ലാബ് പരിശോധനയ്ക്ക് പൊരിവെയിലത്ത് നിന്ന മലയാളിയുടെ മുന്നിലേക്ക് അജ്‌മാൻ പോലീസ് വന്നു ശേഷം സംഭവിച്ചത് ഹൃദ്യം

EDITOR

ഇങ്ങനെയാവണം പോലീസ് നമ്മൾ ഈ വാർത്ത അധികം ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ശ്രദ്ധിക്കില്ല, കാരണം നമുക്കിതൊന്നും അത്ര പരിചിത മില്ലല്ലോ ?മൂന്നു ദിവസം മുൻപ് യു.എ.ഇ യിലെ അജ്‌മാനിൽ പി.സി.ആർ പരിശോധനയ്ക്കായി പൊരിവെയിലത്ത് കാത്തുനിൽക്കുകയായിരുന്ന ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന മലയാളി കുടുംബത്തിന് തങ്ങളുടെ പെട്രോളിംഗ് വാഹനത്തിൽ കയറിയിരിക്കാൻ അവസരം നൽകിയ അജ്‌മാൻ പോലീസുദ്യോഗസ്ഥരെ അവിടുത്തെ കിരീടാവകാശി നേരിട്ടുവിളിച്ചു വരുത്തി അഭിനന്ദിച്ചിരിക്കുന്നു.വെയിലത്തുനിന്ന മലയാളിയായ വ്യക്തിയുടെ ഭാര്യയെയും കുഞ്ഞുങ്ങളെയും അജ്‌മാൻ പോലീസ് തങ്ങളുടെ ഏ.സി വാഹനത്തിൽ കയറ്റിയിരുത്തി യശേഷം ആ പോലീസുകാർ കാറിൽനിന്നിറങ്ങി വെയിലത്താണ് നിലയുറപ്പിച്ചിരുന്നത് എന്ന വസ്തുതയും നാം കാണേണ്ടതുണ്ട്.

ഈ വിവരം വർത്തയാക്കിയത് അജ്‌മാൻ പൊലീസല്ല. മറിച്ച് ആ മലയാളിയായിരുന്നു. സമൂഹമദ്ധ്യമങ്ങൾ വഴിയാണ് ഈ വാർത്ത വൈറലായതും കിരീടാവകാ ശിയായ ഷേക്ക് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി യുടെ ശ്രദ്ധയിൽപ്പെട്ടതും. അദ്ദേഹം ട്വീറ്റ് ചെയ്തതാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത. അജ്‌മാൻ പോലീസുദ്യോഗസ്ഥരുടെ മനുഷ്യത്വപര മായ പ്രവർത്തിയെ അഭിനന്ദിക്കുന്നു. സമൂഹത്തിന് സേവനവുമായി അജ്‌മാൻ പോലീസ് എന്നും കൂടെയു ണ്ടാകും.അവർ സ്വദേശികളാണെങ്കിലും പ്രവാസി കളാണെങ്കിലും ” ഇതായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്.എങ്ങനെയായിരിക്കണം പോലീസും ഭരണാധികാ രിയും എന്നതിന് ഇതിൽപ്പരം മറ്റൊരുദാഹരണം നൽകാനാകില്ല.