രണ്ടും മൂന്നും വർഷം കോച്ചിങ്ങിനു പോയി ഇത്തവണയും മോന് എംബിബിഎസ് കിട്ടുമെന്ന് തോന്നുന്നില്ല എന്ന് പറയുന്ന മാതാപിതാക്കളോട്

EDITOR

NEET പരീക്ഷ കഴിഞ്ഞു ഇന്ന് അതുകൊണ്ടു തന്നെ ധാരാളം ഫോൺ കാളുകൾ വന്നു.
സാർ MBBS ആണ് മനസ്സിൽ ഉണ്ടായിരുന്നത്. കിട്ടുമെന്ന് തോന്നുന്നില്ല.Mon വളരെ നിരാശയിലാണ്; കഴിഞ്ഞവർഷം കിട്ടാഞ്ഞതുകൊണ്ടു repeat ചെയ്തതാണ്. ഇപ്പ്രാവശ്യം തീരെ പ്രതീക്ഷയില്ല.NEET കിട്ടുന്നില്ലെങ്കിൽ വേറെ വല്ല നല്ല കോഴ്സും ഉണ്ടോ?”പ്രിയ മാതാപിതാക്കളെ, കുട്ടികളെ ഇന്ന് MBBS ലോകത്തെ വലിയ സംഭവം ഒന്നും അല്ല. MBBS നു അപ്പുറം ലോകം അവസാനിക്കും എന്നുള്ള മനോഭാവം ആണ് ആദ്യം മാറേണ്ടത്.ഏതു മത്സര പരീക്ഷക്ക് ഇന്ത്യയിൽ തയാറെടുക്കുമ്പോഴും ഒന്നോ രണ്ടോ fall back options കൂടി പ്ലാൻ ചെയ്യണം. ലോകത്തു ഏറ്റവും വലിയ admission മത്സരം നടക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ലോകത്തു മറ്റെവിടെയാണ് ഇത്രയധികം യുവജനങ്ങൾ ഓരോ മത്സര പരീക്ഷയും എഴുതുന്നത്?

അതുകൊണ്ടു നിങ്ങൾ എത്ര മിടുക്കരാണെങ്കിലും ഒരൽപം ഭാഗ്യവും കൂടി ഉണ്ടെങ്കിലേ നമ്മൾ ആഗ്രഹിക്കുന്ന കോഴ്സുകൾ ഒക്കെ ലഭിക്കൂ. പണം ധാരാളം ഉള്ളവർക്ക് മിക്ക കോഴ്സുകളും ‘വാങ്ങിക്കാൻ’ കഴിയും, അത് വേറെ കാര്യം.
വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണുക. MBBS നു അഡ്മിഷൻ കിട്ടാത്തത് ചിലപ്പോൾ ഭാഗ്യവും ആകാം. രണ്ടു പ്രാവശ്യം IIT ശ്രമിച്ചു കിട്ടാതെ പോയ ആളാണ് 2009 ൽ നോബൽ ജേതാവായ വെങ്കിട്ടരാമൻ രാമകൃഷ്ണൻ. Doctor ആകാൻ പറ്റാതെപോയപ്പോൾ civil service ലും മറ്റും തിളങ്ങിയ എത്രയോ പേർ. അടുത്ത ദിവസമാണ് MIT യിലെ ആണവ ഫ്യൂഷൻ കണ്ടുപിടുത്തത്തിൽ പങ്കാളിയായ കൊല്ലം കാരനായ സിൽവസ്റ്റർ നൊറോണ യെക്കുറിച്ചു പത്രത്തിൽ കണ്ടത്. നാട്ടിൽ MSc chemistry പഠിച്ചിട്ടാണ് അദ്ദേഹം MIT യിൽ എത്തിയത്. അങ്ങനെ എത്രയോ പേർ.

ഇനി doctor ആയ എത്രപേർക്ക് PG ക്കു admission കിട്ടുന്നുണ്ട്? എത്ര പേര് ‘നല്ല’ ഡോക്ടർ ആകുന്നുണ്ട്? ഒരു respectful life നു ഭാഗ്യം എത്രപേർക്കുണ്ട്?
നിങ്ങൾ നിങ്ങളുടെ കഴിവ് ഏതു മേഖലയിൽ ആണ് എന്ന് കണ്ടെത്തി നല്ലരീതിയിൽ വർക്ക് ചെയ്താൽ ഏതു രംഗത്തും career കണ്ടെത്താനും വിജയിക്കാനും കഴിയും!
ഇനി മെഡിക്കൽ രംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന genetics, virology, bacteriology, Medical bio technology, മൈക്രോ ബയോളജി ഒക്കെ basics science പഠനത്തിലൂടെ എത്തിപ്പിടിക്കാൻ പറ്റുന്ന മേഖലകൾ ആണ്.

Just a few examples.നല്ല ഗൈഡൻസ് ആത്‌മവിശ്വാസവും ഫോക്കസും നൽകും. സാധ്യതകളെ തിരിച്ചറിയാനും അതിലേക്കുള്ള career path ആസൂത്രണം ചെയ്യാനും സഹായിക്കും. MBBS അഡ്മിഷൻ കിട്ടിയവർക്കും Career guidance വലിയ ഗുണം ചെയ്യും എന്ന് അനേക ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്.
ലോകം മാറി. തൊഴിൽ രംഗം അതിവേഗം മാറുന്നു.സാങ്കേതികവിദ്യയും സാധ്യതയും എല്ലാം മാറുകയാണ് നമ്മുടെ ചിന്താഗതിയിലും മനോഭാവത്തിലും തിരിച്ചറിവിലും കൂടി ആ മാറ്റം പ്രതിഫലിച്ചില്ലെങ്കിൽ പരീക്ഷ ജയിച്ചാലും നമ്മൾ ജീവിതത്തിൽ തോറ്റുപോയെക്കാം.
Sunil Kuruvilla
Founder INSIGHT MISSION