അമ്മച്ചിയുടെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് വളരെ ഭയത്തോടുകൂടി ഞാൻ ഈ ഡോക്ടർമാരുടെ അടുത്തെത്തി ശേഷം നടന്നത് ഹൃദ്യം

EDITOR

ഇ മഹാമാരി കാലത്തു ആരോഗ്യ പ്രവർത്തകർ ചെയ്യുന്ന പ്രവർത്തികൾക്ക് എത്രമാത്രം പ്രശംസിച്ചാലും കൂടുതൽ ആകില്ല ഡോക്ടറുമാർ നഴ്സുമാർ ലാബുകാർ തുടങ്ങി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും പ്രശംസ അർഹിക്കുന്നു .ചില ഡോക്ടറുമാരുടെ സഹകരണവും രോഗിയോടുള്ള പ്രതികരണവും മാത്രം മതി അസുഖം മാറാൻ എന്ന് ചിലർ പറയാറുണ്ട്. അങ്ങനെ st തോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന രണ്ടു ഡോക്ടറുമാരെ കുറിച്ച് ജോഷി മാത്യു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ .

Dr. Vineetha. V. Nair, (Vascular Surgen )Dr.Murali Appukuttan (Gastro Surgen)
രണ്ട് പേരും ചങ്ങനാശ്ശേരി St.Thomas ആശുപത്രിയിൽലെ ഡോക്ടർമാർ കുറച്ചു ദിവസങ്ങളായി ഈ രണ്ടുപേരിൽ നിന്നും എനിക്കുണ്ടായ അനുഭവം ആരോടെങ്കിലും ഒക്കെ പങ്ക് വെക്കുവാനായി ഞാൻ വാക്കുകൾ തേടുന്നു. കിട്ടുന്നില്ല. കാരണം വർണ്ണാതീതമാണ് ഈ രണ്ട് പേരുടെയും ജോലിയോടുള്ള ആത്മാർത്ഥത. കൂടാതെ രോഗിയോടും അവരുടെ വേണ്ടപ്പെട്ടവരോടുള്ള സമീപനം.

എന്റെ അമ്മച്ചിയുടെ ഒരു ഓപ്പറേഷനും ആയി ബന്ധപ്പെട്ടാണ് വളരെ ആശങ്കയോടും ഭയത്തോടും കൂടി ഞാൻ ഈ ഡോക്ടർമാരുടെ അടുക്കൽ എത്തിയത്. വളരെ ഗൗരവത്തോടെ ചുരുക്കം വാക്കുകളിൽ നമ്മളെ ഒഴിവാക്കുന്ന ഇതുവരെ ഞാൻ കണ്ടിട്ടുള്ള ഡോക്ടർമരെ പ്രതീക്ഷിച്ചാണ് ഞാൻ ഡോക്ടറെ കാണാൻ കയറിയത്. എന്നാൽ എന്നെ അത്ഭുതപെടുത്തുന്നതായിരുന്നു അവരുടെ സമീപനം. വളരെ സൗമ്യമായി സാധാരണ ക്കാരന് മനസ്സിൽ ആകുന്ന രീതിയിൽ അസുഖത്തെ പറ്റി പറഞ്ഞു മനസ്സിലാക്കി. വലിയ ഒരു ഓപ്പറേഷൻ നടത്തുന്നതിന്റെ യാതൊരു സമ്മർദ്ധവും എനിക്കോ രോഗിക്കോ നൽകാതെ നമ്മൾ സ്വപ്നം കണ്ടുണർന്നത് പോലെ ഓപ്പറേഷനും കഴിഞ്ഞു ഒരാഴ്ച ഹോസ്പിറ്റൽ വാസം കഴിഞ്ഞു അമ്മച്ചി വീട്ടിൽ വിശ്രമിക്കുന്നു.

ഓപ്പറേഷന് ശേഷം എല്ലാ ദിവസവും എന്നെ വിളിച്ചു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരുന്നു. ഏതു സമയത്തും ആവശ്യം വന്നാൽ ഡോക്ടർ നെ വിളിക്കാൻ ഫോൺ നമ്പർ നൽകുന്നു. നമ്മുടെ ഒക്കെ ജീവിതത്തിൽ പലപ്പോഴും ദൈവ സാന്നിധ്യം പലരുടെയും രൂപത്തിൽ നമ്മുക്ക് അനുഭവഭേദ്യം ആകാറില്ലേ??? ഞാനും കണ്ടു എന്റെ ദൈവത്തെ.. ഈ ഭിഷഗ്വരന്മാരുടെ രൂപത്തിൽ… അത്ഭുതത്തോടെ അതിൽ കൂടുതൽ ആദരവോടെ നിറഞ്ഞ പ്രാത്ഥനയോടെ ഈ ആതുര ശിശ്രുഷകർക്കു മുന്നിൽ കൈകൂപ്പുന്നു ഇതാണ് ഡോക്ടർ ഇങ്ങനെ ആകണം ഡോക്ടർ.Big salute.