ഓട്ടോയിൽ ആരോ മറന്നു വെച്ച സ്വർണ്ണം ഇദ്ദേഹം 4 വർഷം സൂക്ഷിച്ചു ഒടുവിൽ ഉടമയെ കണ്ടെത്തിയത് ഇങ്ങനെ

EDITOR

കളഞ്ഞു പോകുന്ന സാധനങ്ങൾ തിരിച്ചു കിട്ടി എന്നും പലരും തിരിച്ചു കൊടുത്തു എന്നുള്ള വാർത്തകൾ നാം നിരന്തരം കേൾക്കുന്നത് ആണ് .എന്നാൽ ഇങ്ങനെ ഒരു സംഭവം നിങ്ങൾക്ക് കേട്ടുകേൾവി ഉണ്ടാവില്ല അത് കാരണം കൊണ്ട് തന്നെ ആണ് ഇദ്ദേഹം വ്യത്യസ്തൻ ആകുന്നതും ഇ സംഭവം വൈറൽ ആകുന്നത്‌ സംഭവം ഇങ്ങനെ .കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഓട്ടോഡ്രൈവര്‍ സൂക്ഷിച്ചത് നാല് വര്‍ഷം..!! ഉടമയെത്തിയത് സിനിമാക്കഥ പോലെ.കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് നല്‍കാനായി യുവാവ് സൂക്ഷിച്ചത് നാല് വര്‍ഷം. ഉടമയെത്തിയത് സിനിമാക്കഥ പോലെ. ഓട്ടോ ഡ്രൈവറായ രാമംകുത്ത് പാറേങ്ങല്‍ ഹനീഫക്കാണ് നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലിസില്‍ ഏല്‍പ്പിച്ചാലും യഥാര്‍ഥ ഉടമക്ക് കിട്ടിയേക്കാനിടയില്ലെന്നതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആഭരണം വില്‍ക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ഓട്ടോയില്‍ കയറിയ നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലില്‍ താമസിക്കുന്ന യുവതി യാത്രക്കിടെ നാല് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ് കളഞ്ഞ് പോയത് ഇവരുടെ ആഭരണം തന്നെയാകുമെന്ന സംശയം ഉദിച്ചത്. കാര്യങ്ങള്‍ കൂടുതല്‍ ചോദിച്ചറിഞ്ഞ ഹനീഫ തെളിവുകള്‍ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു.