സാധാരണ ഒരു വീട്ടമ്മക്ക് ഏറ്റവും മടുപ്പ് ഉണ്ടാക്കുന്ന ജോലികളിൽ ഒന്നാണ് പാത്രം കഴുകൽ, ബാക്കിയെല്ലാ ജോലികളും കഴിഞ്ഞു അവസാനം എങ്ങിനെയെങ്കിലും തീർത്താൽ മതിയെന്നു കരുതി ചെയ്യുന്ന ജോലികളിൽ ഒന്ന്, അതിനു മുൻപുള്ള എല്ലാ ജോലികളും ആവേശത്തോടെ ചെയ്തിട്ട് അവസാനം മനസ്സില്ലമനസോടെ ചെയ്യുന്നതും സത്യത്തിൽ ആരെങ്കിലും(അത് ഭർത്താവോ അല്ലെങ്കിൽ മാറ്റാരെങ്കിലുമൊ,)ചെയ്തു തരാൻ ആഗ്രഹിക്കുന്നതും ആയ ഒരു സംഗതി.(ഇത് അറിയാവുന്നത് കൊണ്ട് ഞാൻ ഉള്ളപ്പോൾ ഞാൻ ചെയ്തു കൊടുക്കാറുണ്ട് കേട്ടോ)എല്ലാ ദിവസങ്ങളിലും രണ്ടോ മൂന്നോ പ്രാവശ്യം എങ്കിലും ചെയ്യേണ്ടി വരുന്ന കാര്യം.
ഒരു വീട്ടിൽ ഏറ്റവും കൂടുതൽ ക്യാഷ് മുടക്കുന്ന സ്ഥലങ്ങളിൽ ഒന്നായ അടുക്കളയിൽ ഈ ജോലി കുറച്ചു കൂടി എളുപ്പത്തിൽ ആക്കാൻ ഉള്ള കാര്യങ്ങൾക്ക് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട് നമ്മൾ,ഈ ജോലി കുറച്ചു കൂടി എളുപ്പത്തിൽ ആക്കാനുള്ള ഒരു മാർഗം ആണ്, ഡബിൾ സിങ്ക്. ഇപ്പോൾ പണിയുന്ന കുറച്ചു വീടുകളിൽ ഇത് വെച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും കൂടുതലും പേർ ഇപ്പോഴും ഇത് ചെയ്യുന്നില്ല. (ഇത് വെച്ചവരെക്കാൾ വളരെ കൂടുതൽ പേർ ഇത് വെക്കാത്തവർ ആണ് )അതിനുള്ള കാരണം ഒന്ന് വില കൂടുതൽ ആണെന്നുള്ളത് തന്നെയാണ്, രണ്ട് നേരത്തേ സ്ലാബ് വാർത്തിട്ടുണ്ടെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്.എന്റെ ഭാര്യ,ഞങ്ങളുടെ വീട്ടിൽ ഉറപ്പായിട്ടും വേണം എന്ന് നിർബന്ധം പറഞ്ഞ നാലഞ്ചു കാര്യങ്ങളിൻ ഒന്ന് ഇതായിരുന്നു. കാരണം, അഞ്ചു വർഷത്തോളം ഇത് ഉപയോഗിച്ച പരിജയം ഉണ്ടായിരുന്നു.
തുടക്കം ഉപയോഗിച്ച് തുടങ്ങുമ്പോൾ വലിയ പ്രത്യേകതകൾ ഒന്നും തോന്നില്ലെങ്കിലും കുറച്ചു നാൾ ഉപയോഗിച്ച് കഴിഞ്ഞിട്ട് പിന്നെ സിംഗിൾ സിങ്ക് ഉപയോഗിക്കുമ്പോൾ മനസ്സിലാകും ഇത് എത്രത്തോളം നല്ലത് ആണെന്ന്.ഇത് കൊണ്ടുള്ള ഗുണങ്ങൾ, എളുപ്പത്തിൽ പണി തീർക്കാൻ പറ്റും, പിന്നെ വളരെ കുറച്ചു വെള്ളമേ ഫ്ലോറിലേക്ക് തെറിക്കുകയുള്ളു, (അത്രെയും അഴുക്കും ചെളിയും അടുക്കളയിൽ കുറയും )പിന്നെയുള്ളത് സമയ ലാഭം ആണ്, കുറച്ചു സമയമേ ലാഭിക്കുന്നുള്ളൂ എന്ന് തോന്നിയാലും അത് എല്ലാ ദിവസവും രണ്ടും മൂന്നും പ്രാവശ്യം ആകുമ്പോൾ അതൊരു വലിയ കാര്യം തന്നെയാണ്.ഇനിയുള്ളവർ എങ്കിലും കുറച്ചു ക്യാഷ് കൂടിയാലും കഴിയുമെങ്കിൽ ഇത് വെക്കണം എന്നാണ് എന്റെ അഭിപ്രായം, ആരെങ്കിലും എന്നെങ്കിലും ഒക്കെ വരും എന്ന് പ്രെദീക്ഷിച്ചു അവർക്കു വേണ്ടി വരെ ക്യാഷ് മുടക്കുന്ന നമ്മൾ, എല്ലാ ദിവസവും ഉപകരിക്കുന്ന ഈ കാര്യത്തിന് കുറച്ചു ക്യാഷ് പോയാലും കുഴപ്പം ഇല്ല.ക്യാഷ് കുറക്കാൻ വേണ്ടി രണ്ടു സിംഗിൾ സിംഗ് അടുപ്പിച്ചു വെക്കുന്നവരും ഉണ്ട്.
ഏറ്റവും പ്രധാനപെട്ട കാര്യം ഇതാണ്, എവിടെയാണ് നമ്മൾ ഉപയോഗിക്കുന്നത് എന്ന് നേരത്തേ മനസ്സിലാക്കി അവിടെയാണ് വെക്കേണ്ടത്, അതായത്, വർക്ക് ഏരിയയിൽ ആണ് നമ്മൾ കൂടുതലും എല്ലാം ചെയ്യുന്നത് എങ്കിൽ ഇത് വെക്കേണ്ടത് അവിടെയാണ്, അതല്ല മെയിൻ അടുക്കളയിൽ ആണെങ്കിൽ അവിടെ. (ഷോ കിച്ചണിൽ ആണെങ്കിൽ ആ ക്യാഷ് കളയേണ്ട ഇപ്പോൾ ഏത് വലിപ്പത്തിൽ ഉള്ളതു വേണമെങ്കിലും കിട്ടും അതു കൊണ്ട് വലിയ പത്രങ്ങൾ കഴുകാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നുള്ള പേടി വേണ്ട.
ഇത് ഇപ്പോൾ സ്ഥിരം ആയി ഉപയോഗിച്ച് കൊണ്ടിരിക്കുന്നവർ ഉണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായിരിക്കും. കാരണം ചിലപ്പോൾ എന്റെ ചിന്താഗെതി തെറ്റാണെങ്കിലോ.ഇഷ്ട്ടപെട്ടാൽ പ്രോത്സാഹിപ്പിക്കാൻ മറക്കേണ്ട.
സിന്റോ അഗസ്റ്റിൻ