറകുകൾ അരിയേണ്ടത് അനിവാര്യമായിരിക്കുന്നു നിന്റെ ശരവേഗതയിൽ തകർത്തെറിയപ്പെട്ടത് ഒരു കുടുംബത്തിന്റെ തായ് വേരായിരുന്നു.അവരുടെ ഏകമകളുടെ വളർച്ചയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നുവേഗതയിലേക്ക് കുതിക്കുമ്പോൾ നിന്റെയൊക്കെ മുന്നിലും പിന്നിലുമൊക്കെയായ് നടന്നും അല്ലാതെയുമൊക്കെ പോകുന്നവരൊക്കെ ഓരോരോ കുടുംബത്തിൻറെ പ്രതീക്ഷകളാണെന്ന് തിരിച്ചറിയുവാനുള്ള ഉള്ള സാമാന്യബോധം എങ്കിലും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.
കാരണം ഓടിക്കൂടിയവരൊന്നടങ്കം നിന്റെ ബൈക്ക് കണ്ട് പറഞ്ഞത് അവിടെ കിടന്ന് ചാകട്ടെ പറന്ന് വന്ന് ഒരുത്തനെ ഇടിച്ചു നശിപ്പിച്ചു കിടക്കുവല്ലേ എന്നാണ് കേട്ടതറിഞ്ഞതാണെങ്കിലും സങ്കടകരമായ വസ്തുത നീയും ഏതോ കുടുംബത്തിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരമ്മയുടെ മകനാണ് ജീവനും ജീവിതവും എല്ലാവർക്കുമൊരു പോലാണ് നഷ്ടം കൊണ്ട് പഠിക്കേണ്ടതല്ല അതിന്റെ വില
സതീഷ്കടക്കരപ്പള്ളി.