ടിപ്പർ ലോറികൾ ഗ്രാവലുമായി എത്തി അപ്പോളേക്കും കുറച്ചാളുകൾ ലോഡ് ഇറക്കണം അല്ലെങ്കിൽ നോക്ക് കൂലി വേണം എന്ന് പറഞ്ഞു ശേഷം

EDITOR

നോക്കുകൂലി ടിപ്പർ ലോറികൾ ഗ്രാവലുമായി ,രവി വക്കീലിൻ്റെ പുരയിടത്തിൽ എത്തിയതിനു തൊട്ടുപിന്നാലെ, അഞ്ചാറ് ബൈക്കുകളിലും, സൈക്കിളിലുമായി കുറെ പേരെത്തി ലോറിക്കാരും അവരും തമ്മിൽ വഴക്കായപ്പോൾ ,പൂമുഖത്തിരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന രവിവക്കീൽ, ബൈക്കിലും സൈക്ലിളിലും വന്നവരെ അടുത്തു വിളിച്ചു.വക്കീൽ അവരോട് എന്താടോ പ്രശ്നം?നേതാവ് വക്കീലിനോട് ഞങ്ങൾക്ക് ലോഡ് ഇറക്കണം, അല്ലെങ്കിൽ ലോഡ് ഒന്നിന് 400 രൂപ വീതം ഞങ്ങൾക്ക് നോക്കുകൂലി കിട്ടണം അപ്പോൾ വക്കീൽ നേതാവിനോട് ഇങ്ങനെ പറഞ്ഞു

നിങ്ങൾക്ക് നോക്കുകൂലി ഞാൻ തരാം.അതിന് മുൻപ് ഒരു കാര്യം.നിങ്ങളിൽ എത്ര പേർക്ക് കാർഡ് ഉണ്ട്? നിങ്ങളുടെ കാർഡിൻ്റെ ഒരു ഫോട്ടോ കോപ്പി എനിക്ക് വേണം. കാർഡ് ഇല്ലാത്തവർ,അധാർ കാർഡിൻ്റെ കോപ്പി തന്നാലും മതി.എത്രയും പെട്ടെന്ന് കോപ്പി എത്തിക്കുക. എന്തിനും ഒരു വ്യവസ്ഥ വേണം. ഇവിടെ 120 ലോഡ് ഗ്രാവൽ ഇറക്കുന്നുണ്ട്. നോക്കുകൂലി കൈപ്പറ്റുന്ന എല്ലാവരും കോപ്പിയുമായി പെട്ടെന്ന് വന്നാൽ കാശ് ഞാൻ തരാം.ഫോട്ടോ കോപ്പിയെടുക്കാൻ പോയ നേതാവിനെയും കൂടെ വന്നവരെയും കോപ്പിയുമായി ഇത് വരെ വന്നില്ല. നോക്കുകൂലിയുടെ കാര്യം പറഞ്ഞ് പിന്നീട് ആരും രവിവക്കീലിൻ്റെ വീട്ടിൽ എത്തിയതുമില്ല.നിയമം അറിയാത്ത സാധാരണക്കാരോട് നോക്കുകൂലി വാങ്ങാൻ എളുപ്പമാണ്.

കടപ്പാട്