പേശീക്ഷയം മൂലം കാലു തളർന്ന വിനീതയെ വിവാഹശേഷം വരൻ കാറിലേക്ക് എടുത്തു കയറ്റുന്നു ഏറ്റവും സന്തോഷം നൽകിയ ചിത്രം

EDITOR

വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന ഒരു ദിവസം ആണ് പുരുഷനും സ്ത്രീക്കും അത് ഒരുപോലെ തന്നെ .അത് പോലെ ഇ ഫോട്ടോ കാണുന്ന എല്ലാവര്ക്കും സന്തോഷം നൽകുന്ന ഒരു വാർത്ത ആണ് ഇത്.ആലപ്പുഴയിൽ ഇന്ന് നടന്ന ഒരു വിവാഹം.വിനീതക്കും സുബ്രഹ്മണ്യനും നാടാകെ ആശിർവാദമേകി അരയ്ക്ക് താഴെ സ്വാധീനം ഇല്ലാത്ത യുവതിയുടെ വിവാഹം ഈരേഴ വടക്ക് നിർമിതി കോളനി നിവാസികളായ വേണുഗോപാലിന്റെയും ഓമനയുടെയും മകളാണ് വിനീത. വിനീതയുടെ സഹോദൻ വിനീഷും അരയ്ക്ക് താഴെ സ്വാധീനം ഇല്ലാത്ത നിലയിലാണ് . പേശീക്ഷയം മൂലം കാലുകൾ തളർന്ന് 14 വർഷമായി ചക്രക്കസേരയിൽ ജീവിക്കുന്ന വിനീതക്ക് നാട് മുഴുവൻ ഒരേ പോലെ ആശംസകൾ അറിയിക്കുന്നു.

ക്യാൻസർ ബാധിതയായ ഓമനയുടെയും അംഗ പരിമിതരായ മക്കളുടെയും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന വേണുഗോപാലിന്റെ കൂലി പ്പണിയിൽനിന്ന് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത് .14 വർഷംമുമ്പ് പിടിപെട്ട മസ്കുലർ ഡിസ്ട്രോഫി രോഗമാണ് ഇരു വരെയും വീൽചെയറിലാക്കിയത്.പാലക്കാട് തൃത്താല മച്ചിങ്ങൽ വീട്ടിൽ പരേത നായ അപ്പുക്കുട്ടന്റെയും ശാരദയുടെയും മകൻ സുബ്രഹ്മണ്യൻ ആണ് വിനീതയെ വിവാഹം കഴിച്ചത്.മറ്റം മഹാദേവർ ക്ഷേത്രത്തിലായിരിന്നു വിവാഹം . മംഗല്യസഹായ സംഘാടകസമിതി രൂപീകരിച്ചാണ് വിവാഹക്രമീകരണം നടന്നത്. വിനീതക്കും സുബ്രഹ്മണ്യനും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു

ഫോട്ടോസ് : ബാബൂസ് പനച്ചമൂട്.