കഴിഞ്ഞ വർഷത്തെ മഴ ഇപ്പോഴും ഓർമയുണ്ട് വീട് ചോർന്നൊലിച്ചു രാത്രി 1 മണിക്ക് ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചത്

EDITOR

വീട് ഏതു കാലഘട്ടം ആയാലും എല്ലാവരുടെയും സ്വപ്നം ആണ് .ആർഭാടങ്ങൾ ഇല്ലാതെ കൊക്കിൽ ഒതുങ്ങുന്ന വീട് വെക്കാൻ ആർക്കും കഴിയും പക്ഷെ അതിനുള്ള മനസ്സ് ആവശ്യം ആണ് അങ്ങനെ ഒരു വിജയ കഥ ആണ് ഇവിടെ പങ്കുവെക്കുന്നത്.ശ്രീ മഞ്ചുനാഥ്‌ അദ്ദേഹത്തിന്റെ വീടും ആണ് കഥയിലെ താരം.വെറും ഒന്നര സെന്ററിൽ ആണ് ഇ മനോഹരമായ വീട് നിർമിച്ചിരിക്കുന്നത് എന്നുള്ളത് ആണ് മറ്റൊരു പ്രത്യേകത.അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

ഞാൻ പണിഞ്ഞത് എന്റെ സ്വപ്നമാണ്.കഴിഞ്ഞ വർഷത്തെ മഴ എനിക്ക് ഇപ്പോഴും ഓർമയുണ്ട് രാത്രി 1 മണിക്കും ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചത്. “മറ്റുള്ളവരൊക്കെ ഇപ്പോൾ സുഖമായി ഉറങ്ങുകയാണല്ലോ” എന്നോർക്കുമ്പോൾ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വരുമായിരുന്നു. പുറത്ത് പെയ്യുന്ന മഴ അതെ വേഗതയിൽ തന്നെ അകത്തും പെയ്യുമ്പോൾ ഒന്ന് ഉറങ്ങാൻ കഴിയാതെ നിരവധി പത്രങ്ങൾ നിരത്തി വെച്ച് വീടിനകം നനയാതെ നേരം വെളുപ്പിക്കുമായിരുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും പിന്നീട് എന്നേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓർത്ത് സമാധാനിക്കും.

എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ഒര് വീട് വേണമെന്ന് വാശി അങ്ങനെയാണ് തുടങ്ങിന്നത്, ഒര് രൂപ ഇല്ലത്തെ ഞാൻ പണി തുടങ്ങി എന്റെ വീടിന്റെ,ഈ സ്വപ്നത്തിന് ചിറക് മുളച്ചത് എന്റെ സുഹൃത്ത് ഷഫീക്കും അവന്റെ വാപ്പയുടെയും സ്നേഹം കൊണ്ടാണ്, വിജയാനന്ത്‌ പരിചയപെടുത്തിയ അഖിലും അവന്റെ കാഴ്ചപ്പാടും, ഡെവിഡിന്റെ ആദ്യ സംഭാവനയും, അൽത്താഫിന്റെ മാനസിക പിന്തുണയും, കൂട്ടുകാരുടെ സഹായവും എന്റെ വീടിന്റെ ഭംഗി കൂട്ടുന്നു. തെങ്ങിന്റെ മൂട്ടിൽ ഓല വെച്ച് ചരിച്ചുണ്ടാക്കിയ ആ ചരിപ്പിൽ നിന്നും തുടങ്ങി ഇന്ന് ഈ വീട്ടിലേക്ക് ഞങ്ങൾ കയറുമ്പോൾ ഒരുപാട് വീടില്ലാത്തവർക്ക് ഒന്ന് കയറി കിടക്കാൻ ഒര് ആശ്രയം കിട്ടട്ടെ എന്ന് ആശിക്കുന്നു.വീട് അതൊരു സ്വപ്നമാണ് ആ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് നിക്കരുത്.