ഒരു സിനിമക്ക് പോയാൽ കുട്ടികളില്ലാത്തതിന് ആശുപത്രിയിൽ പോവുകയല്ല കണ്ടില്ലേ അവരുടെ അഹങ്കാരം സിനിമക്ക് പോകുന്നു കുറിപ്പ്

EDITOR

ആറര വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൻ വന്നു.🥰(RAYAN SURUMI SHEBIN)ഓഗസ്റ്റ് 31 ഞങ്ങൾക്ക് ഏറ്റവും സുന്ദരമായ നിമിഷം സമ്മാനിച്ചാണ് പടിയിറങ്ങിയത് ഒരു കുഞ്ഞായി കഴിഞ്ഞാൽ സ്ത്രീ,പുരുഷൻ എന്ന രീതിയിൽ ജീവിതം ധന്യമായി പൂർണ്ണതയിൽ എത്തി അങ്ങനെയുള്ള തലക്കെട്ടുകൾ കൊണ്ടുള്ള എഴുത്തുകൾ പലപ്പോഴും കണ്ടിട്ടുണ്ട് സാമൂഹിക മാധ്യമത്തിൽ അന്ന് മുതൽ മനസ്സിൽ കുറിച്ചതാണ് എന്നെങ്കിലും ഒരു കുഞ്ഞുണ്ടായാൽ സന്തോഷത്തിൽ മതിമറക്കാതെ ഞങ്ങളെ പോലെ കാത്തിരിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും എഴുതണമെന്ന്.അവർക്കായി മാത്രമുള്ള ഒരു എഴുത്താണ്,തിരക്കുകൾ കഴിഞ്ഞാൽ സമയമുണ്ടെങ്കിൽ എല്ലാവർക്കും വായിക്കാം.ഒന്ന് മാത്രം പറയട്ടെ ഈ ലോകം എൻ്റെയും,നിങ്ങളുടെയും നമ്മുടെ എല്ലാവരുടെയും ആണ്, ഈ ലോകത്ത് കുട്ടികൾ ഉള്ളവർക്കും,കുട്ടികൾക്കായി കാത്തിരിക്കുന്നവർക്കും ഒരേ ഇടമുണ്ട്.

ഇവിടുത്തെ രുചിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ,നല്ല വസ്ത്രം ധരിക്കാൻ,നല്ല സിനിമകൾ കാണാൻ,മനോഹരമായ യാത്രകൾ ചെയ്യാൻ, പാട്ട് കേൾക്കാൻ,തോന്നിയാൽ ഡാൻസ് കളിക്കാൻ,പൂമ്പാറ്റകളെ പോലെ പാറി പറന്നു നടക്കാൻ,എല്ലാവർക്കും സ്വാതന്ത്രം ഉണ്ട് ഒരു ചെറിയ അനുഭവം കൂടി നിങ്ങളോട് പങ്ക് വെക്കുന്നു കഴിഞ്ഞ വെക്കേഷൻ നാട്ടിൽ പോയപ്പോൾ കോഴിക്കോട് ഉള്ള പ്രസിദ്ധനായ ഒരു ഡോക്ടറുടെ അടുത്ത് പോയി,ജയിൽ പോലെയാണ് ഹോസ്പിറ്റൽ രാവിലെ തന്നെ appointment എടുക്കണം,അവിടുള്ള ഒരു സ്റ്റാഫും ചിരിക്കില്ല,നമ്മുടെ ഹിസ്റ്ററി മുഴുവൻ ഒരു ലേഡി സ്റ്റാഫ് എഴുതി എടുക്കും,ഡോക്റ്റർ വരാൻ കുറച്ച് സമയമെടുത്തത് കൊണ്ട് ഞാനും അവളും ഹോസ്പിറ്റലിൻ്റെ പുറത്ത് ഇരിക്കനായി വെച്ചിട്ടുള്ള കസേരയിൽ അടുത്തിരുന്നു സംസാരിച്ചു,ഇടയ്ക്ക് ഞങൾ ചിരിച്ചു നല്ല സന്തോഷത്തോടെ സമയം ചിലവഴിച്ചു,പെട്ടന്ന് ഡോക്റ്റർ വന്ന്,എല്ലാവരും നിശബ്ദമായി ഞങ്ടെ ടോക്കൺ നമ്പർ 3 ആയിരുന്നു,ഞങൾ ഡോക്ടറുടെ റൂമിൻ്റെ പുറത്തായി കാത്തിരുന്നു,അവിടെ സ്ഥിരമായി കാണിക്കുന്നവർ ആണെന്ന് തോന്നുന്നു വന്ന എല്ലാവരുടെയും മുഖത്ത് വല്ലാത്ത ഭയം,പലരും ഒരു ശബ്ദവും ഉണ്ടാക്കാതെ പതിയെ നടക്കുന്നു,എല്ലാവരുടെയും മുഖത്ത് ജീവിതത്തിൽ എന്തോ വലിയ പാപം ചെയ്ത വികാരം,ഞങ്ങടെ സമയമായി ഞങൾ ഡോക്ടറുടെ റൂമിലേക്ക് കയറി ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും ഹോസ്പിറ്റലിൽ ജോലിചെയ്ത അനുഭവം കൊണ്ടെന്തോ ഞങൾ അറിയാതെ *good morning ഡോക്റ്റർ എന്ന് പറഞ്ഞു.

പിന്നെ ഞങൾ കേട്ടത് വലിയൊരു പൊട്ടിത്തെറി ആണ്, ആ ഡോക്റ്റർ എന്തോ പറഞ്ഞു ആക്രോഷിക്കുന്നൂ, ഇടക്കെപ്പോഴോ ഡോക്റ്റർ പറഞ്ഞ ചില വാക്കുകൾ എൻ്റെ ശ്രദ്ധയിൽ പെട്ടു**രണ്ട് പേരും നല്ല ഡ്രെസ്സും ധരിച്ച് അടിച്ച് പൊളിച്ചു നടക്കുവാ,രാവിലെ തന്നെ വന്ന് ചിരിച്ചു കളിച്ചു നിൽക്കുന്നത് ഞാൻ കണ്ട്(എവിടെ, അങ്ങേര് വന്നിട്ട് കുറച്ച് സമയമേ ആയിരുന്നുള്ളൂ,അദ്ദേഹം അവിടെ വരുന്നവര് ചിരിക്കുന്നുണ്ടോ എന്നറിയാൻ ജോലിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട് ബല്ലാത്ത ജാതി ഡോക്റ്റർ..).അയാളുടെ ആക്രോശം കേട്ട് എൻ്റെ ഭാര്യ കരയാൻ തുടങ്ങി എന്നാലും അയാള് പിറുപിറുക്കല് നിർത്തുന്നില്ല ,ഞാനും ഒന്നും മിണ്ടിയില്ല എന്നാലും അയാള് ചാടി എഴുനേറ്റു ഞങ്ങളുടെകേസ് ഫയൽ എടുത്തു കീറാനായി തുടങ്ങി.

good morningഇത്ര വലിയ മോശം വാക്കാണെന്ന് അന്നാണ് ഞാൻ തിരിച്ചറിയുന്നത്പി ന്നെ അയാൾക്ക് ഞങ്ങളെ പരിശോധിക്കാൻ കഴിയില്ല എന്നായി ഞെട്ടലോടെ പുറത്തിറങ്ങിയ എൻ്റെ ചെവികളിൽ അവിടെ സ്ഥിരമായി കാണിക്കുന്ന ഒരാള് വന്ന് പറഞ്ഞു ആ ഡോക്റ്റർ ഒരു ചൂടനാണ് ആദ്യമായി വന്ന ഞാൻ ഡോക്ടറുടെ റൂമിൽ ഭാര്യയോടൊപ്പം കയറി ഡോക്ടറുടെ റൂമിൻ്റെ വാതിൽ അറിയാതെ അടച്ച് പോയി അതിന് ആ ഡോക്റ്റർ ചോദിച്ച ചോദ്യം അദ്ദേഹം എന്നോട് പറഞ്ഞത് കേട്ടപ്പോൾ എനിക്കുണ്ടായ അനുഭവം ചെറുതായി തോന്നി1000 രൂപ ആദ്യമേ ഫീസ് അടച്ചിരുന്നു പതിയെ റിസപ്ഷനിൽ പോയി അവിടുത്തെ സ്റ്റാഫിനോട് കാര്യം ചോദിച്ചു അതിന് ആ സ്റ്റാഫ് പറഞ്ഞ ഉത്തരമാണ് അടുത്ത കോമഡി ഡോക്റ്റർ മെഡിക്കൽ കോളജിലെ പ്രൊഫസർ ആണ്,നിങ്ങള് അദ്ദേഹത്തോട് എന്തിനാണ് ഗുഡ് മോണിംഗ് പറഞ്ഞത്,പിന്നെ നിങൾ രാവിലെ വന്ന് ഇരുന്നു ചിരിച്ചു സംസാരിക്കുന്നത് അദ്ദേഹം സിസിടിവിയിൽ കണ്ട്വേണമെങ്കിൽ എല്ലാവരും കഴിയുമ്പോൾ ഡോക്ടറോട് സോറി പറഞ്ഞു ഒന്നുകൂടി request ചെയ്തു കയറി നോക്കം അങ്ങനെ എന്തൊക്കെയോ പറഞ്ഞു.

ഒരു ഹോസ്പിറ്റലിൽ പാലിക്കേണ്ട എല്ലാ മര്യാദയോടെ,സ്വന്തം ഭാര്യയോട് ആർക്കും ദ്രോഹം ചെയ്യാതെ കുറച്ച് സമയം കിട്ടിയപ്പോൾ സംസാരിച്ചതിൻ്റെ കൂടെ അറിയാതെ ചിരിച്ചു പോയത് വലിയ കുറ്റമല്ല എന്ന് വിശ്വസിച്ച്, ആ ഡോക്ടറുടെ കാല് പിടിക്കാൻ മനസ്സ് അനുവദിച്ചില്ലകൊടുത്ത 1000 തിരിച്ചു തരാൻ പറഞ്ഞു പതിയേ അവിടുന്ന് ഇറങ്ങി.ഒരുപാട് ഡോക്റ്റർമാരെയും ആശുപത്രിയും കണ്ട എൻ്റെ ഭാര്യ ആകെ തളർന്നു പോയിരുന്നു പാവംരണ്ട് മാസം കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ചു കയറി വരണം ഞാൻ എന്തെങ്കിലും തിരിച്ചു പറഞാൽ പിന്നെ വലിയ പ്രശ്നമാകും,മൗനമാണ് ഭൂഷണം ( ആ ഡോക്ടറോട് തിരിച്ചു രണ്ട് വാക്ക് പറയാത്തതിൻ്റെ കുറ്റബോധം ഇന്നും എൻ്റെ മനസിലുണ്ട്,) വണ്ടി നേരെ റഹ്മത്ത് ഹോട്ടലിലേക്ക് വിട്ട് നല്ല രണ്ട് ചൂട് ബിരിയാണി കഴിച്ചാണ് ആ ദിവസം ഞങൾ എല്ലാം മറന്ന് വീട്ടിലേക്ക് മടങ്ങിയത്.

കേവലം ഗർഭ ധാരണം വൈകി എന്ന ഒറ്റ കാരണത്താൽ ആർക്കാണ് കുഴപ്പം എന്ന് ചോദിക്കുന്നവരോട് ഒരു നല്ല വസ്ത്രം ധരിക്കുമ്പോൾ കല്യാണം കഴിഞ്ഞ് 5 വർഷമായി കുട്ടികൾ ഒന്നും വേണ്ട അടിച്ച് പൊളിച്ചു നടക്കുകഎന്ന് പുറകിൽ നിന്ന് പിറുപിറുകുന്നവരോട്.ഏതേലും ഒരു സിനിമക്ക് പോകുമ്പോൾ കുട്ടികളില്ലാത്തതിന് ആശുപത്രിയിൽ പോവുകയല്ല കണ്ടില്ലേ അവരുടെ അഹങ്കാരം സിനിമക്ക് പോകുന്നു രണ്ടുപേരും എന്ന് പരാതി പറയുന്നവരോട് വല്ലപ്പോഴും ഒന്ന് ബീച്ച് കാണാൻ പോകുമ്പോൾ ആശുപത്രിയിൽ പോകാൻ സമയമില്ല അവർക്ക് സർകീട്ട് (യാത്ര) പോകാൻ സമയമുണ്ട്,എന്ന് മുറുമുറുകുന്നവരോട് എല്ലാം പെണ്ണിൻ്റെ മേൽ പഴിച്ച്ആണിന്.

ഒരു ശാരീരിക പ്രശ്നങ്ങളും ഉണ്ടാകില്ല എന്ന് ഇപ്പോഴും വിശ്വസിച്ചു നടക്കുന്ന നാട്ടിലെ അമ്മാവൻ,അമ്മയിമാരോട് രണ്ടുപേരും ജോലിക്ക് പോയി ശമ്പളം വാങ്ങുന്നത് കാണുമ്പോൾ അവർക്ക് ചികിത്സക്ക് താൽപര്യമില്ല കണ്ടില്ലേ രണ്ടുപേരും സമ്പാദിച്ചു കൂട്ടുന്നത് എന്ന് പറയുന്നവരോട്ഇഷ്ട്ടപെട്ട ഒരു വീടുവയ്ക്കുമ്പോൾ കുട്ടികൾ പോലുമില്ല എന്നിട്ട് അവരു പണിയുന്ന വീടിൻ്റെ വലിപ്പം കണ്ടില്ലേ ആർക്ക് വേണ്ടിയാണ് എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നവരോട് ഇഷ്ട്ടപെട്ട ഒരു ബുള്ളററ്, കാറോ വാങ്ങുമ്പോൾ പിന്നെ കുട്ടികൾ ഇല്ല എന്തിനാണ് ഇവർക്കൊക്കെ വണ്ടി എന്ന് പറയാതെ പറയുന്നവരോട്..മുകളിൽ പറഞ്ഞ ചില പഠിച്ച ഡോക്റ്റർമാർ അങ്ങനെയാണ് പിന്നെ എങ്ങനെ നാട്ടുകാർ നന്നാവും.

അത്തരക്കാരോട് പോകാൻ പറയണം കൂട്ടുകാരെ.നമ്മുടെ രണ്ട് വരകളും ഇന്നല്ലെങ്കിൽ നാളെ തെളിയുമെന്ന് മനസ്സിൽ വിശ്വസിച്ചു രണ്ടുപേരും അടിച്ച് പോളിച്ചങ്ങു ചുമ്മ ജീവിക്കുക.ആ സന്തോഷത്തോടെ ഉള്ള ജീവിതം മതി മുകളിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരംമനുഷ്യന് അസുഖങ്ങൾ വരുന്ന പോലെ, ആണിനോ,പെണ്ണിനോ വരാവുന്ന ചെറിയ ചെറിയ അസുഖമാണ് ഗർഭധാരണത്ത കാലതാമസം എന്നും, ചന്ദ്രനിൽ നേരിട്ട് കാല് കുത്തുന്ന കണ്ടുപിടുത്തം നടത്തിയ നല്ല ബുദ്ധിയുള്ള മനുഷ്യൻ കണ്ടുപിടിച്ച അതി നൂതന ചികിത്സാ രീതികൾ ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്നും തിരിച്ചറിഞ്ഞ് നല്ലൊരു സ്പെഷ്യാലിറ്റി ഡോക്ടറെ കണ്ട് വേണ്ട ഉപദേശം തേടി,തരുന്ന മരുന്നുകൾ കഴിച്ച് മുന്നോട്ട് പോകുക,റിസൾട്ട് 100%ഉണ്ടാകും.

പെട്ടന്ന് റിസൾട്ട് കിട്ടിയില്ലെങ്കിൽ ഉടനെ ഡോക്റ്റർമാരെ മാറി മാറി കാണിക്കുന്ന രീതിയും ഒഴിവാക്കുക,കാത്തിരിക്കുക,പ്രതീക്ഷയോടെ ഉള്ള കാത്തിരിപ്പാണ് ഏറ്റവും നല്ല ചികിത്സാ,അനുഭവിച്ചു അറിഞ്ഞവൻ്റെ വാക്കാണ് ഒരു കുഞ്ഞിനെ പോലും പ്രസവിക്കാത്ത ലോകത്തിൻ്റെ അമ്മയായ മതർ തെരേസയെ പോലെ, കല്യാണം പോലും കഴിക്കാതെ ജീവിതം മുഴുവൻ ശാസ്ത്രത്തിനും ലോകത്തിനും അർപ്പിച്ച അബ്ദുൽ കലാമിനെ പോലെ ലോകം ജയിച്ച പലരും കുഞ്ഞുങ്ങൾ ഇല്ലാതെ ചരിത്രം സൃഷ്ട്ടിച്ചവർ ആണ്.നമ്മുടെ ജീവിതം ഇതുപോലെയാണ് ഏതൊരു കയറ്റവും അവസാനിക്കുന്നത് ഒരു ഇറക്കത്തിലായിരിക്കും കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ പതറാതെ മുന്നോട്ട് നടന്നാൽ തീർച്ചയായും സുന്ദരമായ ഒരു പാത നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകുംഈ കാലവും കടന്ന് പോകും എന്ന് സ്വയം തിരിച്ചറിയുക ജീവിക്കുക, ആർക്കും ദ്രോഹം ചെയ്യാതെ ബാക്കിയെല്ലാം സംഭവിച്ചു കൊണ്ടേയിരിക്കും. സംഭവാമി യുഗേ യുഗേ
സ്നേഹപൂർവം
ഷെബിൻ മുഹമ്മദ്
സുറുമി ഷെബിൻ
റയാൻ സുറുമി ഷെബിൻ