സ്വപ്നത്തിൽ വിചാരിക്കാത്ത തട്ടിപ്പ് എന്റെ 2 വീടുകൾ വാടകക്ക് കൊടുക്കുമെന്ന പരസ്യം സോഷ്യൽ മീഡിയയിൽ ഇട്ട ശേഷം നേരിട്ടത്

EDITOR

ഓൺലൈൻ പറ്റിപ്പുകളുടെ കാലം ആണ് ഇത് ഒന്ന് ശ്രദ്ധ തെറ്റിയാലോ അബദ്ധത്തിൽ നമ്മുടെ ഡീറ്റൈലോ അതുമല്ലങ്കിൽ ഒ റ്റി പി യോ പങ്കുവെച്ചാലോ കാലി ആകുന്നതു നമ്മുടെ ബാങ്ക് അക്കൗണ്ടുകൾ ആകും .അതിനാൽ അപരിചിതർക്കോ അതുമല്ലെങ്കിൽ ബാങ്കിൽ നിന്നും മറ്റും വിളിക്കുന്നു എന്ന് പറഞ്ഞു ഫോൺ ചെയ്താലോ ഒരു കാരണവശാലും നമ്മുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാതെ ഇരിക്കുക.ശ്രീ നജീബ് ഓ എൽ എക്‌സിൽ ഒരു പരസ്യം ഇട്ടു ശേഷം അദ്ദേഹത്തെ പറ്റിക്കാൻ ശ്രമിച്ചത് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

ഈ ( +91 80994 02894) നമ്പറിൽ നിന്നുള്ള കാളുകൾ സൂക്ഷിക്കുക
എനിക്കുണ്ടായ ഒരു അനുഭവം പങ്കു വെക്കാം.എന്റെ 2 വീടുകൾ മഞ്ചേരിയിൽ വാടകക്ക് കൊടുക്കാനുള്ള പരസ്യം olx ലും മറ്റു സോഷ്യൽ മീഡിയകളിലും പബ്ലിഷ് ചെയ്തിരുന്നു. ഹൈദരാബാദിൽ നിന്നാണ് എന്ന് പറഞ്ഞു ഒരു സ്ത്രീ എന്നെ വിളിച്ചു വീടിന്റെ കൂടുതൽ ഫോട്ടോസും വീഡിയോകളും ആവശ്യപ്പെട്ടത് പ്രകാരം ഞാൻ അയച്ചു കൊടുത്തു. അവൾ മിലിറ്ററിയിൽ ആണെന്നും കോഴിക്കോട് എയർപോർട്ടിലാണ് പുതിയ പോസ്റ്റിങ്ങ്‌ ആണ് എന്നും പറഞ്ഞു (ഹിന്ദിയിലാണ് സംസാരം). Cisf ആണോ എന്ന് ചോദിച്ചപ്പോൾ അല്ല ആർമി എന്നാണ് പറഞ്ഞത്. പിറ്റേന്ന് കാലത്ത് വീണ്ടും എന്നെ വിളിച്ചു അവൾക്കും ഹസ്ബന്റിനും വീട് ഇഷ്ട്ടപ്പെട്ടു വാടകയും അഡ്വാൻസും ഞാൻ പറഞ്ഞതും ok. ഇനി വീടിന്റെ വാടകക്കരാറ് ഉണ്ടാക്കാനും അഡ്വാൻസ് ട്രാൻസ്ഫർ ചെയ്യാനും മിനിസ്ട്രി ഓഫ് ഡിഫെൻസ് എന്റെ id ആധാർ ബാങ്ക് ഡീറ്റെയിൽസ് etc ആവശ്യം ഉണ്ട് ഉടൻ അയച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ എനിക്ക് സംശയം തോന്നി.

ഞാൻ എനിക്ക് അഡ്വാൻസ് വേണ്ട നിങ്ങൾ മഞ്ചേരിയിലേക്ക് ധൈര്യമായി വരിക വീട് ഇഷ്ടപ്പെട്ടാൽ 10 ഡേയ്‌സ് താമസിച്ചതിന് ശേഷം വാടക തന്നാൽ മതി അപ്പോൾ എഗ്രിമെന്റ് ഉണ്ടാക്കിയാലും മതി എന്ന് പറഞ്ഞപ്പോൾ അവൾ അവളുടെ മിലിറ്ററി യൂണിഫോമിലുള്ള id യും മറ്റു ഡോക്യൂമെന്റുകളും വാട്സ്ആപ്പ് അയച്ചു തരികയും എന്നോട് നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എഗ്രിമെന്റ് അവിടെ വെച്ചു തന്നെ ഉണ്ടാക്കി അവരുടെ സീനിയർ ഓഫീസറുടെ അപ്പ്രൂവൽ വാങ്ങിയാലെ വാടക പെട്ടെന്ന് കിട്ടിതുടങ്ങൂ അതുകൊണ്ടാണെന്നു പറഞ്ഞു.

എന്തായാലും ഞാൻ താങ്കളുടെ ആർമി id കൾ എല്ലാം ഒന്ന് verify ചെയ്തിട്ടു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞപ്പോൾ ഉടൻ എല്ലാം ഡിലീറ്റ് ചെയ്തു. അവൾ വിളിച്ച നമ്പർ +91 8099402894.ഈ നമ്പറിൽ നിന്നും ആർക്കെങ്കിലും ഇത് പോലുള്ള calls വന്നാൽ ഉറപ്പിക്കുക ഒന്നാം തരം ഫ്രോഡ് ആണെന്ന്.ഞാൻ ഉടൻ കോഴിക്കോട് എയർപോർട്ടിൽ ഹൈ റാങ്കിൽ വർക്ക്‌ ചെയ്യുന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അദ്ദേഹം പറയുന്നത് കോഴിക്കോട് എയർപോർട്ടിൽ മിലിറ്ററി/ആർമി സേവനം ഇല്ല അവിടെ cisf, പോലീസ്, ഫയർ and സേഫ്റ്റി തുടങ്ങിയ ഡിപ്പാർട്മെന്റുകൾ മാത്രമേ ഉള്ളൂ. Cisf കാർക്ക് അവരുടെ ക്യാമ്പും താമസവും എയർപോർട്ടിനെ ചാരി തന്നെ ഉണ്ട് അവർക്കു പരിധി വിട്ട് പോവാൻ പാടുള്ളതുമ്മല്ല.ഫ്രോടുകളെ സൂക്ഷിക്കുക ഫ്രോഡ് കാളുകളും സൂക്ഷിക്കുക. ഒരു കാരണവശാലും നമുക്ക് ഉറപ്പില്ലെങ്കിൽ നമ്മുടെ ഡീറ്റെയിൽസ് ആർക്കും കൊടുക്കാതിരിക്കുക.

കടപ്പാട് : നജീബ്