സ്ട്രോക്ക് വന്ന അച്ഛനെ നാട്ടിൽ ഹോം നഴ്സിനെ ഏല്പിച്ചു പോയ മക്കൾ തിരക്ക് കഴിഞ്ഞു വിളിച്ചപ്പോൾ അറിഞ്ഞത് കുറിപ്പ്

EDITOR

ഇന്നത്തെ കാലങ്ങളിൽ പൊതുവായി കണ്ടു വരുന്നത് മക്കൾ കുടുംബമായി വിദേശത്തേക്ക് ജോലിക്കായി പോകുമ്പോൾ മാതാപിതാക്കൾ വീട്ടിൽ ഒറ്റയ്ക്ക് ആകുന്നത് ആണ്.അവരെ ഒറ്റക്ക് വിടാൻ മനസ്സില്ലാത്ത ഒരുപാട് മക്കൾ ഉണ്ടെങ്കിലും ജോലി കാരണം അവർ അതിനു നിര്ബന്ധിതർ ആകുന്നു .അങ്ങനെ ജോലിക്കായി വിദേശങ്ങളിൽ പോകുന്നവർ പൂർണ്ണമായി മനസിലാക്കേണ്ടതും അറിഞ്ഞു ഇരിക്കേണ്ടത്മായ ഒരു കാര്യം ആണ് ഒരുപക്ഷെ ഇത് ഒരു കഥ ആയിരിക്കാം എന്നിരുന്നാലും ചുവടെ വായിക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുക.

ഒരു റിട്ടയേർഡ് ഉന്നത ഉദ്യോഗസ്ഥന് 3 മക്കൾ ഉണ്ടായിരുന്നു.മൂവരും വിദേശത്ത് കുടുംബവുമായി സെറ്റിൽ ചെയ്തവർ.അങ്ങനെ റിട്ടയേർഡ് ഉദ്യോഗസ്ഥന് സ്ട്രോക്ക് വന്നു.പാതി തളർന്ന അവസ്ഥയിലായി.മക്കൾ നാട്ടിലെത്തി അവർ ഒരു ഹോം നേഴ്‌സിനെ വച്ചു.അച്ഛനെ നന്നായി നോക്കാനും, കൃത്യമായി മരുന്നും ഭക്ഷണവും കൊടുക്കാനും അവർ ഹോം നേഴ്സിനോട് പറഞ്ഞു.മൂവരും അവരവരുടെ കുടുംബങ്ങൾക്കൊപ്പം വിദേശത്തേക്ക് പോയി.ഒരു ദിവസം വീട് പൂട്ടി പച്ചക്കറികൾ വാങ്ങാൻ പോയ ഹോം നേഴ്‌സ് ആക്സിഡന്റിൽ പെട്ട് കോമയിൽ ആയി. നിർഭാഗ്യത്തിന് അയാൾ അയാളുടെ ഒരു id കാർഡും എടുത്തില്ലായിരുന്നു.
അന്വേഷിച്ചു വരാൻ അയാൾക്ക്‌ ബന്ധുക്കളും ഇല്ലായിരുന്നു.

റിട്ടയേർഡ് ഉദ്യോഗസ്ഥനും മക്കളെല്ലാതെ കാര്യമായി ബന്ധുക്കൾ ഇല്ലായിരുന്നു.
വളർന്നു വരുന്ന നഗരത്തിൽ അയൽവാസികളുടെ പേര് പോലും അറിയാതെ ജീവിക്കുന്ന ആളുകൾക്ക് ആ വീട്ടിൽ ഒരു വൃദ്ധൻ പാതി തളർന്ന് കിടക്കുന്ന കാര്യം അറിയാൻ വൈകി.മക്കൾ തിരക്കൊഴിഞ്ഞു വിളിച്ചു നോക്കി സംശയം തോന്നി നാട്ടിലേക്ക് തിരിച്ചു വന്നപ്പോൾ കാണുന്ന കാഴ്ച്ച ബെഡിൽ മമ്മിയെ പോലായ ഡാഡിയെ ആണ് .ഇത് പോലെ ഉള്ള സംഭവങ്ങൾ നടക്കാതെ ഇരിക്കാൻ നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ കഴിയും.

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ മാതാ പിതാക്കൾ അവരുടെ അഡ്രസ്സും ഫോൺ നമ്പറും അടുത്തുള്ള പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുക. അവർ ദിവസവും നേരിട്ടു വന്നോ വിളിച്ചോ സുഖവിവരം അന്വേഷിക്കും.ജീവിതകാലത്ത് കുറച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയുമെങ്കിലും ഊഷ്മളതയോടെ നിലനിർത്തുക. ജീവിതസായാഹ്നത്തിൽ അവരുടെ സാമിപ്യം അമൃതിന്റെ ഫലം ചെയ്യും.

കടപ്പാട് : Saswath E S