ഒരേക്കറില്‍ നിന്നും 30 ലക്ഷം വരുമാനം അഞ്ചര ഏക്കര്‍ റബര്‍ തോട്ടം വെട്ടി മാറ്റി മുൻ MLA PC ജോര്‍ജ് ചെയ്ത കൃഷി

EDITOR

ഒരേക്കറില്‍ നിന്നും 30 ലക്ഷം വരുമാനം.അഞ്ചര ഏക്കര്‍ റബര്‍ തോട്ടം വെട്ടി മാറ്റി മറ്റൊരു കൃഷി സ്ഥലമായി മാറ്റിയിരിക്കുകയാണ് പൂഞ്ഞാര്‍ മുൻ MLA ശ്രീ. PC ജോര്‍ജ്. റബര്‍ കൃഷിയില്‍ ഒരു കാലത്ത് വന്ന ഭീമമായ നഷ്ട്ടമാണ് അദ്ധേഹത്തെ ഇങ്ങിനൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചത്.കാട്ടുവേപ്പ് എന്ന മരമാണ് ഈ തോട്ടത്തില്‍ കൃഷി ചെയ്തിരിക്കുന്നത്. പേപ്പര്‍ ഉണ്ടാക്കുവാനുള്ള പള്‍പ്പ് എടുക്കാനായാണ് ഇതിന്റെ തടി ഉപയോഗിക്കുനത്. നല്ല നീളത്തില്‍ വണ്ണം വെക്കുന്ന മരമാണ് ഇത്.അദ്ദേഹം പറയുന്നതനുസരിച്ച് ഒരേക്കര്‍ സ്ഥലത്ത് റബ്ബര്‍ വെച്ച് അത് വെട്ടി റബര്‍ പാല്‍ എടുക്കുവാനും, നല്ല രീതിയില്‍ പാല്‍ ലഭിക്കുവാനും മരത്തിന്റെ വളര്‍ച്ച അനുസരിച്ച് ഏഴു മുതല്‍ പത്തു വര്ഷം വരെ സമയം എടുക്കും.ആദ്യത്തെ മൂന്ന് വര്‍ഷമാണ്‌ റബറിന് ഇടയില്‍ കപ്പ വാഴ മുതലായവ കൃഷി ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.നല്ല റബര്‍ തൈയ്യ്ക്ക് ശരാശരി നൂറു രൂപ വിലയുണ്ട്‌. അത് നടാനുള്ള ചെലവ്, തടം എടുക്കല്‍, വളം ഇടീല്‍ തുടങ്ങിയ ചിലവുകള്‍ വേറെ.
തിരികെ വരുമാനം ലഭിച്ചു തുടങ്ങുവാന്‍ 7-10 വര്ഷം എങ്കിലും എടുക്കും. സ്വന്തമായി വെട്ടുന്നവരാണേല്‍ മാത്രം ഇപോഴത്തെ വിലയില്‍ അത്യവശ്യം ദിവസം 1000 – 1200 രൂപ നല്ല പാലുള്ള മരങ്ങളില്‍ നിന്ന് ലഭിക്കും.അതും ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ആണ് സാധാരണ മരങ്ങള്‍ വെട്ടുക.

കൂലി കൊടുത്ത് വെട്ടിക്കുന്നവരണേല്‍ ഒരു ദിവസം ചിലവ് കഴിഞ്ഞു മിച്ചം കിട്ടുക 200 രൂപയാകും. സ്വന്തമായി ചെയ്യുന്നവര്‍ക്ക് ഒരു മാസത്തെ വരുമാനം നോക്കിയാല്‍ 12000 – 20000 രൂപ വരുമാനം ലഭിക്കും. അതും എല്ലാ മാസവും റബര്‍ വെട്ടാന്‍ സാധിക്കില്ല. 100 -150 ദിവസങ്ങള്‍ ആണ് ഒരു വര്ഷം നല്ല രീതിയില്‍ വെട്ടാന്‍ പറ്റുക. അതായത് ഒരു വര്‍ഷം ശരാശരി ഒരു ലക്ഷം രൂപ പ്രതീഷിക്കാം.
ഇതേ സ്ഥലത്ത് കാട്ടുവേപ്പ് വെച്ചാല്‍ ഒരേക്കറില്‍ 300 മരങ്ങള്‍ വെക്കുവാന്‍ സാധിക്കും. പത്തടി അകലമാണ് വേണ്ടത്. യാതൊരു വിധത്തില്‍ ഉള്ള വളപ്രയോഗവും ഇതിനില്ല. 10 വര്‍ഷമാവുമ്പോള്‍ വെട്ടി വില്‍ക്കാം എന്ന് ഇദ്ദേഹം പറയുന്നു.

3 വര്‍ഷങ്ങള്‍ കൊണ്ട് ഈ മരങ്ങള്‍ 20 ഇഞ്ച് വണ്ണത്തിനു മുകളില്‍ ആയി.10 വർഷം ആകുമ്പോൾ ശരാശരി 10000 രൂപ ഒരു തടിക്കു വില ലഭിച്ചാല്‍ 300 തടിക്കു 30 ലക്ഷം രൂപ വില ലഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. 7000 രൂപ വില ലഭിച്ചാല്‍ പോലും 21 ലക്ഷം രൂപ വില ലഭിക്കും. പത്തു വര്ഷം കൊണ്ട് റബര്‍ കൃഷിയില്‍ ഇതിന്റെ പകുതി പോലും കിട്ടിലാന്നും ഇദേഹം പറയുന്നു. ഇറക്കുമതി നിര്‍ത്തി ഇവിടുള്ള റബ്ബര്‍ കമ്പനികള്‍ നല്ല വിലയില്‍ സ്വീകരിക്കാതിടത്തോളം കാലം റബര്‍ കൃഷിയില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്താന്‍ സാധിക്കില്ല എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.