ഇ രണ്ടു ടൈൽ ചേർക്കുമ്പോ നമ്മുടെ വിചാരം 4 SQFT എന്നാണ് പക്ഷെ സത്യത്തിൽ നാം പറ്റിക്കപ്പെടുന്നു

EDITOR

ടൈൽസ് എടുക്കുബോൾ സ്ഥിരമായി കണ്ടുവരുന്ന ഔരു തട്ടിപ്പിനെ ഒന്ന് ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയാണു ഈ പോസ്റ്റ്‌,ഞങ്ങൾ പല പ്രൊജെക്ടുകൾക്കായി പാല സ്ഥാപനങ്ങളിൽ നിന്നും ടൈലുകൾ എടുക്കാറുണ്ട് എന്നാൽ 50% സ്ഥാപനങ്ങളും ഈ രീതിയിൽ നമ്മെ തട്ടിപ്പിന് ഇരയാക്കുന്നുണ്ട്.സാധാരണ ടൈൽസ് 300mm X 300mm
300mm X 450mm,300mm X 600mm,600mm X 600mm ഇതിൽ ഉതാഹരണത്തിനായി 600mm X 600mm ടൈൽസ് നമ്മൾ എടുക്കുബോൾ സ്ഥാപനം 4 SQFT കണക്കാക്കും യഥാർത്ഥത്തിൽ ഇതു 3. 875 SQFT ആണ്, 610mm X610mm ഉള്ള ടൈൽസ് ആണെങ്കിൽ മാത്രമാണ് 4 SQFT വരുക.

പലപ്പോളും നമ്മൾ വെസ്റേജ് കണക്കാക്കി അഡിഷണൽ ക്വാണ്ടിറ്റി എടുത്താലും തികയാതിരിക്കാൻ ഇത്തരത്തിലുള്ള calculation ഇടയാക്കാറുണ്ട്.
സാധാരണ 600mm X600mm size നാലെണ്ണമാണ് ഒരു ബോക്സിൽ വരാറ് 15.5 SQFT ആണ് ഒരു ബോക്സ്‌ ടൈൽസ്.എന്നാൽ ഷോപ്പ് 16Sqft ആയി കണക്കാക്കുന്നു. പലപ്പോഴും ആരും ഇതുമായി ക്രോസ്സ് ചെക്ക് ചെയ്യാറില്ല എന്നാണ് വാസ്തവം,
പലപ്പോളും ഈ ടൈൽസ് വേണ്ടത്ര ക്വാണ്ടിറ്റി ഇല്ല എന്ന് തിരിച്ചറിയുന്നത് ടൈൽസ് പണി അവസാനിക്കുന്ന ഘട്ടത്തിൽ ആവും അപ്പോൾ ബാക്കി വാങ്ങാൻ നോക്കിയാൽ ചിലപ്പോൾ സെയിം ബാച്ച് ലഭിക്കണം എന്നില്ല അപ്പോൾ കളർ വാരിയേഷൻ ഉണ്ടാവാൻ സാധിത കൂടുതലാണ്.

പിന്നീട് എടുക്കുന്ന ടൈലിനും ട്രാൻസ്പോർടാഷനും നമ്മൾ അഡിഷണൽ പണം ചിലവാക്കുകയും വേണം3.125 % ആണ് നമ്മുക്ക് ഇത്തരത്തിൽ നഷ്ടം സംഭവിക്കുന്നത്, എന്നുവെച്ചാൽ 1000 SQFT വാങ്ങുബോൾ 968.75 SQFT മാത്രമാണ് നമ്മുക്ക് ലഭിക്കുന്നത്,തൊട്ടു മുൻപ് വാങ്ങിയ ബില്ലിലും ഇത്തരത്തിൽ ആണ് ഷോപ്പ് കണക്കാക്കിയത്. പിന്നീട് അവരുമായി സംസാരിച്ചപ്പോൾ ബാക്കി ടൈൽസ് അവർ അവരുടെ ചിലവിൽ സൈറ്റിൽ എത്തിപ്പിക്കുകയു ചെയ്തു, പലപ്രാവിശ്യം ഇതു അവർത്തിച്ചതുകൊണ്ടാണ് ഇതു എല്ലാവരിലേക്കും എത്തിക്കണം എന്നു വിചാരിച്ചതു ഇത് വ്യക്തമായി മനസിലാക്കാൻ വീഡിയോ കാണാം
കടപ്പാട്