ഇന്നലെ എന്റെ 5 കോടിയുടെ വീട് നോക്കി ഒരാൾ ചോദിച്ചു ഈ 5 കോടിയുടെ വീടിനു ചെലവാക്കിയ പണം കൊണ്ട് എത്ര പേർക്ക് ഭക്ഷണം നൽകാമായിരുന്നു കുറിപ്പ്

EDITOR

ഒരാൾ ഒരു വീട് പണിയാൻ തുടങ്ങിയാൽ പല ഭാഗത്തു നിന്ന് പല തരം അഭിപ്രായങ്ങൾ വരും അത് ചിലപ്പോ നല്ലതു ഉണ്ടാകാം ചീത്തയും ഉണ്ടാകാം അത് ബന്ധുക്കളിൽ നിന്നും ആകാം ചിലപ്പോൾ അത് അയൽക്കാരിൽ നിന്നും ആകാം അങ്ങനെ പല പ്രതിസന്ധികളിൽ കൂടെ കടന്നു ഒരു വീട് വെക്കുമ്പോൾ സ്ഥിരം കേൾക്കുന്ന മറ്റൊരു ചോദ്യത്തെ കുറിച്ച് അതിനുള്ള മറുപിടി ആണ് ഇ കുറിപ്പ്.

കഴിഞ്ഞ ദിവസം ഒരാൾ എന്റെ 5 കോടി രൂപയുടെ വീട് നോക്കി ചോദിച്ചു, താങ്കൾ ഈ 5 കോടിയുടെ വീടിനു ചെലവാക്കിയ പണംകൊണ്ട് എത്ര പേർക്ക് ഭക്ഷണം നൽകാമായിരുന്നുവെന്ന് താങ്കൾക്ക് അറിയാമോ എന്ന്? എനിക്ക് കൃത്യമായി അറിയില്ലെന്ന് ഞാൻ പറഞ്ഞു; ഞാൻ ഇ ബിൽഡിംഗ് വെച്ചത് മൂലം അടിസ്ഥാനം കെട്ടിയ പാറ ലഭിച്ച ക്വറിയിലെ തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചു 2 വർഷത്തോളം സ്ഥിരമായി പണി ഉണ്ടായിരുന്നത് മൂലം ഒരുപാടു മേശിരിമാർ ആശാരിമാർ മൈക്കാടുമാർ അങ്ങനെ 100 കണക്കിന് ആളുകൾ രക്ഷപെട്ടു. കട്ടകമ്പിനിയിലെ ആളുകൾക്ക് മുതൽ സിമെന്റ് ഫാക്റ്ററിയിൽ ജോലി ചെയ്യുന്നവർക്ക് വരെ പ്രത്യക്ഷമായും പരോഷകമായും ഭക്ഷണത്തിനുള്ള വഴി ഉണ്ടായി. ടൈൽ പണിക്കാർ മുതൽ പ്ലമ്പിങ് വയറിംഗ് ചെയ്യുന്നവർ.

അത് പണിയാൻ മെറ്റീരിയൽ വാങ്ങിയ കടകളിലെ ആളുകൾ അവരുടെ ഫാക്ടറിയിലെ ആളുകൾ അങ്ങനെ 100 കണക്കിന് ആളുകൾക്ക് ഭക്ഷണം ലഭിച്ചു. എന്തിനേറെ പറയുന്നു വിവിധ ഘട്ടങ്ങളിൽ ക്യാറ്ററിങ് ആളുകൾക്ക് വരെ ഭക്ഷണം ലഭിച്ചു ഇങ്ങനെയുള്ള ആയിരങ്ങള്‍ ഉണ്ട്. അതിനാൽ ഞാന്‍ മൊത്തം എത്ര പേർക്ക് ഭക്ഷണം നൽകി എന്ന് എനിക്ക് അറിയില്ല എന്ന് ഞാന്‍ മറുപടി കൊടുത്തു. നിങ്ങൾ എന്തെങ്കിലും വസ്തുക്കള്‍ വാങ്ങുമ്പോൾ, നിങ്ങൾ നിരവധി ആളുകളുടെ പോക്കറ്റിൽ പണം നിക്ഷേപിക്കുകയും അവര്‍ ചെയ്യുന്ന തൊഴിലുകള്‍ക്ക് മാന്യത നൽകുകയും ചെയ്യുന്നു. അവര്‍ ആത്മാഭിമാനത്തോടെ ആ പണം വാങ്ങുന്നു.

ഞാൻ ആ വീട് വെച്ചപ്പോൾ എൻ്റെ പണം പല വ്യക്തികളുടെ പോക്കറ്റില്‍ മാന്യതയോടെ എത്തി. എന്നാൽ ഞാന്‍ മറ്റൊരാൾക്ക് വെറുതെ എന്തെങ്കിലും നൽകുമ്പോൾ, ഞാൻ അവരുടെ അന്തസ്സും ആത്മാഭിമാനവും കവർന്നെടുക്കും. ഞാൻ ആ വീട് ഉണ്ടാക്കാതെ ആ പണം സൗജന്യമായി ആര്‍ക്കെങ്കിലും കൊടുത്താൽ അത് ഭിക്ഷക്കാരന് ഭിക്ഷ നൽകുന്നതിന് സമമാണ്. അത് വാങ്ങുന്നവരുടെ ആത്മാഭിമാനം തകര്‍ത്തു കളയും. അതുകൊണ്ട് ആരെങ്കിലും വില കൂടിയ വസ്തുക്കള്‍ വാങ്ങിയാൽ, എന്തിനാ വില കൂടിയ വസ്തുക്കള്‍ നിങ്ങള്‍ വാങ്ങിയത് ആ പണം കൊണ്ട് അനേകരെ സഹായിക്കാമല്ലൊ എന്ന കമന്റ് ഒഴിവാക്കുക NB: ഇത് വെറും ഒരു കഥ മാത്രം ആണ് .ഒരാൾ വലിയ വീടിന്റെ ഫോട്ടോ പോസ്റ്റ് ചെയ്താൽ ഉടൻ വരുന്ന കമന്റ് കാരണം പോസ്റ്റ് ചെയ്തത് ഫോട്ടോയും പ്രതീകാത്മകം ആണ്