തെങ്ങിന്റെ മുഖ്യ ശത്രുവിനെ ഞാൻ കണ്ടെത്തി ഇനി ലക്ഷക്കണക്കിന് തേങ്ങ ഉണ്ടാകും

EDITOR

കേരങ്ങൾ തിങ്ങി നിറഞ്ഞ നാടാണ് നമ്മുടെ കേരളം എന്നാൽ ഇന്ന് കേരളത്തേക്കാൾ കൂടുതൽ തെങ്ങുകൾ മറ്റു സംസ്ഥാനങ്ങളിൽ ആണ് .കൃഷിയോട് നമ്മുടെ നാട്ടിൽ ഉള്ളവർക്ക് കുറഞ്ഞു വരുന്ന താല്പര്യവും കൃഷിക്കാർക്ക് ഉത്പാദിപ്പിക്കുന്ന തേങ്ങകൾക്ക് അനുസരിച്ചു വില കിട്ടാത്തതും എല്ലാം ഇതിനു പ്രധാന കാരണം ആണ്.മറ്റൊരു കാരണം കീടങ്ങളുടെയും വണ്ടുകളുടെയും ആക്രമണം ആണ് ഇതിനിന് ചെറിയ ഒരു പരിഹാര മാർഗ്ഗം ആണ് ഇന്നിവിടെ പറയുന്നത്.

തെങ്ങ് പൊക്കംകുറഞ്ഞത് തെങ്ങിൻ്റെ ശത്രു വണ്ടു വർഗ്ഗങ്ങളാണ് നിരവധി മരുന്നുകൾ പരീക്ഷിച്ചു.അവസാസം പരീക്ഷിച്ചത് ഫലംകണ്ടു. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ആവണക്ക്കുരു. പൊടിച്ച് ഒരു മൂടിയുള്ള ബക്കറ്റിൽ
ഇട്ടു വെള്ളം ചേർക്കുക. രണ്ടാഴ്ച കഴിഞ്ഞ് മുടി തുറന്നാൽ കുഴമ്പു രൂപത്തിൽ ആയി
കിട്ടും.വേറൊരു ബക്കറ്റിലേക്ക് പകർത്തി വെള്ളം ചേർത്ത് ഇളക്കി തെങ്ങിന് അരി
കിൽ വെച്ചു കൊടുത്താൽ വണ്ടുകളും.

ചെല്ലികളും ബക്കറ്റിൽ വീണ് മുങ്ങി മരിക്കുന്നത് കാണാം.പരീക്ഷിച്ച് വിജയിച്ചു. അഞ്ഞൂറ് തെങ്ങ് ആണ് വെച്ചത്.പത്ത് തട്ടുകളായി തിരിച്ചു. ഒരു തട്ടിൽ ഒരു ബക്കറ്റ് വീതം വെച്ചു.ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇളക്കി കൊടുക്കണം.മണം ഇത്തിരി കൂടുതൽ ആണ്. ആവണക്ക് കുരു എല്ലാ വളക്കട കളിലും കിട്ടും. പരീക്ഷിച്ചു നോക്കാം.

കടപ്പാട് ഹമീദ്  മുറ്റത്തെ കൃഷി ഗ്രുപ്പ്