ഈ മഴ സമയത്തു അപകടകരമാം വിധം നിൽക്കുന്ന അയൽക്കാരന്റെ മരം മുറിച്ചു മാറ്റാൻ നിങ്ങൾ ചെയ്യേണ്ടത്

EDITOR

ഇത് മഴ സമയം ആണ് പല ആളുകളും ദുരിതം അനുഭവിക്കുന്ന സമയം കൂടെ ആണ് ഇത് എന്ന് പറയേണ്ടി വരും .കാലാവസ്ഥ അനുകൂലം അല്ലെങ്കിൽ പ്രധാനമായും ഉള്ള പ്രശ്നം ആണ് ചാഞ്ഞു കിടക്കുന്ന മരം വീടിനു മുകളിലേക്കും പറമ്പിലേക്കും വീഴുന്നത് .നമ്മുടെ സ്വന്തം മരം എങ്കിൽ മുറിച്ചു മാറ്റാം സ്വയമായി പക്ഷെ അയൽക്കാരന്റെ മരം ആണ് ഈ രീതിയിൽ ഉള്ളത് എങ്കിൽ നമുക്ക് മുറിക്കാൻ കഴിയില്ല അയൽക്കാരൻ തന്നെ സ്വമേധയാ മുറിക്കണം .ചില അയൽക്കാർ പക്ഷെ അങ്ങനെ ചെയ്തു തരണം എന്നില്ല അത് പിന്നീട് അടിയിലും വഴക്കിലും കലാശിക്കുന്നത് പതിവ് ആണ്.

ഇനി അയക്കാരൻ മുറിച്ചു തരില്ല പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾക്ക് നിയമപരമായി എന്ത് ചെയ്യാം എന്ന് നോക്കാം .ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ മുൻസിപ്പൽ സെക്രട്ടറിക്കു ഒരു പരാതി രേഖാമൂലം കാര്യാ കാരണം സഹിതം എഴുതി നൽകുക.പഞ്ചായത്ത് ആക്റ്റ് 238 വകുപ്പ് അനുസരിച്ചു ഇത്തരം കാര്യങ്ങൾ തീരുമാനിച്ചു മരം മുറിച്ചു മാറ്റാൻ സെക്രട്ടറിക്ക് അധികാരം ഉണ്ട്.അങ്ങനെ പരിഹാരം കിട്ടിയില്ല എങ്കിൽ RDO യ്ക്ക് ഒരു പരാതി സമർപ്പിക്കാം അങ്ങനെ കൊടുക്കുന്ന പരാതിയിൽ വളരെ പെട്ടെന്ന് ആക്ഷൻ എടുക്കാൻ RDO യ്ക്ക് അധികാരം ഉണ്ട്.RDO ലഭിക്കുന്ന പരാതി തഹസിൽദാർക്കോ വില്ലേജ് ഓഫീസർക്കോ കൈമാറി അവർ എത്രയും വേഗം ഇ മരം മുറിച്ചു മാറ്റാൻ അല്ലെങ്കിൽ അപകടകരമായ ശാഖകൾ മുറിച്ചു മാറ്റാൻ ഉത്തരവ് നൽകും.

ഇനി അതും നടന്നില്ല എങ്കിൽ കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യുക.നിങ്ങൾക്ക് പരിഹാരം ലഭിക്കും പക്ഷെ കോടതി കാര്യങ്ങൾ സമയം എടുക്കും എന്ന് മാത്രം.ഇതിൽ എല്ലാം ഉപരി പേർസണൽ ആയി ചെയ്യാൻ കഴിയുന്നത് നിങ്ങളുടെ വാർഡ് മെമ്പറെയോ ഏതെങ്കിലും പൊതു പ്രവർത്തകനെയോ കണ്ടു സംസാരിച്ചു അയൽക്കാരനുമായി രമ്യമായി പ്രശ്നം പരിഹരിക്കുന്നത് തന്നെ ആണ് .കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നത് ഇരു കൂട്ടർക്കും നഷ്ടം മാത്രം ആയിരിക്കും സംഭവിക്കുക.